ബാങ്ഗ്ളൂർ എയർപ്പോർട്ടിൽ ചെക് ഇൻ ഉം സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് ബോർഡിങ്ങിന് കാത്തിരിക്കുമ്പോൾ മൈക്കിലൂടെ മുഴങ്ങുന്ന അനൗണ്സ്മെൻറ് : "ഫോർ ദ കൈൻഡ് അററൻഷൻ ഓഫ് രാധാപാർവ്വതി ! പ്ളീസ് റിപ്പോർട് ടു ദ സെക്യൂരിട്ടി, ഇമ്മീഡിയററ്ലി!!" തൽക്കാലമൊന്ന് ഞെട്ടി. സുരക്ഷാ ഭടൻമാരാണ് തന്നെക്കാണണമെന്നാജ്ഞാപിച്ചിരിക്കുന്നത്പെട്ടിയിൽ ഒളിച്ചു കടത്താൻ ശ്രമിച്ച തേങ്ങ കലർന്ന സമ്മന്തിപ്പൊടി, അവലേസ്പൊടി എന്നിവപിടിക്കപ്പെട്ടിട്ടാണോ അതോവളരെഗുരുതരമായ മറെറന്തെങ്കിലൂം സുരക്ഷാ ഭീഷണി സംശയിക്കപ്പട്ടിട്ടാണോ സമൺചെയ്യപ്പട്ടിരിക്കുന്നത്? നാളികേരപ്പൊടി ഒളിച്ച് കടത്തുന്നത് മയക്കുമരുന്ന് കടത്തുന്നതിന് തുല്യമായ കൂററമായിരിക്കുമോ?ഭടൻമാർനേരിട്ട് വന്ന് കയ്യോടെപിടിച്ച് കൊണ്ട് പോയില്യലോ എന്നത് വല്യേ ഒരു സമാധാനം. സെക്യൂരിററിഭാഗത്തേക്ക് ഹൈസ്പീഡിൽനടന്നടുത്തു.... അകലെനിന്ന്കണ്ടപ്പോഴേ അവർക്ക് ആളെ പിടികിട്ടി. "വ്വേറീസ് യുവർ മൊബൈൽ ഫോൺ?" മുഖത്തടിച്ചപോലൊരൂ ചോദ്യം. ഹാൻഡ്ബാഗിൻറെ കള്ളിയിൽ മൊബൈൽ തപ്പുന്നൂ, കാണുന്നില്ല ! മറെറക്കള്ളിയിൽനോക്കുന്നു, കള്ളികൾ മാറിമാറിനോക്കുന്നൂ ! കാണുന്നില്ല! പതുക്കെ നീണ്ട സുരക്ഷാഭടൻറെകയ്യിൽ തൻറെഫോൺ സുരക്ഷിതമായിരിക്കുന്നൂ !!! "കീപ്പർ യുവർ തിങ്സ് വെൽ മാം"
എന്തായാലും ഒരുകൊട്ടുംചിരി നടത്ത്അന്നെ !!!
No comments:
Post a Comment