Sunday, November 27, 2022

പതിനെട്ടാമത്തെ കുതിര

സ്വത്ത് വഹകൾ തന്റെമൂന്ന് മക്കൾ എങ്ങിനെ വീതിച്ചെടുക്കണമെന്ന കൃത്യമായ മാർഗ്ഗനിർദ്ദേശത്തോടെയാണ് ധനികകർഷകപ്രഭു നാടുനീങ്ങിയത്.  എല്ലാംവീതിച്ചു കഴിഞ്ഞ് കുതിരകളെ ഭാഗിക്കേണ്ട സമയമായി!  ലക്ഷണമൊത്ത അരോഗദൃഢഗാത്രരായ,  വിലയേറിയ പതിനേഴ് അറബിക്കുതിരകളായിരുന്നു!! ഗുരുവെഴുതിവെച്ചതിങ്ങനെ:
 പതിനേഴിൽ പകുതിയെണ്ണത്തിനെ മൂത്തപുത്രന്,   മൂന്നിലൊന്ന് രണ്ടാമന്,  ഒമ്പതിലൊന്ന് മൂന്നാമത്തെ മകന്.  
 ഇതെങ്ങിനെ സാദ്ധ്യമാകും?  തല പുകഞ്ഞാലോചിച്ചു.  ഒരുവഴിയും തെളിഞ്ഞുകിട്ടിയില്ല.  മൂവരും സഹായംതേടി ഗുരുസന്നിധിയിലെത്തി.  ഭാഗംവെക്കൽ ഗുരുവിനും അസാദ്ധ്യമായിത്തോന്നി.  ഒടുവിൽ വഴക്കൊഴിവാക്കാൻ ഗുരു ഒരുപായം കണ്ടെത്തി.  പതിനേഴിന്റെ കൂടെ തന്റെ ഒരു കുതിരയെക്കൂടി ചേർക്കുക!   അങ്ങിനെ മൊത്തം കുതിരകൾ പതിനെട്ടാക്കുക.  പിന്നീട് കാര്യങ്ങൾ എളുപ്പമായി.   മൂത്തമകന് പതിനെട്ടിന്റെ പകുതി ഒൻപത് കുതിരയെ കൊടുത്തു,   അവനുമായി സ്ഥലം വിട്ടു.      രണ്ടാമന് മൂന്നിലൊന്ന്  ആറ്!   മൂന്നാമനൊമ്പതിലൊരുഭാഗം രണ്ട്!  ആറും രണ്ടുമെട്ടു കുതിരകളുമായ്അവരും സ്ഥലം വിട്ടൂ.  ഒമ്പതുംമെട്ടൂം പതിനേഴ്!!  ഗുരുവിന്റെ ഒരു കുതിര ഗുരുരുവിന്ന് !!!   പതിനെട്ടാമത്തെ കുതിര!! 

 കുട്ടികളെ! നിങ്ങൾക്കുമിത്തരം കീറാമുട്ടിപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  ഗുരുസമക്ഷത്തിലെത്തിപ്പെടൂ!
അദ്ദേഹത്തിന്റെ പക്കൽ പതിനെട്ടാമത്തെ കുതിരയുണ്ട്.  നിങ്ങളുടെ കീറാമുട്ടിപ്രശ്നത്തിന്റെ  പരിഹാരം.!!
                  .            എൻമംഗലം

ഭാഗവതം, പിഭാസ്കരൻ, അല്ലാഹു

വിപദ: സന്തുനശശ്വത് തത്ര തത്ര 
                                      ജഗദ്ഗുരോ
ഭവതോ ദർശനം യസ്യാദപുനർ
                                    ഭവദർശനം

    കുന്തിയുടെ പ്രാർത്ഥനയാണ്.   ഗുരോ എനിക്ക്  അടിക്കടി വിപത്തുകൾ തന്നാലും.  ഓരോ തിരിച്ചടികൾ/കഷ്ടപ്പാടുകൾ  നേരിടേണ്ടി വരുമ്പോഴും ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും കാണുന്നു.  അങ്ങയുടെ അനുഗ്രഹം തേടുന്നു,   നേരിടാനുള്ള കരുത്ത് നേടുന്നൂ....
 
