വളരെ യാദൃശ്ചികമായാണ് പ്രഗാബല മഹർഷിയെ ക്കുറിച്ചറിയാൻ കഴിഞ്ഞത്. സ്വതവേ "ഗ്രന്ഥ"ശേഖരങ്ങൾ കണ്ടാൽ തീരെ അവഗണിക്കുകയാണ് പതിവ്. എന്നാൽ ഈ ഗ്രന്ഥം ശ്രദ്ധിക്കാൻ കാരണം അതിൻ്റെ കെട്ടിലും മട്ടിലുമുള്ള വ്യത്യസ്തയാണ്. രണ്ടു പുറത്തുമുള്ള ചട്ട. നല്ല മൂത്ത പ്ലാവിൻ്റെ ഉരച്ചു മിനുക്കി മെഴുകിട്ട കട്ടിപ്പലകയായിരുന്നു. പല തരത്തിലും നിറത്തിലും പെട്ട നൂലുകൾ ചേത്ത് മനോഹരമായി പിരിച്ചെടുത്ത ചരടു ശ്രദ്ധാപൂർവ്വം കോർത്ത് കെട്ടിയ ചരടിൻ്റെ രണ്ടറ്റത്തും 'കുണുക്ക് തനി പിച്ചളയായിരുന്നില്ല.
ക്ലാവ് പിടിച്ച് വല്ലാതെ മങ്ങിയിരുന്നില്ല. മുത്തശ്ശൻ്റെ എഴുത്താണി തലപ്പത്തും ഇത്തരമൊരു ലോഹത്തിൻ്റെ തൊപ്പിയായിരുന്നു. ചുരുക്കം പറയട്ടെ ഗ്രന്ഥം കാണാൻ മനോഹരമായിരുന്നു. മുത്തശ്ശൻ്റെ സൗന്ദര്യബോധം തെളിഞ്ഞു കണ്ടു ഏതൊരാളും കണ്ടാൽ ഒന്ന് മറിച്ചു നോക്കും. പുതിയ ഓലയിൽനമ്മുടെ മലയാള ലിപിയിൽ മുത്തശ്ശൻ തൻ്റെ സ്വന്തം വൃത്തിയുള്ള കൈപ്പടയിൽ പകർത്തിയെഴുതിയതായിരുന്നു എന്നതാണ് മറ്റൊന്ന്.
ഗ്രന്ഥത്തിലെ ഭാഷ സംസ്കൃതത്തോട് സാമ്യമുള്ള ഏതോ ഒന്നായിരുന്നങ്കെിലും മുത്തശ്ശൻ ശ്ലോകാർത്ഥങ്ങൾ കൊടുത്തിരുന്നു.
ആശ്രമവാസികളായ കാട്ടു മൃഗങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങളായിരുന്നു, ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ഉയരമുള്ള മരങ്ങളിൽ ട്രപ്പീസുകളിക്കുന്ന കുരങ്ങൻമാർ, പരസ്പര മിടികൂടുന്ന മാനുകൾ, വരയാടുകൾ, കുത്തനെയുള്ള കുന്നിറങ്ങുന്ന ആനകൾ, കൊമ്പ് കുത്തിക്കളിക്കുന്ന കരടികൾ എന്നു വേണ്ട പലതരം കളികളും വിനോദങ്ങളും. ഇവയിൽ പല മൃഗങ്ങൾക്കും ചെറുതും വലുതുമായ പരിക്കുകൾ സംഭാവിക്കാറുണ്ടത്രെ. ഏറ്റവും കൂടുതൽ ഫ്രാക്ചർ തന്നെയാണു സംഭവിക്കാറ്. എന്നാൽ വളരെ ചുരുക്കം കേസുകളിൽ താരതമ്യേന ഗുരുതരമായ നാഡീസംബന്ധമായ പരിക്കുകളും സംഭവിക്കാറുണ്ട്. അത്തരമൊരു പരിക്കും അതിന് പിന്നാലെ പ്രഗാബല മഹർഷി നടത്തിയ പ്രയാണവും കണ്ടെത്തിയ പരിഹാരവുമാണ് ഈ ഗ്രമ്പത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം.
