Saturday, April 24, 2021

കണ്ണട

ഞാനൊരു കണ്ണടവെച്ചിട്ടുണ്ട്
എനിക്കേറെയിഷ്ടപ്പെട്ട 
നിറുമുള്ള ചില്ലുള്ള കണ്ണട!
എന്റ കണ്ണടച്ചില്ലിലൂടെ ഞാൻ
ലോകം കാണുന്നു.
ഈചില്ലുകൾക്കുള്ളിലൂടല്ലാതെയൊരുകാഴ്ചയും എന്നിലേക്കെത്താതിരിക്കാൻ
ഞാൻ എന്നുമെപ്പോഴും ജാഗരൂകനായിരിക്കുന്നു!!

ഇനിയെനിക്കൊരു മൂക്കടവേണം,  ചെവിയട വേണം!! .......
എനിക്കിഷ്ടമല്ലാത്ത നിറങ്ങളിൽ നിന്നും മണങ്ങളിൽനിന്നും  ഒച്ചകളിൽനിന്നും എനിക്കെന്നെരക്ഷിക്കാൻ!!!

Friday, February 19, 2021

ഗുരുകഥാവലി തുടർച്ച Gurukathavali Continued

അമ്മപറഞ്ഞ കഥ:
ഗുരു മെഴുകുതിരി വെട്ടത്തിൽ
എഴുതിക്കൊണ്ടിരിക്കുകയാണ്.  ശിഷ്യന് എന്തോ ചോദിക്കാൻ ഉണ്ട്.  എഴുത്ത് നിർത്താതെ എങ്ങിനെ ചോദിക്കും!   എന്നാൽ ഗുരു മറ്റൊന്നും ശ്രദ്ധിക്കുന്നില്ല; എഴുത്ത്തന്നെ എഴുത്ത്!!! ഒടുവിൽ ശിഷ്യന് ക്ഷമകെട്ടു തുടങ്ങി.....
പെട്ടെന്നൊരു കാറ്റുവന്നു,  മെഴുകുതിരികെട്ടു. "ഹാവൂ!  സമാധാനം!  എഴുതേണ്ടതെല്ലാം എഴുതിത്തീർന്നു." ഒരുദീർഘശ്വാസത്തി-
ന്നൊടുവിൽ ഗുരു പറഞ്ഞു.  
 കുട്ടികളേ ഒന്നും നീട്ടിവെക്കരുത്.  കാറ്റൂവന്നെന്നിരിക്കും,  മഴവന്നെന്നിരിക്കും.  എപ്പോൾ വേണമെങ്കിലും മെഴുകുതിരി കെട്ടുപോയെന്നു-
മിരിക്കും

The Story Amma told:

Guru was busy writing something in the candle light!  Disciple has a doubt to clear.    How can he ask while guru is writing?  He  waited for guru to stop writing.  But guru continued to write. Guru focused nothing other than his writing.  And  Sishya is bit nervous that guru is not finishing his writing. 
 And suddenly there was a wind and the candle blew out.  
"Hhoo! Lucky!  I could finish my writing"

Amma continued:  Hi! Children! Finish what you have to perform in time!! Any time the wind or the rain or anything else will blow off the light!!....And thus is life!!!!....."

                   Narayanan Mangalam


Friday, October 2, 2020

Guru kathavali 10. Mirror Mansion

The  Mirror Mansion at Gurupuram is known as Atmajnana Mandir/ Temple of Self realisation.  The walls,  the floor and the ceiling...All are built out of clear high quality mirrors!
One day the Dog Prince happened to enter the Mirror Mansion.  He stood at the central lobby, perplexed, bewildered and confused!!  Where ever he looks, to the left,  right, to the back,  top or down he sees himself!  His reflections! Bewildered and perplexed he started barking loud,  louder and louder!!   And the barking sound echoed heavily in his ears!   Suddenly the barking was changed to groaning and moaning! Again the deafening rebound groaning noise!!  Fear! Confusion! Panic!!!
The dog prince had nothing to do!! Only to make a sudden escape!!!  He just jumped out of the mansion and  there stands the Guru.   Guru spake  "Hi! Princes!  What ever you see,  what ever you hear,  what ever you feel  in your world is the reflection of yourself!!  You can see,  hear or enjoy the things that is with in you.  Your out side world is the product of your inside world!"  
                     Narayanan Mangalam

Thursday, April 30, 2020

ഗുരകഥാവലി 8

മഴയുടെ ദേവൻ ദേവേന്ദ്രൻ പണ്ടൊരിക്കൽ കർഷകരുമായൊന്നിടഞ്ഞു.

