Monday, June 26, 2023

വ്യായാമം

   വ്യായാമം
  
നമ്മുടെ ആരോഗ്യത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളിൽ  ഒരു പ്രധാന തൂണാണ് വ്യായാമം . വ്യായാമത്തിന്റെ പ്രാധാന്യം അറിയുന്നവരാണ്  വലിയ ഒരു വിഭാഗം ജനങ്ങളും, ഇന്ന് .  :പക്ഷെ ചെയ്യുന്നവർ അധികമില്ല.
  എന്താണ് വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ ? 
      ശരീര ഭാരം വർദ്ധിക്കാതിരിക്കാൻ സഹായിക്കുന്നു.   ശരീര ഭാരം 
 നിയന്ത്രിച്ചു നിർത്തുന്നവർക്ക് കാൻസർ,   ഹാർട്ടറാക്ക് തുടങ്ങി പല മാരക രോഗങ്ങളും  വരാനുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ് കാണുന്നു.
   '
      എല്ലുകളും  പേശികളും .  ബലവത്താകുന്നു. അതുകൊണ്ട്
 നമ്മുടെ കായികക്ഷമത വർദ്ധിക്കുന്നു.  നടുവേദന, കഴുത്ത് കടച്ചിൽ എന്നിവ കുറയുന്നു.
      രാവിലെ വ്യായാമം ചെയ്ത് തുടങ്ങുന്ന ദിവസങ്ങൾ ഉന്മേഷത്തോടെ തുടങ്ങാൻ ആകന്നു.  ഉത്‌സാഹത്തോടെ നമ്മുടെ കർമ്മങ്ങളിൽ മുഴുകാനാകുന്നു.
  വ്യായാമം ഉറക്കത്തെ സഹായിക്കുന്നു.
       റെഗുലറായി വ്യായാമം ചെയ്യുന്നവരുടെ ആകാര ഭംഗി വർദ്ധിക്കുന്നു.  സുന്ദരൻമാരും  സുന്ദരികളും ആയിത്തീരുന്നു.
    എന്തിനും മീതെ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാനുള്ള സാദ്ധ്യത കൂടുന്നു.
 
   പറയട്ടെ,  നടത്തം വ്യായാമമുറ അല്ല.  ഒന്നും ചെയ്യാതിരിക്കുന്നതിലൂം ഭേദമാണെന്ന് മാത്രം.  വ്യായാമത്തിന് ഒരു ചിട്ടയുണ്ട്. അതു് പാലിക്കണം.
   തുടക്കം വാമിംഗ് അപ്പ് .  ഉറങ്ങിക്കിടക്കുന്ന നമ്മുടെ സന്ധികളേയും പേശികളേയും ഒന്നുണർത്തിയെടുക്കുകയാണ് ഉദ്ദേശം. 
      രണ്ടാമതത്തേതു് എയറോബിക് . 
ഇത് പ്രധാനമായും ഹൃദയാരോഗ്യം ലക്ഷ്യമാക്കിയുള്ളതാണ്.  ഹൃദയം ഒരു മസിൽ ആണ് .  പ്രവർത്തിക്കുമ്പോൾ കൂടുതൽ ബലവാനാകന്നും -
      അടുത്തത്  പേശികളെ ബലപ്പെടുത്താനുള്ള
 സ്റ്റ്രെങ്ത് ട്രെയിനിങ്. ഓവർ വെയ്റ്റ്,  ഒബേസിറ്റി എന്നീ നിലയിലേക്കെത്തിപ്പെടാതിരിക്കാനും, പ്രായംകൂടും തോറും പേശികൾക്ക് ഉണ്ടായേക്കാവുന്ന ബലക്ഷയത്തെ നേരിടാനും ഇതേറെ ഉപകരിക്കും. 
  അടുത്തത്  സ്റ്റ്രെച്ചിങ്:  എല്ലാ പേശികളയും ഒന്നു വലിച്ചുവിടുക . പരിക്കുകൾ വരാതിരിക്കാനാണ്. 
          അവസാനം വിശ്രമിക്കുക!
നീണ്ട് നിവർന്ന് സുഖമായി കിടക്കുക! കാൽപ്പാദം മുതൽ ഓരോശരീര ഭാഗങ്ങളും പരിപൂർണ്ണ വിശ്രമം പ്രാപിക്കുന്നതായി സങ്കൽപ്പിക്കാം,  പുതുദിവസത്തിന്റെ പുത്തൻപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ബുദ്ധിയുംതന്നനുഗ്രഹിക്കണേ എന്ന്
 പ്രാർത്ഥിക്കാം ...

 ഇത്തരമൊരു വ്യായാമമുറ ആഴ്ച്ചയിൽ 150 മിനുട്ടെങ്കിലം അനുവർത്തിക്കണമെന്നാണ്  നമ്മുടെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതു്.

No comments:

Post a Comment