Saturday, July 22, 2023

Stress

Nowadays it seems impossible to live without stress!  We are tormented by work-related issues,  family issues,  ill-health,  financial issues and even by some trivial matters.  There are people who get depressed when the exam days arrives for their Kindergarten  child.  And if the child is in class 10,  no words!!  Debt,  loss of job,  unexpected final departure of dear and near,  etc.  etc.  The situations that leads us to unbearable agony. Here are some tips to manage such situations!

 1. Check your breathing pattern.  Is it  chest breathing or belly breathing.  In both the cases,  change the way you breathe!

 2. Drink  some water, slowly

 3. Keep moving/walking!  Motion creates emotions!!  Raise your both hands up and look upwards, the pose of Meerabhai Chhanu lifting weights!
 
4.  Move out of your room or home  and watch for children playing or just the nature.....the leaves,  flowers,  flys, sqirrelss etc

 5 Listen to a song or Sing a song if you  love it.  Get in wash room the and try a clown dance before the mirror

 6. Try to rationally analyze the reasons for stress!  Take a pen and paper write down the issue.   Analyse it and look for solutions.  You can write down even the most foolish ones.  And beleive!  He has created a solution also along with all the problems 

 7  Share your problem with any dear and near

 8  And finally,  do not hesitate to seek medical aid if necessary.

Wednesday, July 19, 2023

ഉത്തമാരോഗ്യം എങ്ങിനെ?

ഉത്തമമായ ആരോഗ്യം (Optimal Health) എങ്ങിനെ?

  കുറെ വ്യായാമം ചെയ്താൽ ഉത്തമാരോഗ്യ വാനാകുമോ?  അതോ കുറെ പച്ചക്കറികൾ തിന്നാൽ മതിയോ ?  കറ്റാർവാഴ, നെല്ലിക്ക, മഞ്ഞൾ തുടങ്ങിയ സൂപ്പർ 
ഫുഡുകൾക്ക്  നമ്മളെ ഉത്തമ ആരോഗ്യവാൻമാരാക്കാൻ , കഴിയുമോ?  ഒരിക്കലുമില്ല,  എന്നാൽ ഇവക്കെല്ലാം  സഹായിക്കാനാകും
 എന്നതാണ് ഉത്തരം.

    നമ്മുടെ ആരോഗ്യത്തിന്റെ സൗധം കെട്ടിയുയർത്തിരിക്കുന്നത് പ്രബലമായ നാലു നെടും തൂണുകളിലാണ്.
 
ഒന്നാമത്തേത്  ആരോഗ്യമുള്ള മനസ്സ്.   നമ്മുടെ ശരീരത്തിന്റെ മുഴുവൻ  പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത് നമ്മുടെ മനസ്സാണ്.  എന്ത് എപ്പോൾ എങ്ങിനെ ചെയ്യണം, എന്ത് ചെയ്യാതിരിക്കണം തുടങ്ങി എല്ലാ  തീരുമാനങ്ങൾ എടുക്കുന്നതും  ചെയ്യിക്കുന്നതുമെല്ലാംതന്നെ മനസ്സാണ്.  ഏറ്റവും മുന്തിയ വാഹനംതന്നെയായിക്കോട്ടെ, (Volvo--S60?)  ഡ്രൈവർ  ശരിയല്ലെങ്കിൽ?   നല്ല   ആരോഗ്യമുള്ള ശരീരം നിലനിൽക്കാൻ നിർബ്ബന്ധമായും ആരോഗ്യമുള്ള മനസ്സ്  ആവശ്യമാണ്!   മറിച്ചും! ആരോഗ്യമുള്ള ശരീരത്തിന്  ആരോഗ്യമുള്ളമനസ്സ്!! 
നമ്മുടെ മനസ്സിന്റെ അനന്തസാദ്ധ്യതകൾ ഉപയോഗിക്കുക!,   മാനസിക പിരിമുറുക്കം,  ഭയം,  സങ്കടം  എന്നിവ കൈകാര്യം ചെയ്യാനുള്ള മിടുക്ക്!,  ഏതു സന്ദർഭങ്ങളിലുമടങ്ങിയ നല്ല വശങ്ങൾ കണ്ടെത്താനുള്ള വാസന!,  മനശ്ശാന്തി,  സന്തോഷം,  നർമ്മബോധം,  ചിരി!......ഇവയെല്ലാമാണ്  ആരോഗ്യമുള്ള മനസ്സിന്റെ ലക്ഷണങ്ങൾ.   ഇവയെല്ലാം തന്നെ പരിശീലിച്ചെടുക്കാവുന്നതുമാണ്.


