അമ്മപറഞ്ഞ കഥ:
ഗുരു മെഴുകുതിരി വെട്ടത്തിൽ
എഴുതിക്കൊണ്ടിരിക്കുകയാണ്. ശിഷ്യന് എന്തോ ചോദിക്കാൻ ഉണ്ട്. എഴുത്ത് നിർത്താതെ എങ്ങിനെ ചോദിക്കും! എന്നാൽ ഗുരു മറ്റൊന്നും ശ്രദ്ധിക്കുന്നില്ല; എഴുത്ത്തന്നെ എഴുത്ത്!!! ഒടുവിൽ ശിഷ്യന് ക്ഷമകെട്ടു തുടങ്ങി.....
പെട്ടെന്നൊരു കാറ്റുവന്നു, മെഴുകുതിരികെട്ടു. "ഹാവൂ! സമാധാനം! എഴുതേണ്ടതെല്ലാം എഴുതിത്തീർന്നു." ഒരുദീർഘശ്വാസത്തി-
ന്നൊടുവിൽ ഗുരു പറഞ്ഞു.
കുട്ടികളേ ഒന്നും നീട്ടിവെക്കരുത്. കാറ്റൂവന്നെന്നിരിക്കും, മഴവന്നെന്നിരിക്കും. എപ്പോൾ വേണമെങ്കിലും മെഴുകുതിരി കെട്ടുപോയെന്നു-
മിരിക്കും
The Story Amma told:
Guru was busy writing something in the candle light! Disciple has a doubt to clear. How can he ask while guru is writing? He waited for guru to stop writing. But guru continued to write. Guru focused nothing other than his writing. And Sishya is bit nervous that guru is not finishing his writing.
And suddenly there was a wind and the candle blew out.
"Hhoo! Lucky! I could finish my writing"
Amma continued: Hi! Children! Finish what you have to perform in time!! Any time the wind or the rain or anything else will blow off the light!!....And thus is life!!!!....."
Narayanan Mangalam