ഉണ്ണി, നിനക്കുറക്കം വരുന്നില്ലല്ലോ? ഇത് യാത്രയാണ് ! സ്വപ്നഭൂവിൽനിന്നുള്ള യാത്ര ! ലക്ഷ്യപഭൂവിലേക്കുള്ള യാത്ര !! പിൻവിളിക്ക് കാത്കൊടുക്കേണ്ട ! പിൻ തിരിഞ്ഞ് നോക്കേണ്ട !!
നാട് നീ താണ്ടിക്കടക്കണം... പിന്നെ ദൂരമേറെയുള്ള കാട് ! നാടുതാണ്ടുമ്പോൾ സൂക്ഷിച്ചോളൂ, ലക്ഷ്യമറിയാത്തവരും ലക്ഷ്യംപിഴച്ചവരൂം കൂട്ട് വന്നെന്നിരിക്കും......നാട് താണ്ടി, പച്ചക്കാട് താണ്ടി, മല കടന്ന്, പുഴ കടന്ന്, ഏഴാം കടല്കടന്ന് ചെന്നെത്തുന്നത് ലക്ഷ്യഭൂവെന്നതറിയാത്തവർ !! ഇവർ മൂലം അത്താഴം മുടങ്ങിയെന്നിരിക്കും, മുത്താഴത്തിൽ കല്ലും മണലും കലർന്നെന്നുമിരിക്കും...നീയതിൽ പരിഭവിക്കേണ്ട!
നിനക്കുറക്കം വരുന്നില്ലല്ലോ !
വീടുകൾ താണ്ടി, നാടുകൾ താണ്ടി, കാടൂതാണ്ടാനൊരുങ്ങുക! കാടിൻറെനിറം കടും പച്ച, അതങ്ങിനെനീണ്ട്നീണ്ട് നീണ്ട്...... കല്ലു്, മുള്ള്, മൂർഖൻ പാമ്പ്......
നിനക്കുറക്കം വരുന്നില്ലല്ലോ?!
ഇത്കുറക്കൻകുന്ന്....കുറുക്കൻമാരോളിയിട്ടോട്ടെ! അതവരുടെ അവകാശം !!
ഇനിവരുന്നത് ചിന്നൻമല... പിന്നെ കീരൻമല, ഭൂതത്താൻമല...ഒടുവിൽ ചെങ്കുത്താൻമല...
നിനക്കുറക്കംവരുന്നില്ലല്ലോ...
മലകൾ താണ്ടുമ്പോൾ പേശികൾ വലിഞ്ഞുമുറുകും, വീർപ്പെടുത്ത് വീർപ്പെടുത്ത് നെഞ്ചകം പൊള്ളും...ഉണ്ണീ! അവ നിൻറെ ഊർജ്ജമാണ് ! ശക്തിയാണ്... നീ തളരരുത് !!
മലകൾകപ്പുറത്തും വഴി നീണ്ടുനീണ്ട് കിടക്കുന്നു, വഴിയോരക്കാഴ്ചകളിൽ മനം മയങ്ങാതെനോക്കണം, ചൂട്ട്മിന്നിച്ച പൊട്ടിയുടെ പിറകെ പിഴച്ചവഴി തിരിയാതെ നോക്കണം !
ഉണ്ണീ നിനക്കുറക്കം വരുന്നില്ലല്ലോ ?
മുന്നേപ്പോയവർതീർത്ത വഴിപ്പാടുകൾ നീ പിൻ തുടരുക ! അവർ കണ്ട സത്യങ്ങളവരുടെ സത്യങ്ങൾ ! നിൻറെ സത്യങ്ങൾ നീ തേടിയലയുക !! മിഴിവട്ടങ്ങൾക്കപ്പുറം... മലകൾക്കപ്പുറം... വഴികൾക്കുമപ്പുറം, നിൻറെ സ്വപ്നഭൂമി ! നീ തേടിയ ലക്ഷ്യ ഭൂമി!! നിൻറെസ്വന്തം സത്യ ഭൂമി!!!
നിനക്കുറക്കം വരുന്നില്ലല്ലോ?
നീ യാത്ര തുടർന്നേപോക ! പിൻഗാമികൾക്ക് പിൻതുടരാൻ!!കാലത്തിന് സൂക്ഷിച്ച് വെക്കാൻ!!!
നിനക്കുറക്കം വരുന്നില്ലല്ലോ ?!!!!!
No comments:
Post a Comment