വീഴാതിരിക്കാൻ പഠിക്കണം
വീണാലെണീക്കാൻ
പഠിക്കണം
തളരാതിരിക്കാൻ പഠിക്കണം
തളരുന്ന പേശികളിൽ ഊർജ്ജതൻമാത്ര-
യായ്പ്പടരാൻ പഠിക്കണം
ദിശതെറ്റിയലയുമ്പോൾ
വഴികാട്ടിടാനൊരു
നക്ഷത്രമെങ്ങോ തിളങ്ങി
നിൽക്കുന്നതറിയണം
നേരം വീണ്ടും പുലരുമെന്നറിയണം,
ചിരിതൂകിനിൽക്കുന്ന
പൂക്കളെ, കളകളംപാടും
കിളികളെ, മന്ദമൊഴുകിടം
പുഴകളെ, വളരുംപുൽ-
ക്കൊടികളെക്കാണാൻ-
പഠിക്കണം,
കുളിർകാറ്റിനെത്തഴുകി-
യൊഴുകാൻപഠിക്കണം
നേരിനെയറിയണം, പൊരു-
ളേതെന്നറിയണം, പതിരേതെന്നറിയണം,
മറക്കേണ്ടതെല്ലാം മറക്കാൻ പഠിക്കണം, പൊറുക്കാൻ പഠിക്കണം, പഠിക്കേണ്ട- തെല്ലാം പഠിക്കാൻ പഠിക്കണം,
ദിക്കെത്തിടുംവരെ
ത്തുടരണം യാത്രനീ!
. എൻമംഗലം
No comments:
Post a Comment