വൈറ്റമിനുകളും ധാതുക്കളും
വൈറ്റമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്, ചെറിയ അള വിൽ മാത്രം ലഭിക്കേണ്ട അവശ്യ പോഷകങ്ങളാണു്. ശരീരത്തിന്റെ പല പ്രധാന പ്രവർത്തനങ്ങളും ശരിയായി നടക്കുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇവലഭിക്കേണ്ടത്. ഒരോന്നായി ചുരുക്കി വിവരിക്കാൻ ശ്രമിക്കാം.
ശരീര ഭാഗങ്ങളുടെ വളർച്ചക്കും വികാസ പരിണാമങ്ങൾക്കും ആവശ്യമായ ജൈവരാസ ഘടകങ്ങളാണ് വൈറ്റമിനുകൾ. ഇവ പ്രധാനമായും രണ്ടു വിഭാഗത്തിൽ പെടുന്നു. ജലത്തിൽ അലിയുന്നവ, കൊഴുപ്പിൽ അലിയുന്നവ.
ജലത്തിൽ അലിയുന്നവ; ഇവ ജലത്തിൽ അലിയുന്നവയാകയാൽ കൂടുതൽ ആളവിൽ ശരീരത്തിന് ശേഖരിച്ച് വെക്കാനാകില്ല. വൈററമിൻ-സിയും എട്ട് ബി- കോംപ്ലക്സ് വൈറ്റമിനുകളും ഈ ഗണത്തിൽ പ്പെടുന്നു. തയാമിൻ-ബി 1, റിബോഫ്ലേവിൻ- ബി 2, നിയാസിൻ- ബി 3, പാന്റോതെനിക് ആസിഡ്-ബി 5, പൈറിഡോക്സിൻ- ബി 6, ബയോട്ടിൻ- ബി 7, ഫോലേറ്റ് എന്ന ബി 9, കോബളാമിൻ എന്ന ബി 12-_ ഇവയാണ് ബി കോംപ്ലക്സുകൾ. ഇവ ശരീരം അധികം സൂക്ഷിച്ചു വെയ്കാത്തതു കൊണ്ട് സമീകൃതാഹാരത്തലൂടെ ദിവസേന നമുക്ക് ലഭിക്കേണ്ടവയാണ്.പപപപപപപപ
കൊഴുപ്പിൽ അലിയുന്നവ: വൈറ്റമിൻ, എ, ഡി, ഇ, കെ എന്നിവ ഫാറ്റ് സൊല്യൂബിൾ ആണ്. ഇവ കൊഴുപ്പിൽ അലിഞ്ഞ് ചേർന്ന് ഫാറ്റ് ടിഷ്യൂകളിലും കരളിലും സൂക്ഷിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവയുടെ അളവ് കൂടാതെ സൂക്ഷിക്കണം.
ഓരോ വൈററമിനും അതിന്റേതായ ഗുണങ്ങളും ധർമ്മങ്ങളുമുണ്ട്. ഉദാഹരണത്തിന് വൈറ്റമിൻ സി: ഇമ്മ്യൂൺ ബൂസ്റ്റർ ആണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. കൂടാതെ ഇതൊരു നിരോക്സീകാരിയാണ്. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ വളരെയേറെ സഹായിക്കുന്നു. വൈറ്റമിൻ ഡി എന്ന സൂര്യപ്രകാശ വൈറ്റമിൻ ബലമുള്ള എല്ലുകൾക്കാവശ്യമായ കാൽസിയം ആഗിരണത്തിന് ഒഴിച്ചു കൂടാത്തവയാണ്. വെയിൽ കൊള്ളാത്ത തലമുറയുടെ കാലത്ത് ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് വരുക) രോഗികളുടെ എണ്ണം കൂടി വരുന്നു. ബി കോംപ്ലക്സുകൾ എനർജി മെറ്റാബോളിസം, ചർമ്മം/മുടിയഴക് തുടങ്ങിയവക്ക് . വൈറ്റമിൻ A കാഴ്ച ശക്തി. ഇ വൈറ്റമിൻ നിരോക്സീകാരിയാണ്, വാർദ്ധക്യം പ്രതിരോധിക്കുന്നു. ഒരു സമീകൃതാഹാരത്തിലൂടെ നാം ഇവ നേടിയെടുക്കേണ്ടവയാണ്. ദിവസേന 400 ഗ്രാം പലതരം പഴക്കം ചെല്ലാത്ത പഴം പച്ചക്കറികൾ ശീലമാക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.
ധാതുക്കൾ
നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അജൈവ പദാർത്ഥങ്ങളാണ് ധാതുക്കൾ. ധാതുസമ്പുഷ്ടമായ മണ്ണിൽ വളരുന്ന സസ്യങ്ങളിലൂടെ യാണ് ഇത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ലഭിക്കുക. ധാതുക്കളും രണ്ട് വിഭാഗങ്ങളിൽ പ്പെ ടുന്നവയാണ്. മാക്രോ & മൈക്രോ .
കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ്, സൾഫർ എന്നിവ കൂടുതൽ ആളവിൽ വേണ്ട മാക്രോ വിഭാഗത്തിൽ പെടുന്നു. എലക്ട്രോളൈറ്റുകളുടെ ക്രമീകരണം, എല്ലുകളുടെ ആരോഗ്യം, നാഡീ ഞരമ്പുകളുടെ പ്രവർത്തനം, മസിലുകളുടെ സങ്കോചം എന്നിവക്ക് ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണ്.
വളരെ കുറഞ്ഞ അളവിൽ മാത്രം മാത്രം വേണ്ടവയാണ് ട്രേസ് മിനറൽസ്. അയേൺ, കോപ്പർ, സിങ്ക്, ക്രോമിയം, മാംഗനീസ്, അയഡിൻ, സെലെനിയം എന്നിവയാണ് ഇവ. അളവിൽ തീരെ കുറവ് മതിയെങ്കിലും എൻസൈമുകളുടെ പ്രവർത്തനം, ഹോർമോൺ രൂപീകരണം, ഓക്സിജൻ എത്തിക്കൽ തുടങ്ങി നിരവധി അതിപ്രധാന പ്രവർത്തനങ്ങൾക്കും ഇവ ഉത്തരവാദികളാണ്.
പഴം/ പച്ചക്കറികൾ, മുഴുധാന്യങ്ങൾ(whole Grains), പയർ/ പരിപ്പ് വർഗ്ഗം, പാൽ/ മുട്ട/ മാംസ വർഗ്ഗം എന്നിവയുടെ ശരിയായ അനുപാതത്തിലുള്ള ഭക്ഷണക്രമം നാം ശീലിച്ചെടുക്കേണ്ടതുണ്ട്. ഇതിലൂടെ ഭേദപ്പെട്ട ആരോഗ്യം നമുക്ക് നേടിയെടുക്കാനാകും.
No comments:
Post a Comment