വെള്ളം
പോഷകങ്ങൾ രണ്ട് തരം: മാക്രോ & മൈക്രോ. വലിയ അളവിൽ, അതായത് ഗ്രാം കണക്കിൽ വേണ്ടവയാണ് മാക്രോ. മാക്രോ പോഷകങ്ങളിൽ നാമേറ്റവും കൂടുതൽ അകത്താക്കുന്ന ഒരു പോഷകമാണ് വെള്ളം.
ശരീരത്തിന്റെ 65 ശതമാനവും വെള്ളമാണ്. രക്തത്തിലെ 90 ശതമാനവും വെള്ളമാണ്. ശരീരത്തിൽ വെള്ളത്തിന് പല ധർമ്മങ്ങളുമുണ്ട്. ശരീരോഷ്മാവ് നിയന്ത്രിച്ച് നിർത്തുക, പോഷകങ്ങളും ഓക്സിജനും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുക, മാലിന്യങ്ങളെ മൂത്രം, വിയർപ്പ്, മലം എന്നിവയിലൂടെ പുറം തള്ളുക, സന്ധികൾക്കും പേശികൾക്കും അയവു വരുത്തുക, മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങൾക്ക് നനവ് കൊടുക്കുക തുടങ്ങി പല പല സേവനങ്ങളാണ് ജലത്തിന്നുള്ളത്. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പല പോഷകങ്ങളും ധാതുക്കളും രക്തത്തിലേക്ക് ആഗിരണം ചെയ്യാൻ ജലം അത്യാവശ്യമാണ്.
ദിവസേന ഒന്നര ലിറ്റർ വെള്ളം മൂത്രത്തിലൂടെ പുറംതള്ളുന്നു 750 മില്ലി ലിറ്റർ ചർമ്മത്തിലൂടെ, 400 മില്ലി ഉഛ്വാസവായുവിലൂടെ, 150 മില്ലി മലവിസർജ്ജനത്തിലൂടെ, അങ്ങിനെ മൊത്തം ദിവസേന 2.8 ലിറ്റർ വെള്ളം ശരീരം പുറംതള്ളുന്നു എന്നാണ് ശരാശരി മനുഷ്യന്റെ കണക്ക്. ഒന്നര മുതൽ രണ്ടു ലിറ്റർ വരെ വെള്ളമായി കുടിയ്ക്കണം. ഭക്ഷണത്തിലൂടെ 1300 മില്ലി വരെ കിട്ടാം. Athlets കൂടുതൽ കഴിക്കണം, അതു പോലെ വേനലിലും കൂടുതൽ വേണ്ടി വരും. നിങ്ങൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയ യിച്ചാണ് . നിങ്ങൾ താമസിക്കുന്നിടത്തെ കാലാവസ്ഥ, നിങ്ങൾ എത്രത്തോളം ശരീരം കൊണ്ട് അദ്ധ്വാനിക്കുന്നു, നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ തുടങ്ങി പലതും.
നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വെള്ളം വളരെ ശക്തമായ ഒരു തൻമാത്രയാകുന്നതിന്റെ കാരണങ്ങൾ ഇതാ.
മയോ ക്ലിനിക്ക് ഹെൽത്ത് സിസ്റ്റം അനുസരിച്ച് ഇത് നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളെ ഈർപ്പമുള്ളതാക്കുന്നു. കൂടാതെ, സുഷുമ്നാ നാഡിയെ സംരക്ഷിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ സന്ധികൾക്ക് ഒരു ലൂബ്രിക്കന്റും തലയണയായും പ്രവർത്തിക്കുന്നു.
വെള്ളം നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു
ആവശ്യത്തിന് വെള്ളം കഴിക്കുന്നത് വിയർപ്പ്, മൂത്രമൊഴിക്കൽ, മലവിസർജ്ജനം എന്നിവയിലൂടെ മാലിന്യങ്ങൾ പുറന്തള്ളാൻ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നു എന്ന് പറഞ്ഞ്ഞു . നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ പറയുന്നതനുസരിച്ച്, നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും നിങ്ങളുടെ വൃക്കകളിലേക്ക് ഒഴുകുന്ന രക്തക്കുഴലുകൾ നന്നായി തുറന്ന് ഫിൽട്ടർ ചെയ്യാനും വെള്ളം വൃക്കകളെ സഹായിക്കുന്നു. അങ്ങിനെ വൃക്കകളുടെ ഭാരം കുറക്കുന്നു. മലബന്ധം തടയാൻ വെള്ളം സഹായിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്റർ പറയുന്നത്.
എന്നിരുന്നാലും, ഗവേഷണ കുറിപ്പുകൾ പോലെ, നിങ്ങളുടെ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മലബന്ധം ഭേദമാക്കും എന്നതിന് തെളിവുകളൊന്നുമില്ല
വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ
കിഡ്നിക്ക് ഭാരം കൂടും, വിഷാംശ നിർമ്മാജ്ജനം വേണ്ടവണ്ണം നടക്കില്ല തുടങ്ങിയവക്ക് പുറമെ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ ചിലതുണ്ട്. ഒരു ചെറിയ dehydration പോലും മലബന്ധം, ആലസ്യം, മാനസിക വിഭ്രാന്തി എന്നിവക്ക് കാരണമായേക്കാം. കിഡ്നി സ്റ്റോണിന്റെ ഒരു പ്രധാനകാരണം വെള്ളം കുടിയ്ക്കലിന്റെ കമ്മിയാണ്
ഒന്നുരണ്ടു ശതമാനം ജലാംശം കുറഞ്ഞാൽ നമുക്ക് ദാഹിക്കും. പലപ്പോഴും ഇത് വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് മൂന്നു ശതമാനത്തിൽ കൂടിയാൽ മാനസികവും ശാരീരികവുമായ പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കുന്നു. ഒരു athlet ന്റെ കായികക്ഷമത അഞ്ചു ശതമാനം കുറയുമത്രെ!
ധാതുസമ്പുഷ്ടമായ natural ജലമാണ് നാം കുടിയ്ക്കുന്നതെങ്കിൽ 100 മില്ലീഗ്രാം വരെ കാൽസിയവും മറ്റു ധാതുക്കളും ലഭിക്കുമെന്നാണു പറയുന്നത്. പ്യൂരിഫയറുകളിൽ മിക്കതും വിഷാംശം നീക്കുന്നതിനൊപ്പം വിലപ്പെട്ട ധാതുക്കളും നീക്കം ചെയ്യുന്നവയാണ്. മാർക്കറ്റിൽ കിട്ടുന്ന മിക്ക bottled drink ഉം അപകടകാരികളാണ്. ചിലവ ഗുരുതര പ്രശ്നക്കാരുമാണ്. അതുകൊണ്ട് ദാഹം തീർക്കാൻ അവയെ ഒരിക്കലും ഉപയോഗിക്കരുതു്. വല്ലപ്പോഴും മോഹം തീർക്കാൻ മാത്രം!!! :
No comments:
Post a Comment