ഫലസ്താമലം എന്നൊരു വൃക്ഷത്തെക്കുറിച്ചതിൽ പറയുന്നുണ്ട്. ഇതിൻ്റെ ഇലയും കൂമ്പും പൂക്കളും വേദന കുറയാൻ വളരെയേറെ സഹായിക്കു മെന്നദ്ദേഹം മനസ്സിലാക്കാനിടയായി.
കാരണം ഇടികൂടി പരിക്കേറ്റ മാനുകളും ആടുകളും ഇവ വളരെവിഷമിച്ച് തിന്നുന്നത് കാണാറുണ്ട്. കുന്നിറങ്ങുമ്പോൾ കാലുളുക്കിയ ആനകൾ പോലും ഇതിൻ്റെ കൊമ്പ് വലിച്ചൊടിച്ച് ഒന്നിച്ചു കുറെ വാരി വലിച്ച് തിന്നുന്നതു കാണാം. പ്രത്യേകം പറയാനുള്ളതെന്തെന്നാൽ ഇതിൻ്റെ ഇലക്കും പൂവിനും മറ്റും ഒരു സ്വാദുമില്ലെന്നു മാത്രമല്ല ഭയങ്കര കയ്പാണുതാനും. മൃഗങ്ങളുടെ വേദന കാണാൻ ഒട്ടും വയ്യാത്ത പ്രഗാബലേശ്വരൻ ഇതെല്ലാം പ്രത്യേകം ശ്രദ്ധിച്ച് നിരീക്ഷിക്കും. ചില്ലറ പരിക്കുപറ്റി വേദനിച്ച് വിഷമിക്കുന്ന കുട്ടിക്കുരങ്ങൻമാരെ ഇതിൻ്റെ കയ്പൻചാർ വിഷമിച്ച് കുടിപ്പിക്കും. തെല്ലു നേരം കഴിയുമ്പോളവറ്റ വേദനമറന്ന് പഴയ പോലെ ഓടിച്ചാടി നടക്കുന്നതു കാണാം
ഒരിക്കൽ ഗുരുതരമായി പരിക്കേറ്റ ഒരുകുരങ്ങച്ചൻ മുനിയുടെ അടുത്തെത്തി. വെറും ഫലസ്ഥാമലം കൊണ്ടു മാത്രം മാറ്റാവുന്നതായിരുന്നില്ല ആ കുരങ്ങേച്ചൻ്റേത്. നാഡീസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. കൈകാലുകൾക്കൊരു വിറയലും ഞട്ടലും മറ്റും പ്രത്യേക ലക്ഷണങ്ങളായുണ്ട്. പ്രഗാ ബലമഹർഷിക്ക് കുരങ്ങച്ചൻ്റെ വേദനയും സഞ്ചാരവും കണ്ട് തീരെ സഹിക്കാൻ വയ്യാത്തതായി. മഹർഷിവര്യൻ പല ചെടികളും വൃക്ഷങ്ങളും ജലസസ്യങ്ങളും സൂക്ഷ്മനിരീക്ഷണം ചെയ്തു, പല ജന്തുക്കളുടേയും ചലനങ്ങൾ സൂക്ഷ്മമായി പഠിച്ചു. ആടുകൾക്കും മാനുകൾക്കും ഇടി കൂടുമ്പോൾ നാഡീപരമായ പ്രശ്നങ്ങളുണ്ടാകാൻ സദ്ധ്യതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അവയെ പ്രത്യേകം നീരീക്ഷിക്കാൻ തുടങ്ങി. അവ ചിലസമയത്ത്മാത്രം തിന്നുന്ന ഇലകളുടെ വൈവിദ്ധ്യം