 രണ്ടാം നെടുംതൂണ്  വ്യായാമമാണ്.  പരിപൂർണ്ണ ആരോഗ്യത്തിന് ചിട്ടയായ ഒരു വ്യായാമമുറ പിന്തുടരേണ്ടതുണ്ട്.   വാമിങ് അപ്,  എയറോബിക്,  സ്റ്റ്രെങ്തു് ട്രെയിനിങ്,  സ്‌റ്റ്രെച്ചിങ്, ഒടുവിൽ വിശ്രമാവസ്ത.... ഇവയെല്ലാം ക്രമപ്പെടുത്തിയ ഒരു വ്യായാമം ആഴ്ചയിൽ 150 മിനുട്ടെങ്കിലും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന.  ഇതിലൂടെ ഹൃദയാരോഗ്യം  വർദ്ധിക്കുന്നു,  ശരീര ഭാരം കൂടാതിരിക്കാൻ സഹായിക്കുന്നു,  ശാരീരികവും മാനസികവുമായ  പ്രവർത്തന മികവ് കൈരിക്കാൻ സഹായിക്കുന്നു,  എന്തിനും മീതെ സുഖ സുഷുപ്തിയെ സഹായിക്കുന്നു.   ഏതൊരാൾക്കും വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമമുറകളുണ്ട്. 

 നെടും തൂൺ മൂന്ന്: ഉറക്കം.
വ്യായാമത്തിന്റെ അത്രയും പ്രാധാന്യം വിശ്രമത്തിനുമുണ്ട്.  ദിവസേനന ഏഴ/എട്ട് മണിക്കൂർ ഉറങ്ങണം!  ഒരു ദിനത്തിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്നുള്ള മോചനം,  റിപ്പയർ,  നശിച്ചു പോയ കോശങ്ങളുടെ പുനർനിർമ്മാണം എന്നിവക്ക് ഉറക്കം  അനിവാര്യമാണ്.

നെടുന്തൂൺ  നാല്,  ഭക്ഷണം
  നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ തൻമാത്രകൾ ചേർന്ന് കോശങ്ങൾ നിർമ്മിക്കപ്പെടുന്നു,  കോശങ്ങൾ കലകളെ(Tissues) നിർമ്മിക്കുന്നു,  കലകൾ ചേർന്നു അവയവങ്ങൾ,  അവയവങ്ങൾ ചേർന്ന് വ്യൂഹങ്ങൾ (Systems)!!!  സ്കെലെക്ടൽ  സിസ്റ്റം,  പേശീ വ്യൂഹം,  രക്ത ചങ്ക്രമണവ്യൂഹം,  നാഡീവ്യൂഹം തുടങ്ങി പല പല വ്യൂഹങ്ങൾ പരസ്പര ബന്ധിതമായി അഹോരാത്രം അവരവരുടെ കൃത്യം നിർവ്വഹിച്ചു പോരുന്നു.   ഇതിനെല്ലാം ആധാരം നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകഘടകങ്ങളാണ്.  അതുകൊണ്ട് തന്നെ,  നാം എന്ത്,  എത്ര,  എപ്പോൾ, ' എങ്ങിനെ,  കഴിക്കണം എന്നീ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

