Friday, 25 September 2015
ട്രെയിനി ൽ തിരക്കില്ല, കൂപ്പേയിൽ രണ്ടോ മൂന്നോപേർമാത്റം. പത്റം വായിച്ചു കൊണ്ടിരിക്കുന്ന ഒരു ജൻറിൽമാൻ, മുകളിൽ കിടന്നുറങ്ങുന്ന ചെറുപ്പക്കാരൻ, സ്മാർട്ഫോണിൽ അലസമായിവിരലോടിച്ച് സമയം കൊല്ലുന്നു "ലോവേയ്സ്റ്റ്ജീൻസ്" പയ്യന്‍. ..മൊത്തത്തിലൊരു വിരസശാന്തത!
മണി അഞ്ചോടടുത്തിട്ടും വെയിലിന്ചൂടാണ്. ഏതോ സ്റ്റേഷൻ അടുക്കാറായെന്നുതോന്നുന്നു, സ്പീഡ്കുറഞ്ഞു കുറഞ്ഞ് ഒരാസുര ഞരക്കത്തോടെ ട്രെയിൻ നിശ്ചലമായി. വളരെ കുറച്ചുപേരേ ഇറങ്ങാനുള്ളൂ, കയറുവാനും..
മാറ്റം പെട്ടെന്നായിരുന്നു. വരുന്നൂ രണ്ടാൺകുട്ടികളേയും കൊണ്ട് ഒരുമാന്യൻ... നാൽപ്പതിനോടടുത്തായിക്കാണും. പയ്യൻമാരിലൊരുവന് അഞ്ചോ ആറോ, മറ്റവന് മൂന്നോ നാലോ. രണ്ടും നല്ല പൊരിഞ്ഞ വിത്തുകൾ. രണ്ടുപേരുടേയും കയ്യും കാലും നാവും ഫുൾസ്റ്റോപ്പില്ലാതെ അതിവേഗം ചലിച്ചുകൊണ്ടിരുന്നു. കുട്ടിക്കളി പരിധിവീട്ട് മറ്റുയാത്റക്കാരുടെമേലുള്ള കയ്യാങ്കളിയായി മാറുന്നത് തീരെ ഗൗനിക്കാതെ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരുപ്പാണ് കുട്ടികളുടെ അച്ഛൻ. പത്റവായനക്കാരൻറെ കണ്ണടക്കും സ്മാർട്ഫോണിൽക്കോർത്ത ഇയർഫോണിനും ക്ഷതമേൽക്കുന്ന ഘട്ടം വരെ സ്ഥിതിയെത്തിയിട്ടും, ഒന്നുമറിയാതെ, കുട്ടികളെ നിയന്ത്രിക്കാൻ തീരെശ്റമിക്കാതെയിരിക്കുന്ന അച്ഛൻ!!! യാത്രക്കാരുടെ ക്ഷമകെട്ടു. അച്ഛനോട് കയർത്തൂ : " സർ, താങ്കളുടെ കുട്ടികൾ...." സ്വപ്നത്തിൽനിന്നൂണർന്ന പോലെ ആ അച്ഛൻ പറഞ്ഞു "ക്ഷമിക്കണം! ഞാന്‍ ഇവരുടെ അമ്മയുടെ ശവസംസ്കാരം കഴിഞ്ഞുള്ള മടക്കമാണ്" ഒരു തേങ്ങലിൽ അവസാനിച്ച വാക്കുകൾ! !!
പെട്ടെന്ന് കനംകൊണ്ട മഹാമൂകത കുട്ടികളുതിർത്ത ബഹളങ്ങൾക്കുമപ്പുറത്തിയിരുന്നു!!!!
('സ്റ്റീഫൻ കോവെ യോട് കടപ്പാട്)