വേർതിരിച്ചറിഞ്ഞു. ആ അറിവിൽ നിന്നദ്ദേഹം develop ചെയ്തതാണ് പ്രഗാബലാദി ലേഹ്യം, ഗുളിക എന്നിവ. പിന്നീടങ്ങോട്ട് ഫലസ്ഥാമലം ഗുളിക വേദന നിവാരിണിയായും പ്രഗാബലാദി നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും പ്രാചീന ആയുർവ്വേദ ഡോക്ടൻമാർ
ഉപയോഗിച്ചു വന്നിരുന്നു. പിന്നീട് പിന്നീട് അവർക്കത് കൈമോശം വന്നൂഎന്നത്
അത്ഭൂതമെന്നേ പറയേണ്ടു. അവ വിദേശ പാശ്ചാത്യരുടെ കയ്യിൽ എത്തി പ്പെട്ടത് അതിലും അത്ഭുതം തന്നെഎന്നും പറയാതിരിക്കാൻ വയ്യ
മനകളിലും ഭാഗം വെച്ചു പിരിഞ്ഞ പഴയ കോവിലകങ്ങളിലും തറവാടുകളിലും ഇത്തരം പല പല പഴയ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. മിക്കതിൻ്റേയും ഉള്ളടക്കം എന്തെന്ന് ആരും ശ്രദ്ധിച്ചില്ല. ബൈൻ്റാരൻ കാതറുട്ടിക്ക
മുത്തശ്ശൻ്റെ ഒരു സ്ഥിരം സന്ദർശകനായിരുന്നു. കൊല്ലത്തിൽ രണ്ടോമൂന്നോ തവണയൊക്കെ വരും. മുത്തശ്ശൻ്റെ കൈവശമുള്ള വാൽമീകി രാമായണം, ഋഗ്വേദസംഹിത, ആമ്നായമഥനം തുടങ്ങിയ പഴയ പുസ്തകങ്ങൾ കാതരുട്ടിക്കയാണ് വൃത്തിയായി ബൈൻ്റ് ചെയ്ത് കൊണ്ടു കൊടുക്കാറ്. കൂട്ടത്തിൽ മുത്തശ്ശന്നാവശ്യമില്ലാത്ത പുസ്തകങ്ങളും ഗ്രന്‌ഥങ്ങളും ഒരു ചെറിയ വിലക്ക് കാദരുട്ടിക്ക വാങ്ങും. ഉദാഹരണത്തിനു ഋഗ്വേദസംഹിത എങ്ങിനേയോ രണ്ടു കോപ്പി മുത്തശ്ശൻ്റെ കൈയിൽ വന്നുപെട്ടു. ഒരെണ്ണം കാദരുട്ടിക്കാക്ക് കൊടുത്തു. അതിൻ്റെ വില കൊണ്ടു മറ്റേത് ബൈൻ്റ് ചെയ്ത് ഭംഗിയാക്കി ക്കൊടുത്തു കാദരുട്ടിക്കയുടെ "ബിസി നസ് സാമ്രാജ്യം" വളരെ പരന്നതാണെന്ന് പറയട്ടെ. വള്ളുവനാട്ടിലെ വലിയ മനകളും തറവാടുകളും, ഇങ്ങ് കൊച്ചി, കൊട്ടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ കോവിലകങ്ങൾ, പാലാ കോട്ടയം ക്രിസ്തീയ പ്രഭുകുടുംബങ്ങൾ......ഉൽപ്പന്നനിരയുംവൈവിദ്ധ്യം നിറഞ്ഞതായിരുന്നു.
