Monday, June 26, 2023

ഉറക്കം



 
 ഉറക്കം
  
 .പകൽ മുഴുവൻ തടിയനങ്ങുന്ന പണി!  സന്ധ്യക്കൊരു തേച്ചുകൂളി! നല്ലെണ്ണ കാച്ചി(ജീരകമിട്ട്?) തലയിലും ദേഹത്തും കുളുർക്കേത്തേച്ച് കുളത്തിൽപ്പോയൊരുകുളി നാമം, കഞ്ഞി,  അരക്കാതമുലാത്തൽ,  പിന്നീടൊരുറക്കം!  അതൊരു  ഉറക്കം ആയിരിക്കും.  സുഖ സുഷുപ്തി! പക്ഷെ ഇതന്നത്തെ കാലം.  ഇന്ന് കാലം മാറി.
(പഴിപറഞ്ഞിട്ടൊരു കാര്യവുമില്ല!  അന്നങ്ങനെ.  ഇന്നിങ്ങനെ! )

 ജീവിതത്തിന്റെ ഗുണനിലവാരത്തെ വലിയനിലയിൽ സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം.  ഒരുപക്ഷെ, ഉണർച്ചയേക്കാൾ  ക്കൂടുതൽ പഠനംം ഉറക്കത്തെക്കുറിച്ചാണോ നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു.   ഉറക്കത്തിന്നത്രമാത്രം പ്രാധാന്യമുണ്ട്.  ഒരുപകൽ മനസ്സിനേയും ശരീരത്തേയും ഏല്പിച്ച
 ആഘാതങ്ങളേയും ക്ഷതങ്ങളേയും തേമാനത്തേയും ഒരുരാത്രിയുടെ വിശ്രമം,  സുഖനനിദ്ര പരിഹരിക്കുമെന്ന് പറയാം

  നല്ല ഉറക്കം ആയുസ്സിന് നല്ലതാണ്,  ശരിയായ മാനസിക പ്രവർത്തനത്തിന് നല്ലതാണ്,  സൗന്ദര്യത്തിന് നല്ലതാണ്,  പൊണ്ണത്തടി കുറക്കാൻ ആവശ്യമാണ്, ഒരു വേദന സംഹാരിയാണ്.... 
  ശരാശരി ഏഴ്/എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് കണക്ക്. പ്രായത്തിനനനുസരിച്ച് മാറ്റമുണ്ട്.  അഞ്ച്  മണിക്കൂറിൽ കുറവ്  ശരിയല്ല!
  വെളുപ്പിന് എഴുന്നേൽക്കുമ്പോൾ നല്ല ഉൻമേഷവാനായാണ്,  with full energy, എഴുന്നേൽക്കുന്നതെങ്കിൽ  ഉറക്കം "നല്ല" തായിരുന്നു.
    ഭക്ഷണത്തിന് ഉറക്കവുമായി അടുത്തബന്ധമുണ്ട്. എന്ത്, ഏത്ര,  ഏപ്പോൾ, എന്നിങ്ങനെ
രാത്രി കാർബ്  ( ഉദാ: കഞ്ഞി) കൂടുതൽ കഴിക്കുന്നത്  നല്ല ഉറക്കത്തിന് സഹായകരം എന്ന്  പഠനം.  രാത്രി ഭക്ഷണം കുറവ് കഴിക്കുക,  നേരത്തെ കഴിക്കുക  എന്നതും ശീലമാക്കേണ്ടതാണ്.
a .വാഴപ്പഴം (പൊട്ടാസ്യം, വൈറ്റമിൻ B6,  മെലാറ്റലിൻ),
  ചെറി/മുന്തിരി ജ്യൂസ് (രാവിലെ-  മെലാറ്റലിൻ),   ബദാം (മെഗ്നീഷ്യം, പ്രൊട്ടീൻ),   മധുരക്കിഴങ്ങ് (പൊട്ടാസ്യം,പ്രൊട്ടീൻ),  തണുത്ത പാൽ,  തേൻ (ഒരു ടേബിൾസ്പൂൺ മാത്രം),  ഡാർക് ചോക്കലേറ്റ്  (മിൽക് ചോക്ലേറ്റ് വേണ്ട/സെറട്ടോണിൻ)  എന്നിവ നല്ല  ഉറക്കത്തിന്   സഹായികരമാണ്
     ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക--
ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ജോലികളെല്ലാം നിര്‍ത്തിവച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുക–
ശബ്ദകോലാഹലങ്ങൾ ഒഴിവാക്കുക-- ലൈറ്റണക്കുക!
ഉറങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കിടന്ന് മാസികകളോ പുസ്തകങ്ങളോ വായിക്കാതിരിക്കുക–
ടിവി കണ്ട് ഉറങ്ങുന്ന ശീലം മാറ്റുക--
വൈകിട്ട് ആറിനു ശേഷം ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കുക---
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ലഘുവ്യായാമങ്ങൾ ശീലമാക്കാം,  (അരക്കാതമുലാത്തൽ)--
പകല്‍ ഉറങ്ങാതിരിക്കുക--
ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം ഉറക്കം  മോശമാക്കുകയേ ഉള്ളൂ!!!
ക്ളോക്കിലേക്ക്  ഇടക്കിടെ നോക്കാതിരിക്കുക--
സമ്മര്‍ദം അകറ്റുക 
(ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്  അന്നത്തെ പ്രശ്നങ്ങള്‍ ഒരു പേപ്പറില്‍ എഴുതുക. ഇതിനുള്ള പരിഹാരങ്ങളും നിങ്ങള്‍ക്കു തന്നെ ലിസ്റ്റ് ചെയ്ത് എഴുതാവുന്നതാണ്.) തെളിഞ്ഞ മനസ്സുമായി കിടക്കയിലേക്കു പോകുക!  പ്രാര്‍ഥന, നാമജപം തുടങ്ങിയവയും സമ്മര്‍ദം അകറ്റാന്‍ സഹായിക്കും!! 
  പ്രശ്നം ഗുരുതരമെങ്കിൽ വൈദ്യസഹായം തേടാൻ ഒരിക്കലും മടികാണിക്കരുത്!!
 