" പന്ത്രണ്ട്കൊല്ലം  മഴയില്ലാതെ പോകട്ടെ!!"   ദേവേന്ദ്രൻ ശപിച്ചു. കർഷകർക്ക് വിഷമമായി. മഴയില്ലാതെ എങ്ങിനെ കൃഷിയിറക്കും?   അവർ ശാപമോക്ഷത്തിനായി അപേക്ഷിച്ചു.  
" ശരി. ഇളവു തരാം.  ശിവൻ എന്ന് ഡമരു മുഴക്കുന്നുവോ,  അന്ന് മഴ പെയ്യും"
എന്നാൽ ദേവേന്ദ്രൻ ശിവനെ നേരത്തെത്തന്നെ കണ്ട് ഒരു രഹസ്യധാരണ ഉണ്ടാക്കിയിരുന്നു :  പന്ത്രണ്ട് കൊല്ലം അദ്ദേഹം ഡമരു മുഴക്കില്ല!  

കൃഷിക്കാർ ശിവനെ കണ്ടു.  ഡമരുമുഴക്കാൻ ശിവനോടപേക്ഷിച്ചു.  ശിവന്റെ ഉത്തരം നിരാശാജനകം.  കർഷകർ ഹതാശരായി മടങ്ങി.
ഒന്നും ചെയ്യാനില്ലാതെ,  എന്ത് ചെയ്യണമെന്നറിയാതെ കൃഷിക്കാർ വീടുകളിൽ മടിപിടിച്ചിരുപ്പായി.  എന്നാൽ ഒരുകൃഷിക്കാരൻമാത്രം വെറുതെയിരുന്നില്ല.  അയാൾ വരണ്ട മണ്ണുഴുതുമറിച്ചൂ, വരമ്പ്ചെത്തിക്കോരി.... അയാൾ ദിവസവും 
കൃഷിപ്പണികൾ  തുടർന്നുകൊണ്ടേയിരുന്നു.  ഇത്കണ്ട മറ്റുകൃഷിക്കാർക്ക് തമാശയായി.  അവർ ചോദിച്ചു  "പന്ത്രണ്ടു കൊല്ലം കഴിഞ്ഞു കൃഷിയിറക്കാൻ ഇന്നേ നിലമൊരുക്കണോ?"
അയാൾ ഉത്തരം നൽകി
"പന്ത്രണ്ടു കൊല്ലം പണിയെടുക്കാതിരുന്നാൽ നമ്മൾ പണി മറന്നുപോകില്ലേ?  മഴവരുമ്പോഴേക്കും പണികൾ മറന്നാൽ പിന്നെ എങ്ങിനെ നാം കൃഷിയിറക്കും??

കൃഷിക്കാരന്റ ഈ മറുപടി ശ്രീപാർവ്വതി കേൾക്കാനിടയായി.  അവർക്ക് ഭയമായി,..പന്ത്രണ്ട് കൊല്ലം ഡമരു മുഴക്കാതിരുന്നാൽ തന്റെ ഭർത്താവ് ഡമരുമുഴക്കൽ മറന്നുപോകില്ലേ? 
ശ്രീപാർവ്വതി പ്രിയതമന്റെ  അടുത്തെത്തി വിഷയം അവതരിപ്പിച്ചു....... ശരിയാണല്ലൊ,  ശിവനും തോന്നി.  പരമശിവൻ ഡമരു കയ്യിലെടുത്തൊന്ന് ചലിപ്പിച്ചുനോക്കി,  താൻ മറന്നിട്ടില്ലല്ലൊ? 
ഡ്ം..ഡ്ം.. ദിക്ക്പൊട്ടുമ്മട്ട് പ്രപഞ്ചതാളത്തിൽ ഡമരുമുഴങ്ങാൻ തുടങ്ങി!!  മഴമേഘങ്ങൾ ജീവജലമായി, കുളിർനീരിയി മണ്ണിലേക്കിറങ്ങിവന്നൂ....