ഗ്രന്ഥങ്ങളും സംസ്കൃതവും മാത്രമല്ല, ജോഗ്രാഫിക്കൽ മാസിക, ഇൻഡ്യാ മാഗസിൻ, റീഡേർസ് ഡൈജസ്റ്റ് എന്നിവയുടെ പഴയ പതിപ്പുകൾ എന്നുവേണ്ടാ പേപ്പർവിലക്ക് തൂക്കിവ്വാങ്ങിയ ഇല്ലസ്റ്റ്രേറ്റഡ് വീക്ലിയുടെ പഴയ ലക്കങ്ങൾ എന്നിവവരെ ഉൾപ്പെട്ടതായിഔരുന്നു. രസകരമായ വസ്തുതയെന്തെന്നാൽ ഇതിൻ്റെ ഒന്നിൻ്റേയും യഥാർത്ഥ മൂല്യം കാദരുട്ടിക്കാക്കുമറിയില്ലായിരുന്നു. നമ്മുടെ ഗ്രന്ഥത്തിൻ്റെ യഥാർത്ഥ കോപ്പിയും എപ്പോഴേങ്കിലും കാദരുട്ടിക്കാക്ക് മുത്തശ്ശൻ കൊടുത്തു കാണും. ഗ്രന്ഥങ്ങളിലും മറ്റും ഹൈന്ദവർ മാത്രമല്ല ക്രിസ്തീയ കുടുംബങ്ങളിൽ ഉള്ളവരിൽ ചിലരും തൽപ്പരരായിരുന്നു.
പറഞ്ഞ് വന്നത്, മോഡേൺ മെഡിസിനിൽ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്ന്, നാഡീ സംബ ന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ
ഉപയോഗിക്കുന്ന മറ്റൊരു മരുന്ന് ... ഇവരണ്ടും ഈ ഗ്രന്ഥത്തിൽനിന്നും ലഭിച്ച
ചേരുവകളാണെന്നതിൽ ഒരു സംശയത്തിനും അവകാശമില്ല
ഒന്നു പാരാസെറ്റമോൾ (ക്രോസിൻ, ഡോളോ തുടങ്ങി വിവിധ ബ്രാൻ്റുകൾ), മറ്റേത് പ്രഗബാളിൻ. പാശ്ചാത്യർ മരുന്നുകൾക്ക് പേരിടുമ്പോൾ ഒന്നുകിൽ അതുമായി ബന്ധപ്പെട്ട സസ്യനാമം അല്ലെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച മഹദ് വ്യക്തിയുടെ പേർ എന്നിവത ഉപയോഗപ്പെടുത്താറുണ്ട്. പാരാസെറ്റമോൾ എന്നത് ഫരസ്റ്റാമലം ആണ്, No doubt!! പ്രഗബാലിൻ നമ്മുടെ ഋഷിവര്യന്റെ പേരിൽനിന്ന്!!! അതും പരിപൂർണ്ണ സംശയരഹിതം
രണ്ടും നമ്മുടെ പ്രഗാബല മുനീശ്വരൻറെ
അനുഗ്രഹം🙏🙏
കഷ്ടതരമായ കാര്യമതല്ല, ഇത്തരം എത്രയെത്ര ഗ്രന്ഥങ്ങൾആരുമറി- യാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, മുക്കിലും മൂലയിലും കെട്ടി മൂടപ്പെട്ടു കിടക്കുന്നു, എത്രയെത്ര അറിവുകൾ ചിതലെടുത്തു പോയി. അവയിൽ കാൻസർ, കിഡ്നിത്തകരാറുകൾ, ഹാർട്ടറ്റാക്ക് തുടങ്ങി എത്രയെത്ര മാരക രോഗങ്ങളെത്തുരത്താനുള്ള മണ്മറഞ്ഞ നമ്മുടെ ഋഷിവര്യൻമാരുടെ അനുഗ്രഹങ്ങളായ എത്രയെത്ര ദിവ്യൌഷധക്കൂട്ടുകൾ ഉണ്ടായിരുന്നൂ!!🙏🙏🙏
( ഇതിലെ കഥാപാത്രങ്ങളും സംഭ്യവങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം
"കഥയിൽ ചോദ്യമില്ല കളിയിൽ കാര്യമില്ല.അതാണ് ഇത് വായേതോന്നീതെഴുതീതാണേയ്🤭😄😄😄 " ഒരു coment )
്