 (അവലംബം:  വികാസ് പീഡിയ ലേഖനം):

::

വ്യായാമം

   വ്യായാമം
  
നമ്മുടെ ആരോഗ്യത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളിൽ  ഒരു പ്രധാന തൂണാണ് വ്യായാമം . വ്യായാമത്തിന്റെ പ്രാധാന്യം അറിയുന്നവരാണ്  വലിയ ഒരു വിഭാഗം ജനങ്ങളും, ഇന്ന് .  :പക്ഷെ ചെയ്യുന്നവർ അധികമില്ല.
  എന്താണ് വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ ? 
      ശരീര ഭാരം വർദ്ധിക്കാതിരിക്കാൻ സഹായിക്കുന്നു.   ശരീര ഭാരം 
 നിയന്ത്രിച്ചു നിർത്തുന്നവർക്ക് കാൻസർ,   ഹാർട്ടറാക്ക് തുടങ്ങി പല മാരക രോഗങ്ങളും  വരാനുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ് കാണുന്നു.
   '
      എല്ലുകളും  പേശികളും .  ബലവത്താകുന്നു. അതുകൊണ്ട്
 നമ്മുടെ കായികക്ഷമത വർദ്ധിക്കുന്നു.  നടുവേദന, കഴുത്ത് കടച്ചിൽ എന്നിവ കുറയുന്നു.
      രാവിലെ വ്യായാമം ചെയ്ത് തുടങ്ങുന്ന ദിവസങ്ങൾ ഉന്മേഷത്തോടെ തുടങ്ങാൻ ആകന്നു.  ഉത്‌സാഹത്തോടെ നമ്മുടെ കർമ്മങ്ങളിൽ മുഴുകാനാകുന്നു.
  വ്യായാമം ഉറക്കത്തെ സഹായിക്കുന്നു.
       റെഗുലറായി വ്യായാമം ചെയ്യുന്നവരുടെ ആകാര ഭംഗി വർദ്ധിക്കുന്നു.  സുന്ദരൻമാരും  സുന്ദരികളും ആയിത്തീരുന്നു.
    എന്തിനും മീതെ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാനുള്ള സാദ്ധ്യത കൂടുന്നു.
 
   പറയട്ടെ,  നടത്തം വ്യായാമമുറ അല്ല.  ഒന്നും ചെയ്യാതിരിക്കുന്നതിലൂം ഭേദമാണെന്ന് മാത്രം.  വ്യായാമത്തിന് ഒരു ചിട്ടയുണ്ട്. അതു് പാലിക്കണം.
   തുടക്കം വാമിംഗ് അപ്പ് .  ഉറങ്ങിക്കിടക്കുന്ന നമ്മുടെ സന്ധികളേയും പേശികളേയും ഒന്നുണർത്തിയെടുക്കുകയാണ് ഉദ്ദേശം. 
      രണ്ടാമതത്തേതു് എയറോബിക് . 
ഇത് പ്രധാനമായും ഹൃദയാരോഗ്യം ലക്ഷ്യമാക്കിയുള്ളതാണ്.  ഹൃദയം ഒരു മസിൽ ആണ് .  പ്രവർത്തിക്കുമ്പോൾ കൂടുതൽ ബലവാനാകന്നും -
      അടുത്തത്  പേശികളെ ബലപ്പെടുത്താനുള്ള
 സ്റ്റ്രെങ്ത് ട്രെയിനിങ്. ഓവർ വെയ്റ്റ്,  ഒബേസിറ്റി എന്നീ നിലയിലേക്കെത്തിപ്പെടാതിരിക്കാനും, പ്രായംകൂടും തോറും പേശികൾക്ക് ഉണ്ടായേക്കാവുന്ന ബലക്ഷയത്തെ നേരിടാനും ഇതേറെ ഉപകരിക്കും. 
  അടുത്തത്  സ്റ്റ്രെച്ചിങ്:  എല്ലാ പേശികളയും ഒന്നു വലിച്ചുവിടുക . പരിക്കുകൾ വരാതിരിക്കാനാണ്. 
          അവസാനം വിശ്രമിക്കുക!
നീണ്ട് നിവർന്ന് സുഖമായി കിടക്കുക! കാൽപ്പാദം മുതൽ ഓരോശരീര ഭാഗങ്ങളും പരിപൂർണ്ണ വിശ്രമം പ്രാപിക്കുന്നതായി സങ്കൽപ്പിക്കാം,  പുതുദിവസത്തിന്റെ പുത്തൻപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ബുദ്ധിയുംതന്നനുഗ്രഹിക്കണേ എന്ന്
 പ്രാർത്ഥിക്കാം ...

