ഞാനൊരു കണ്ണടവെച്ചിട്ടുണ്ട്
എനിക്കേറെയിഷ്ടപ്പെട്ട
നിറുമുള്ള ചില്ലുള്ള കണ്ണട!
എന്റ കണ്ണടച്ചില്ലിലൂടെ ഞാൻ
ലോകം കാണുന്നു.
ഈചില്ലുകൾക്കുള്ളിലൂടല്ലാതെയൊരുകാഴ്ചയും എന്നിലേക്കെത്താതിരിക്കാൻ
ഞാൻ എന്നുമെപ്പോഴും ജാഗരൂകനായിരിക്കുന്നു!!
ഇനിയെനിക്കൊരു മൂക്കടവേണം, ചെവിയട വേണം!! .......
എനിക്കിഷ്ടമല്ലാത്ത നിറങ്ങളിൽ നിന്നും മണങ്ങളിൽനിന്നും ഒച്ചകളിൽനിന്നും എനിക്കെന്നെരക്ഷിക്കാൻ!!!
No comments:
Post a Comment