  എല്ലാം ശീലങ്ങളാണ്,  ആരോഗ്യത്തിൽ തൽപ്പരരായ ഏതൊരാൾക്കും ശീലിച്ചെടുക്കാവുന്നവയുമാണ്.  തീരുമാനമെടുക്കലാണ് കാര്യം
 

Wednesday, July 5, 2023

വൈറ്റമിനുകളും ധാതുക്കളും


വൈറ്റമിനുകളും ധാതുക്കളും


വൈറ്റമിനുകളും  ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്,   ചെറിയ അള വിൽ മാത്രം ലഭിക്കേണ്ട അവശ്യ പോഷകങ്ങളാണു്.  ശരീരത്തിന്റെ പല പ്രധാന പ്രവർത്തനങ്ങളും ശരിയായി നടക്കുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു.  നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇവലഭിക്കേണ്ടത്.   ഒരോന്നായി ചുരുക്കി വിവരിക്കാൻ ശ്രമിക്കാം.

ശരീര ഭാഗങ്ങളുടെ വളർച്ചക്കും വികാസ പരിണാമങ്ങൾക്കും ആവശ്യമായ ജൈവരാസ ഘടകങ്ങളാണ് വൈറ്റമിനുകൾ.  ഇവ പ്രധാനമായും രണ്ടു വിഭാഗത്തിൽ പെടുന്നു.  ജലത്തിൽ അലിയുന്നവ,  കൊഴുപ്പിൽ അലിയുന്നവ.
  ജലത്തിൽ അലിയുന്നവ; ഇവ ജലത്തിൽ അലിയുന്നവയാകയാൽ കൂടുതൽ ആളവിൽ ശരീരത്തിന് ശേഖരിച്ച് വെക്കാനാകില്ല.  വൈററമിൻ-സിയും എട്ട് ബി- കോംപ്ലക്സ് വൈറ്റമിനുകളും ഈ ഗണത്തിൽ പ്പെടുന്നു.   തയാമിൻ-ബി 1,   റിബോഫ്ലേവിൻ- ബി 2,  നിയാസിൻ- ബി 3,  പാന്റോതെനിക് ആസിഡ്-ബി 5,  പൈറിഡോക്സിൻ- ബി 6,  ബയോട്ടിൻ- ബി 7,  ഫോലേറ്റ് എന്ന ബി 9,  കോബളാമിൻ എന്ന ബി 12-_ ഇവയാണ് ബി കോംപ്ലക്സുകൾ.  ഇവ ശരീരം അധികം സൂക്ഷിച്ചു വെയ്കാത്തതു കൊണ്ട് സമീകൃതാഹാരത്തലൂടെ ദിവസേന നമുക്ക് ലഭിക്കേണ്ടവയാണ്.പപപപപപപപ

   കൊഴുപ്പിൽ അലിയുന്നവ:  വൈറ്റമിൻ,  എ, ഡി,  ഇ, കെ എന്നിവ ഫാറ്റ് സൊല്യൂബിൾ ആണ്.  ഇവ കൊഴുപ്പിൽ അലിഞ്ഞ് ചേർന്ന്  ഫാറ്റ് ടിഷ്യൂകളിലും കരളിലും   സൂക്ഷിക്കപ്പെടുന്നു.  അതുകൊണ്ട് തന്നെ ഇവയുടെ അളവ് കൂടാതെ സൂക്ഷിക്കണം.

