Wednesday, August 23, 2023

ഒരു വലിയ കുട്ടിക്കഥ



മുത്തശ്ശിയെന്തേ തപ്പുന്നൂ?  മക്കളേ മച്ചിലെൻ തൂശിപോയി. മച്ചിന്നകത്ത്പോയുള്ളൊരാ-   
                                         സ്സൂചി-
യീമുറ്റത്തോമുത്തശ്ശി തപ്പുന്നൂ ? ഒട്ടുംവെളിച്ചമില്ലാത്തൊരാ മച്ചിലീമുത്തശ്ശിയെങ്ങിനെ  തൂശിതപ്പും!!
                                            
ഈമുത്തശ്ശിയുടെ ഒരു കാര്യം എന്നാണോ ചിന്ത?
  കുന്തം പോയാൽ കുടത്തിലും തപ്പണംന്നല്ലേ പ്രമാണം? .  "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന് തിരുവചനവും.
തഇരുട്ടിൽ തപ്പല്  പലപ്പോഴും നമ്മുടെ ശീലംമാണല്ലൊ. ടിവി യുടെ റിമോട്,  ഫാനിന്റെ റിമോട്,   മോൻ എങ്ങോ വലിച്ചെറിഞ്ഞ സ്കൂൾ ഐഡന്റിറ്റി കാർഡ്,  സ്ഥാനം തെറ്റി വെച്ച കണ്ണട!
തേടിയ വള്ളി ചിലപ്പോഴൊക്കെ കാലിൽ ചുറ്റാറുമുണ്ട്.
ചിലപ്പോൾ ആനയെ തപ്പിയറിയാൻ പുറപ്പെട്ട അന്ധൻമാരുമാകാറുണ്ട്.
 ഒരുകഥ......
ഒരുവലിയകുട്ടിക്കഥ!

ഒരുകാലത്ത് ഈശ്വരൻ മനുഷ്യരെക്കൊണ്ട് പൊറുതിമുട്ടി. താൻ കുടികൊണ്ട ഇടങ്ങളിലെല്ലാം മനുഷ്യർ കൂട്ടംകൂട്ടമായി എത്തി പ്രാർത്ഥിക്കാൻ തുടങ്ങി.   പ്രാർത്ഥനയിൽ പരാതികളും അപേക്ഷകളും നിവേദനങ്ങളും മാത്രം. " എന്താന്റെ ഈശ്വരാ ! നീയെന്നോടിങ്ങനെ...",       "ദൈവമെ ഇത്തവണയെങ്കിലും എന്നെ ഈ പരീക്ഷയിൽ....."   "ഈ കച്ചോടം നടന്നാൽ ......"( തമ്പുരാന് ഒരോഫർ!)  നിവേദനങ്ങളുടെ കൂമ്പാരം.  ഈശ്വരനായിപ്പോയില്ലേ , കീറിക്കളഞ്ഞ്  ചുമ്മാതിരിക്കാനും പറ്റില്ല .  , ഗതികെട്ട ഈശ്വരൻ ഒടുവിൽ മനുഷ്യൻ കണ്ടെത്തിപ്പിടിക്കാൻ ഇടയില്ലാത്ത ഒരിടം തേടിനടന്നു. ഏറെത്തിരഞ്ഞൊടുവിൽ ഒരിടം കണ്ടെത്തിയ.   ഈശ്വരൻ അവിടെപ്പോയി ഒളിച്ചു.  മനുഷ്യർ വെറുതെയിയിരുന്നീല്ല.   അവൻ  ഈശ്വരനെത്തപ്പി നടക്കാൻ തുടങ്ങി. കോവിലുകൾ, കാവുകൾ ,പള്ളികൾ,  കപ്പേളകൾ,  തിരുക്കൂടുകൾ, ശ്രീലകങ്ങൾ ...എങ്ങുംമെങ്ങു. ഈശ്വരനെ ക്കണ്ടില്ല!   തൂണിലും തുരുമ്പിലുളില്ല! അതിസൂക്ഷ്മ- ദർശിനി വെച്ച് തിരഞ്ഞു. മുങ്ങിക്കപ്പലിൽ മുങ്ങാങ്കൂഴിയിട്ട് സമുദ്രത്തിൻറെഅടിത്തട്ട് വരെയെത്തി. ഗോളാന്തരപേടകം കേറി  ശൂന്യാകാശത്തിൻറെ അങ്ങേത്തലക്കുമപ്പുറത്തെത്തി, ദൈവം തമ്പുരാൻറെ പൊടിപോലും കാണാനായില്ല.  ഉച്ചവെയിലത്ത് ചൂട്ട്കത്തിച്ച് തരഞ്ഞൂ ചിലരെന്നും കഥ! സൂചിതപ്പിയ മുത്തശ്ശിയേക്കാൾ കഷ്ടമായി ഈശ്വരനെ തേടിയ മനുഷ്യരുടെ അവസ്ഥ.....

മുപ്പത്തിമുക്കോടി ജനമനസ്സെന്ന മഹാകോവിലുകളോരോന്നും ഒളിത്താവളമാക്കിയ  ഈശ്വരൻ എല്ലാം കണ്ടു,  എല്ലാമറിഞ്ഞൂ!
ഈശ്വരനാശിച്ചൂ:  ഓരോ മനുഷ്യരും എന്നെങ്കിലും എപ്പോഴെങ്കിലും  തന്നെക്കണ്ടെത്തും!!😄 
         
            ൻ മംഗലം 

No comments:

Post a Comment