മാനസിക പിരിമുറക്കം എന്ന സ്റ്റ്രസ്
ഇന്നത്തെ കാലത്ത് സ്റ്റ്രസ് ഒഴിവാക്കീ ജീവിക്കാനാകുമെന്ന് തോന്നുന്നില്ല! സ്റ്റ്രസ്സിനുള്ള കാരണങ്ങൾ നിരവധിയാണ്. ജോലി സംബന്ധമായ പ്രശ്നങ്ങൾ, ഗാർഹിക പ്രശ്നങ്ങൾ തുടങ്ങി യഥാർത്ഥ വിഷയങ്ങൾ മുതൽ കാര്യമേ അല്ലാത്ത നിസ്സാര കാര്യങ്ങൾ വരെ നമ്മുടെ മനസ്സിനെ പീഡിപ്പിക്കുന്നു. കിൻറ്റർഗാർട്ടനിൽ പഠിക്കന്ന കുട്ടിക്ക് വർഷാന്ത
പരീക്ഷ വന്നാൽ വേവലാതി കൊള്ളുന്നവരുണ്ട്. കുട്ടി പത്താം ക്ലാസിലോ പ്ലസ് ടുവിലോ ആണെ ങ്കിൽ പറയുകയും വേണ്ട. കടബാദ്ധ്യത, ജോലി നഷ്ടപ്പെടുക, പ്രതീക്ഷിക്കാതെ വന്നുചേരുന്ന ആഘാതങ്ങൾ തുടങ്ങി പലതും നമ്മെ .ആടിയുലക്കും, മാനസിക പിരി മുറുക്കത്തിന്റെ പാരമ്യത്തിൽ എത്തിക്കും. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ സ്റ്റ്രസ്സിനെ നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ!
1. ശ്വാസരീതി ശ്രദ്ധിക്കുക, നിങ്ങൾ നെഞ്ചിലേക്ക് വലിച്ചുകയറ്റുന്നരീതിയാണോ അതോ വയറ്റിലേക്കാണോ. രണ്ടായാലും രീതിമാറ്റുക, ശ്വാസത്തിന്റെ താളം മാറ്റുക!
2. വെള്ളം കുടിക്കുക
3. ചലിച്ചുകൊണ്ടിരിക്കുക/നടക്കുക! Motion creats emotions!! മീരാഭായ്ഛാനു ഭാരം പൊക്കുന്ന പോസ്റ്ററിൽ നിന്ന് മുകളിലേക്ക് നോക്കുക!
4 മുറിവിട്ട് പുറത്തിറങ്ങി ച്ചുറ്റും വീക്ഷിക്കുക ! പരിസരത്തെങ്ങാനും കുസൃതിക്കുറുമ്പൻമാരും
കറുമ്പിക്കുടുക്കകളും കളിച്ചുകൊണ്ടിരിരിക്കുന്നുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കുക! ഇല്ലെങ്കിൽ പ്രകൃതിയെ കാണുക, ആസ്വദിക്കുക
5 പാട്ടിഷ്ടമെങ്കിൽ കേൾക്കുക/പാടുക. കുളിമുറിയിൽക്കയറി ഒരു കോമാളിനൃത്തം ട്രൈ ചെയ്യുക!
6. സ്റ്റ്രസ്സിന്നുള്ള കാരണങ്ങൾ സ്വയമൊന്ന് യുക്തിസഹമായി അനലൈസ് ചെയ്യാൻ ശ്രമിക്കുക! പേനയെടുത്ത് എഴുതി വിശകലനം ചെയ്യുക. പരിഹരങ്ങൾ തേടുക.
7 പ്രശ്നം ഉറവരുമായി പങ്കിടുക
8 ആവശ്യമെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുതു്.
ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ പല മാർഗ്ഗങ്ങളും ഇനിയും ലഭിക്കും!പിരിമുറുക്കം നിയന്ത്രിക്കുക എന്നത് മാനസികാരോഗ്യത്തിന്റെ ഒരു ഭാഗമാണ്, ശാരീരിക ആരോഗ്യത്തിന്റേയും . നാം
നിർബ്ബന്ധമായും പരിശീലിച്ചെടുക്കേണ്ടതുമാണ്.
No comments:
Post a Comment