    ഓരോ വൈററമിനും അതിന്റേതായ ഗുണങ്ങളും ധർമ്മങ്ങളുമുണ്ട്.  ഉദാഹരണത്തിന് വൈറ്റമിൻ സി:  ഇമ്മ്യൂൺ ബൂസ്റ്റർ ആണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു.  കൂടാതെ ഇതൊരു നിരോക്സീകാരിയാണ്.  ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ വളരെയേറെ സഹായിക്കുന്നു.   വൈറ്റമിൻ ഡി എന്ന സൂര്യപ്രകാശ വൈറ്റമിൻ ബലമുള്ള എല്ലുകൾക്കാവശ്യമായ കാൽസിയം ആഗിരണത്തിന് ഒഴിച്ചു കൂടാത്തവയാണ്.   വെയിൽ കൊള്ളാത്ത തലമുറയുടെ കാലത്ത് ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് വരുക) രോഗികളുടെ എണ്ണം കൂടി വരുന്നു.  ബി കോംപ്ലക്സുകൾ എനർജി മെറ്റാബോളിസം,  ചർമ്മം/മുടിയഴക് തുടങ്ങിയവക്ക് .   വൈറ്റമിൻ  A കാഴ്ച ശക്തി.   ഇ വൈറ്റമിൻ   നിരോക്സീകാരിയാണ്, വാർദ്ധക്യം പ്രതിരോധിക്കുന്നു.     ഒരു സമീകൃതാഹാരത്തിലൂടെ നാം ഇവ നേടിയെടുക്കേണ്ടവയാണ്.  ദിവസേന 400 ഗ്രാം പലതരം പഴക്കം ചെല്ലാത്ത പഴം പച്ചക്കറികൾ ശീലമാക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

   ധാതുക്കൾ
    നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്  ആവശ്യമായ അജൈവ പദാർത്ഥങ്ങളാണ് ധാതുക്കൾ.   ധാതുസമ്പുഷ്ടമായ മണ്ണിൽ വളരുന്ന സസ്യങ്ങളിലൂടെ യാണ് ഇത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ലഭിക്കുക.  ധാതുക്കളും രണ്ട് വിഭാഗങ്ങളിൽ പ്പെ ടുന്നവയാണ്.   മാക്രോ & മൈക്രോ .
കാൽസിയം,  മഗ്നീഷ്യം,  ഫോസ്ഫറസ്,   പൊട്ടാസ്യം,  സോഡിയം,  ക്ലോറൈഡ്,  സൾഫർ എന്നിവ കൂടുതൽ ആളവിൽ വേണ്ട മാക്രോ വിഭാഗത്തിൽ പെടുന്നു.  എലക്ട്രോളൈറ്റുകളുടെ ക്രമീകരണം,  എല്ലുകളുടെ ആരോഗ്യം,  നാഡീ ഞരമ്പുകളുടെ പ്രവർത്തനം,  മസിലുകളുടെ സങ്കോചം എന്നിവക്ക്  ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണ്.

വളരെ കുറഞ്ഞ അളവിൽ മാത്രം മാത്രം വേണ്ടവയാണ്  ട്രേസ് മിനറൽസ്.  അയേൺ,  കോപ്പർ,  സിങ്ക്,  ക്രോമിയം,  മാംഗനീസ്,  അയഡിൻ, സെലെനിയം എന്നിവയാണ് ഇവ.  അളവിൽ തീരെ കുറവ് മതിയെങ്കിലും എൻസൈമുകളുടെ പ്രവർത്തനം,  ഹോർമോൺ രൂപീകരണം,  ഓക്സിജൻ എത്തിക്കൽ തുടങ്ങി നിരവധി അതിപ്രധാന പ്രവർത്തനങ്ങൾക്കും ഇവ ഉത്തരവാദികളാണ്.

  പഴം/ പച്ചക്കറികൾ,  മുഴുധാന്യങ്ങൾ(whole Grains),  പയർ/ പരിപ്പ് വർഗ്ഗം,  പാൽ/ മുട്ട/ മാംസ വർഗ്ഗം എന്നിവയുടെ ശരിയായ അനുപാതത്തിലുള്ള ഭക്ഷണക്രമം നാം ശീലിച്ചെടുക്കേണ്ടതുണ്ട്.  ഇതിലൂടെ ഭേദപ്പെട്ട ആരോഗ്യം നമുക്ക് നേടിയെടുക്കാനാകും. 