(നിലമൊരുക്കാൻ മറക്കേണ്ട!!  കോവിഡ്  പടിയിറങ്ങും......)

Friday, October 11, 2019

പൈലി ദ ഗ്രേറ്റ്!!

പൈലി പള്ളീലെ കപ്യാരായിരുന്നു. ഒട്ടും തന്നെ പഠിച്ചിട്ടില്ല. വായിക്കാനും എഴൂതാനും അറിയില്ല. പുതിയ വികാരിയച്ചൻ ചാർജെടുത്തത് പൈലിക്ക് പ്രശ്നമായി. പള്ളിയിൽ കൈക്കാരന്റെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. എഴുത്തറിയാവുന്ന ഒരാളെ നിയമിച്ചാൽ കപ്യാരുടെ പണിയും കൈക്കാരന്റപണിയും ഒരാളെക്കൊണ്ട് ചെയ്യിക്കാമല്ലൊ എന്നായി പുതിയ അച്ചന്റെ ഐഡിയ. പൈലിയെ അച്ചൻ പിരിച്ച് വിട്ടു.
എഴുതാനും വായിക്കാനുമറിയാത്ത പൈലിക്കെന്ത് ജോലി കിട്ടാനാണ്? പൈലി തേങ്ങാക്കച്ചവടം തുടങ്ങി. നാട്ടിലെ തേങ്ങ വാങ്ങി പൊളിച്ചുടച്ച് കൊപ്പരയാക്കി മില്ലിൽകൊണ്ടുപോയി വിൽക്കും.   ചെയ്യുന്ന ജോലി ചെയ്യേണ്ടവണ്ണം വൃത്തിയായി ചെയ്യുക, ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യുക.....ഇതാണ് പൈലിയുടെ രീതി. അതുകൊണ്ട് തന്നെ കച്ചവടം കൊഴുത്തു വന്നു. കൃഷിക്കാർക്ക് ന്യായമായ വില, മില്ലുകാർക്ക് നല്ലകൊപ്പര!! അങ്ങിനെയിരിക്കെ,  പൈലി സ്ഥിരമായി കൊപ്ര കൊടുത്തിരുന്ന മില്ല് വില്പനക്ക് വെച്ചു. നോക്കിനടത്താൻ വയ്യ.  മക്കൾക്ക് തീരെതാല്പര്യമില്ല.  ചെയ്യുന്ന ജോലിയിലെ നിഷ്കർഷയുടെ കാര്യത്തിൽ മില്ലുടമസ്തൻ ഗോപാലേട്ടൻ പൈലിയെപ്പോലെയുള്ള ഒരാളായിരുന്നു.  പറ്റിയ ഒരാളെത്തന്നെ ഏല്പിക്കണമെന്ന് ആഗ്രഹിച്ച ഗോപാലേട്ടൻ മില്ല് പൈലിക്ക്കൊടുത്തു.  പിന്നീടങ്ങോട്ട് വെച്ചടിവെച്ചടി കയറ്റം. എണ്ണമില്ലിൽനിന്ന് ഹെയർഓയിലിലേക്ക്, പിന്നെ സോപ്പ്, പേസ്റ്റ്........വാണിജ്യ വ്യവസായികളുടെ ഭാഷയിൽ forward and horizontal integration !! ഒരൂ വ്യവസായപ്രമുഖൻ ആയിത്തീർന്നൂ  നമ്മുടെ കപ്യാരു് പൈലി.