 ഇത്തരമൊരു വ്യായാമമുറ ആഴ്ച്ചയിൽ 150 മിനുട്ടെങ്കിലം അനുവർത്തിക്കണമെന്നാണ്  നമ്മുടെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതു്.

Friday, June 23, 2023

മാനസിക പിരിമുറുക്കം

മാനസിക പിരിമുറക്കം എന്ന സ്റ്റ്രസ് 

  ഇന്നത്തെ കാലത്ത് സ്റ്റ്രസ് ഒഴിവാക്കീ ജീവിക്കാനാകുമെന്ന് തോന്നുന്നില്ല!  സ്റ്റ്രസ്സിനുള്ള കാരണങ്ങൾ  നിരവധിയാണ്.  ജോലി സംബന്ധമായ പ്രശ്നങ്ങൾ,  ഗാർഹിക പ്രശ്നങ്ങൾ തുടങ്ങി യഥാർത്ഥ വിഷയങ്ങൾ മുതൽ കാര്യമേ അല്ലാത്ത നിസ്സാര കാര്യങ്ങൾ വരെ നമ്മുടെ മനസ്സിനെ പീഡിപ്പിക്കുന്നു.  കിൻറ്റർഗാർട്ടനിൽ പഠിക്കന്ന കുട്ടിക്ക് വർഷാന്ത
പരീക്ഷ വന്നാൽ വേവലാതി കൊള്ളുന്നവരുണ്ട്.  കുട്ടി പത്താം ക്ലാസിലോ പ്ലസ് ടുവിലോ ആണെ ങ്കിൽ പറയുകയും വേണ്ട.  കടബാദ്ധ്യത,  ജോലി നഷ്ടപ്പെടുക,  പ്രതീക്ഷിക്കാതെ വന്നുചേരുന്ന ആഘാതങ്ങൾ തുടങ്ങി പലതും നമ്മെ .ആടിയുലക്കും,  മാനസിക പിരി മുറുക്കത്തിന്റെ പാരമ്യത്തിൽ എത്തിക്കും.  ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ  സ്റ്റ്രസ്സിനെ നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ!
      1.  ശ്വാസരീതി ശ്രദ്ധിക്കുക,  നിങ്ങൾ നെഞ്ചിലേക്ക് വലിച്ചുകയറ്റുന്നരീതിയാണോ അതോ വയറ്റിലേക്കാണോ. രണ്ടായാലും രീതിമാറ്റുക, ശ്വാസത്തിന്റെ താളം മാറ്റുക!
  2. വെള്ളം കുടിക്കുക
  3. ചലിച്ചുകൊണ്ടിരിക്കുക/നടക്കുക!  Motion creats emotions!!  മീരാഭായ്ഛാനു ഭാരം പൊക്കുന്ന പോസ്റ്ററിൽ നിന്ന് മുകളിലേക്ക് നോക്കുക!
  4 മുറിവിട്ട് പുറത്തിറങ്ങി ച്ചുറ്റും വീക്ഷിക്കുക ! പരിസരത്തെങ്ങാനും കുസൃതിക്കുറുമ്പൻമാരും
കറുമ്പിക്കുടുക്കകളും കളിച്ചുകൊണ്ടിരിരിക്കുന്നുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കുക!  ഇല്ലെങ്കിൽ പ്രകൃതിയെ കാണുക,  ആസ്വദിക്കുക
 5 പാട്ടിഷ്ടമെങ്കിൽ കേൾക്കുക/പാടുക.  കുളിമുറിയിൽക്കയറി ഒരു കോമാളിനൃത്തം ട്രൈ ചെയ്യുക! 
  6. സ്റ്റ്രസ്സിന്നുള്ള കാരണങ്ങൾ സ്വയമൊന്ന് യുക്തിസഹമായി  അനലൈസ് ചെയ്യാൻ ശ്രമിക്കുക!  പേനയെടുത്ത് എഴുതി വിശകലനം ചെയ്യുക.  പരിഹരങ്ങൾ തേടുക.
   7 പ്രശ്നം ഉറവരുമായി പങ്കിടുക
   8 ആവശ്യമെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുതു്.
   
  ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ പല മാർഗ്ഗങ്ങളും ഇനിയും ലഭിക്കും!പിരിമുറുക്കം നിയന്ത്രിക്കുക എന്നത് മാനസികാരോഗ്യത്തിന്റെ ഒരു ഭാഗമാണ്,  ശാരീരിക ആരോഗ്യത്തിന്റേയും . നാം
 നിർബ്ബന്ധമായും പരിശീലിച്ചെടുക്കേണ്ടതുമാണ്.