Tuesday, July 4, 2023

നർമ്മം

വെള്ളപ്പൊക്കക്കാലത്ത് കേട്ട ഒരു നർമ്മം: "മഴകനത്ത് ജോലിയില്ലാതെ വലയുന്ന കുടിജനങ്ങളുടെ തിരക്കിനെ മുന്നിൽ കണ്ട് ബീവറേജസിന്റെ നാലുഷട്ടറുകളും തുറന്നു. ഏതു പ്രതിസന്ധിയേയും നേരിടാനായി, സംഭരണശേഷി മുഴുവൻ വിനിയോഗിച്ചിട്ടുണ്ട് എന്നും ബന്ധപ്പെട്ടവർ പ്രസ്താവിച്ചു.

വെള്ളം

 വെള്ളം

പോഷകങ്ങൾ രണ്ട് തരം:  മാക്രോ & മൈക്രോ.  വലിയ അളവിൽ,  അതായത് ഗ്രാം കണക്കിൽ വേണ്ടവയാണ് മാക്രോ.  മാക്രോ പോഷകങ്ങളിൽ നാമേറ്റവും കൂടുതൽ അകത്താക്കുന്ന ഒരു പോഷകമാണ് വെള്ളം.
  ശരീരത്തിന്റെ 65 ശതമാനവും വെള്ളമാണ്.  രക്തത്തിലെ 90 ശതമാനവും വെള്ളമാണ്.  ശരീരത്തിൽ വെള്ളത്തിന് പല ധർമ്മങ്ങളുമുണ്ട്.  ശരീരോഷ്മാവ് നിയന്ത്രിച്ച് നിർത്തുക,  പോഷകങ്ങളും ഓക്സിജനും  ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുക,  മാലിന്യങ്ങളെ മൂത്രം, വിയർപ്പ്, മലം എന്നിവയിലൂടെ പുറം തള്ളുക,  സന്ധികൾക്കും പേശികൾക്കും അയവു വരുത്തുക,  മൂക്ക്, വായ,  കണ്ണ്  എന്നീ അവയവങ്ങൾക്ക് നനവ് കൊടുക്കുക തുടങ്ങി പല പല സേവനങ്ങളാണ് ജലത്തിന്നുള്ളത്.  ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പല പോഷകങ്ങളും ധാതുക്കളും രക്തത്തിലേക്ക് ആഗിരണം ചെയ്യാൻ ജലം അത്യാവശ്യമാണ്.

 ദിവസേന ഒന്നര ലിറ്റർ വെള്ളം മൂത്രത്തിലൂടെ പുറംതള്ളുന്നു  750 മില്ലി ലിറ്റർ ചർമ്മത്തിലൂടെ,  400 മില്ലി ഉഛ്വാസവായുവിലൂടെ,  150 മില്ലി മലവിസർജ്ജനത്തിലൂടെ,  അങ്ങിനെ മൊത്തം ദിവസേന  2.8 ലിറ്റർ വെള്ളം ശരീരം പുറംതള്ളുന്നു എന്നാണ് ശരാശരി മനുഷ്യന്റെ കണക്ക്.  ഒന്നര മുതൽ രണ്ടു ലിറ്റർ വരെ വെള്ളമായി കുടിയ്ക്കണം.  ഭക്ഷണത്തിലൂടെ 1300 മില്ലി വരെ കിട്ടാം.  Athlets കൂടുതൽ കഴിക്കണം, അതു പോലെ  വേനലിലും കൂടുതൽ വേണ്ടി വരും.  നിങ്ങൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയ യിച്ചാണ് .   നിങ്ങൾ താമസിക്കുന്നിടത്തെ കാലാവസ്ഥ, നിങ്ങൾ എത്രത്തോളം ശരീരം കൊണ്ട്  അദ്ധ്വാനിക്കുന്നു,  നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ  തുടങ്ങി പലതും.

 നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വെള്ളം വളരെ ശക്തമായ ഒരു തൻമാത്രയാകുന്നതിന്റെ കാരണങ്ങൾ ഇതാ.
 മയോ ക്ലിനിക്ക് ഹെൽത്ത് സിസ്റ്റം അനുസരിച്ച് ഇത് നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളെ ഈർപ്പമുള്ളതാക്കുന്നു.   കൂടാതെ,  സുഷുമ്നാ നാഡിയെ സംരക്ഷിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ സന്ധികൾക്ക് ഒരു ലൂബ്രിക്കന്റും തലയണയായും പ്രവർത്തിക്കുന്നു.
വെള്ളം നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

 ആവശ്യത്തിന് വെള്ളം കഴിക്കുന്നത് വിയർപ്പ്, മൂത്രമൊഴിക്കൽ, മലവിസർജ്ജനം എന്നിവയിലൂടെ മാലിന്യങ്ങൾ പുറന്തള്ളാൻ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നു എന്ന് പറഞ്ഞ്ഞു . നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ പറയുന്നതനുസരിച്ച്, നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും നിങ്ങളുടെ വൃക്കകളിലേക്ക് ഒഴുകുന്ന രക്തക്കുഴലുകൾ നന്നായി തുറന്ന് ഫിൽട്ടർ ചെയ്യാനും വെള്ളം വൃക്കകളെ സഹായിക്കുന്നു.  അങ്ങിനെ വൃക്കകളുടെ ഭാരം കുറക്കുന്നു.   മലബന്ധം തടയാൻ  വെള്ളം സഹായിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്റർ പറയുന്നത്.
എന്നിരുന്നാലും, ഗവേഷണ കുറിപ്പുകൾ പോലെ, നിങ്ങളുടെ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മലബന്ധം ഭേദമാക്കും എന്നതിന് തെളിവുകളൊന്നുമില്ല

   
വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ
കിഡ്നിക്ക് ഭാരം കൂടും,  വിഷാംശ നിർമ്മാജ്ജനം വേണ്ടവണ്ണം നടക്കില്ല തുടങ്ങിയവക്ക് പുറമെ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ ചിലതുണ്ട്.   ഒരു ചെറിയ dehydration പോലും മലബന്ധം,  ആലസ്യം,  മാനസിക വിഭ്രാന്തി എന്നിവക്ക് കാരണമായേക്കാം. കിഡ്നി സ്റ്റോണിന്റെ ഒരു പ്രധാനകാരണം വെള്ളം കുടിയ്ക്കലിന്റെ കമ്മിയാണ്

  ഒന്നുരണ്ടു ശതമാനം ജലാംശം കുറഞ്ഞാൽ നമുക്ക് ദാഹിക്കും.  പലപ്പോഴും ഇത് വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്.  ഇത് മൂന്നു ശതമാനത്തിൽ കൂടിയാൽ മാനസികവും ശാരീരികവുമായ പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കുന്നു.   ഒരു athlet ന്റെ കായികക്ഷമത അഞ്ചു ശതമാനം കുറയുമത്രെ!

  ധാതുസമ്പുഷ്ടമായ  natural ജലമാണ് നാം കുടിയ്ക്കുന്നതെങ്കിൽ  100 മില്ലീഗ്രാം വരെ കാൽസിയവും മറ്റു ധാതുക്കളും ലഭിക്കുമെന്നാണു പറയുന്നത്.  പ്യൂരിഫയറുകളിൽ മിക്കതും വിഷാംശം നീക്കുന്നതിനൊപ്പം വിലപ്പെട്ട ധാതുക്കളും നീക്കം ചെയ്യുന്നവയാണ്.  മാർക്കറ്റിൽ കിട്ടുന്ന മിക്ക bottled drink ഉം അപകടകാരികളാണ്.  ചിലവ ഗുരുതര പ്രശ്നക്കാരുമാണ്.  അതുകൊണ്ട് ദാഹം തീർക്കാൻ അവയെ ഒരിക്കലും ഉപയോഗിക്കരുതു്.  വല്ലപ്പോഴും മോഹം തീർക്കാൻ മാത്രം!!! :