ഇന്റർവ്യൂ ചെയ്ത പത്രപ്രതിനിധി പൈലി നിരക്ഷരനാണ് എന്നറിഞ്ഞ് അത്ഭുതം കൊണ്ടു!! അദ്ദേഹം ചോദിച്ചു "പൈലിസ്സാർ! വിദ്യാഭ്യാസം കൂടിയൂണ്ടായിരുന്നു എങ്കിൽ അങ്ങ് എവിടെ എത്തുമായിരുന്നു?!!!!" പൈലി പറഞ്ഞു  " അത്യാവശ്യം എഴുതാനും വായിക്കാനും അറിയുമായിരുന്നുവെങ്കിൽ  ഞാൻ ഇപ്പോഴും പള്ളീലെ കപ്യാരായി കഴിയുന്നൂണ്ടാകും!" ‹

Thursday, October 3, 2019

പടച്ചോന്റെ ചിരീ

യ: കൃത്വാ വിശ്വ രംഗം രജനിയവനികം പ്രോജ്വലൽ ഭാനുദീപം ശശ്വൽസന്തുഷ്ട സമ്പ്രേക്ഷകമഖിലജഗത് ഭ്രാന്തിനാട്യം വിതത്യ കർമ്മൗഘോച്ചണ്ഡമാർ- ദ്ദംഗികലയവശഗാൻ വാസനാഗാനസക്താൻ ജീവച്ഛാത്രാൻമുകുന്ദ: സ്വയമഭിരമതേ ക്രീഡയൻ സോസ്തു ഭൂത്യൈ 

ലോകം ഒരുകളിത്തട്ട്. രാത്രിയുടെ തിരശ്ശീല, സൂര്യന്റെ വെളിച്ചസംവിധാനം...മനുഷ്യനും മറ്റുജീവജാലങ്ങളും കഥാപാത്രങ്ങൾ. അവർ ആടിത്തീർക്കുന്ന കഥാമുഹൂർത്തങ്ങൾ,  പലപ്പോഴും തനി പച്ചപ്രാന്ത്!  ഈ പ്രാന്ത് കണ്ട്  തമ്പുരാൻ ചിരിക്കുനചിരിയേയാണോ  മേൽപ്പത്തൂർ ശ്ളോകത്തിൽ കാണിച്ചുതരുന്നത്?

നമുക്ക് വെള്ളപ്പൊക്കം മറക്കാം, തകർന്ന റോഡുകളും വീടുകളും മറക്കാം, കടലിലേക്കൊഴുകിപ്പോയ വളക്കൂറുള്ളമണ്ണ് മറക്കാം, കാലാവസ്ഥാ വ്യതിയാനം മറക്കാംപട്ടിണിമരണങ്ങൾ മറക്കാം, വർദ്ധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങൾ മറക്കാം, ആർടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ കടന്നു കയറ്റം മറക്കാം!  കാരണം  നമ്മുടെ ഇന്നത്തെ നീറുന്ന പ്രശ്നങ്ങൾ ഇവയൊന്നമല്ലല്ലോ!   ശബരിമല സ്ത്രീ പ്രവേശമാണല്ലൊ മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. (ദിലീപിനേയും സോളാറിനേയും വെട്ടിച്ചു ശബരിമല മുന്നേറുകയാണ്) ".....ഭ്രാന്തി നാട്യം വിതത്യ....മുകുന്ദ: സ്വയമഭിരമതേ..." വാൽക്കഷണം: അമ്ബാനി- കിമ്ബാനിമാരുടെ "ജീബി" ക്കച്ചവടം പൊടിപൊടിക്കട്ടെ



Monday, September 16, 2019

ഗുരുകഥാവലി ഏഴ്

ജീവിതത്തിന്റെ പൊരുളെന്താണ് ഗുരോ? അതിന്റെ തനതായ നിലയിൽ ജീവിതത്തിൽ പൊരുളൊന്നുമില്ല! നമുക്കിഷ്ടപ്പെട്ട പൊരുളെന്തും നിറക്കാനുള്ളനുള്ള ഒരവസരമാണ് ജീവിതം!!