ഇനി നമുക്ക് ഭാസ്കരൻ മാസ്റ്ററിലേക്ക് വരാം.  അദ്ദേഹം പാടി:  
 അല്ലാഹുവെച്ചതാം   അല്ലലൊന്നില്ലെങ്കിൽ  അല്ലാഹുവെപ്പോലും മറക്കില്ലെ!
    നമ്മൾ   അല്ലാഹുവേപ്പോലും 
                            .             മറക്കില്ലെ
 എല്ലാർക്കുമെപ്പോഴുമെല്ലാം   തികഞ്ഞാൽ സ്വർല്ലോകത്തെയും 
               .                     വെറുക്കില്ലേ!
 നമ്മൾ സ്ർല്ലോകത്തെയും....!!!

                                        എൻമംഗലം



 

Sunday, November 13, 2022

മിനുങ്ങും മിന്നാമിനുങ്ങേ.....

പൂരംകാണാൻ പോയപയ്യൻ ഓടക്കുഴൽ വിൽക്കുന്ന കൊച്ചുചേട്ടനെകണ്ടു.  ചേട്ടൻ തന്റെ കയ്യിലെ ഓടക്കുഴലിൽ  "മിനുങ്ങും മിന്നാമിനുങ്ങേ🎼🎼🎼🎶🎶...."  തനിക്കേറെയിഷ്ടപ്പെട്ട മനോഹരഗാനം!! അതിമനോഹരമായി ആലപിച്ചുകൊണ്ടിരിക്കുന്നു.  ഒരോടക്കുഴൽവാങ്ങി തനിക്കും ആ കൊച്ചുചേട്ടനെപ്പോലെ "മിനുങ്ങും  മിന്നാ.....".  
വാശിപിടിച്ച് അമ്മയെക്കൊണ്ട് ഒരെണ്ണം വാങ്ങിപ്പിച്ചു.   പൂരം കണ്ട് വീടെത്തി.  ഇനി അത്താഴം,  ഉറക്കം.   


കകക ച

Monday, January 24, 2022

കോവിഡാസുരൻ

കോവിഡാസുരസംഹാര-
   കാരകം വാക്സിനം ദ്വയം
  ത്രയേത്യഭികാമ്യേതി
  വ്യാധിഗ്രന്ഥേ സമുച്യതി"

  ഇങ്ങനെയൊരു ശ്ളോകം കാണ്മാനിടയായി.  വിഷയം കോവിഡ്ഡാകകൊണ്ടും  ഭാഷസംസ്കൃതമാകയാൽ കാര്യമാത്രമാകുമെന്നതുകൊണ്ടും ശരിയായ ശ്ളോകർത്ഥം അറിയേണ്ടതുണ്ട് എന്ന് തോന്നി.  അടുത്തുള്ള സംസ്കൃത പണ്ഡിതന്റെ(റിട്ട. അദ്ധ്യാപകൻ) വ്യാഖ്യാനം തേടി.   എന്നാൽ "വാക്സിനം ദ്വയം,  ത്രയേത്യഭികാമ്യേതി..."  തുടങ്ങിയ ഭാഗങ്ങളുടെ വ്യാഖ്യാനം ശരിയായിനടത്താൻ അദ്ദേഹത്തിനായില്ല.   മുഖ്യവാക്സിനുകൾ രണ്ട്,  മൂന്നാമത്തേതും അഭികാമ്യം എന്നിങ്ങനെയാണ് ഒരുവ്യാഖ്യാനം.  
വാക്സിൻ മാത്ര രണ്ട്,  മൂന്നാംമാത്ര അഭികാമ്യം എന്നിങ്ങനെ മറ്റൊരുവ്യാഖ്യാനം. 

 ഏത് വ്യാഖ്യാനമാണ് കൈക്കൊള്ളേണ്ടതെന്ന് പണ്ഡിതവർഗ്ഗം വ്യക്തമാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.