Friday, October 2, 2020

Guru kathavali 10. Mirror Mansion

The  Mirror Mansion at Gurupuram is known as Atmajnana Mandir/ Temple of Self realisation.  The walls,  the floor and the ceiling...All are built out of clear high quality mirrors!
One day the Dog Prince happened to enter the Mirror Mansion.  He stood at the central lobby, perplexed, bewildered and confused!!  Where ever he looks, to the left,  right, to the back,  top or down he sees himself!  His reflections! Bewildered and perplexed he started barking loud,  louder and louder!!   And the barking sound echoed heavily in his ears!   Suddenly the barking was changed to groaning and moaning! Again the deafening rebound groaning noise!!  Fear! Confusion! Panic!!!
The dog prince had nothing to do!! Only to make a sudden escape!!!  He just jumped out of the mansion and  there stands the Guru.   Guru spake  "Hi! Princes!  What ever you see,  what ever you hear,  what ever you feel  in your world is the reflection of yourself!!  You can see,  hear or enjoy the things that is with in you.  Your out side world is the product of your inside world!"  
                     Narayanan Mangalam

Saturday, May 23, 2020

ഗുരുകഥാവലി ഒൻപത്

മരുഭൂമിതാണ്ടിയുള യാത്രയാണ്.  കാതങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട്.   കയ്യിൽകരുതിയിരുന്ന അവസാനതുള്ളി കുടിവെള്ളവും കുടിച്ച്തീർന്നു.  പേശികൾ വലിഞ്ഞ്മുറുകന്നു.  ശരീരമാകെ തളരുന്നു,  കുഴയുന്നൂ.   മുന്നോട്ട് നീങ്ങാതെ വയ്യ!  ഏന്തിവലിഞ്ഞ് നടന്നു.  ദാഹിച്ച് ദാഹിച്ച് തൊണ്ട വരണ്ടുണങ്ങി.....പെട്ടെന്നതാ മുന്നിൽ ഒരു പച്ചപ്പ് !   പച്ചപ്പാണോ വെറും മരീചികയാണോ?  ഏതായാലും ഒരു പ്രത്യാശക്ക് വകയുണ്ട്.  നടക്കാൻ ഒരു പുതുശക്തി കിട്ടി.   മുന്നിലെകാഴ്ച കൂടുതൽ വ്യക്തമായി.  ഒരുകുടിൽ കാണുന്നുണ്ട്!!  ഒരുവിധത്തിൽ നടന്ന്  കുടിലിന്നടുത്തെത്തി.  കുടിലിന്നടുത്തതാ ഒരു ചാമ്പ്പമ്പ്.   
ഒന്ന് പമ്പ് ചെയ്തു നോക്കാം.  സകലശക്തിയും സംഭരിച്ച് പമ്പ് ചെയ്യാൻ തുടങ്ങി.  പലതവണ പമ്പ് ചെയ്തിട്ടും ഒരുതുള്ളിപോലും വെള്ളം വന്നില്ല.   
ദാഹം, ക്ഷീണം, തളർച്ച!  എല്ലാ ആശകളും  നശിച്ചു എന്ന് കരുതിയപ്പോൾ അതാ കുടിലിന്റെ  മൂലയിൽ ഒരു കുടം!  കുടത്തിൽ നിറയെ വെള്ളം!! ആർത്തിയോടെ കുടത്തിന്നടുത്തെത്തി,  കുടംകയ്യിലെടുത്തു.  അതാകുടത്തിന്നടിയിൽ എന്തോ എഴുതിയ ഒരു പേപ്പർ.  പേപ്പർ തുറന്ന് വായിച്ചു.
"ഈ കുടത്തിലെവെള്ളം കുടിക്കാനുള്ളതല്ല.  ഈവെള്ളം പമ്പിൽ ഒഴിക്കുക.  വെള്ളം ഒഴിച്ചതിനുശേഷം പമ്പ്ചെയ്യുക.   കുടം വീണ്ടും നിറച്ച് വെക്കാൻ മറക്കരുത്"
ഇത് ശരിയാകുമോ?  വെള്ളം പമ്പിലൊഴിച്ചാൽ അതുകൂടി നഷ്ടപ്പെട്ട്  പോകുമോ?  .കുഴൽകിണറിൽ ഇനിയും വെള്ളം ബാക്കിയുണ്ടെന്നതിനെന്താണുറപ്പ്?
അഥവാ പേപ്പറിൽ എഴുതിയത് ശരിയാണെങ്കിലോ?   ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല......
ഒടുവിൽ രണ്ടും കൽപ്പിച്ച്  കുടത്തിലെ വെള്ളമെടുത്ത് അയാൾ പമ്പിലൊഴിച്ചു. പമ്പ്ചെയ്യാൻ തുടങ്ങി.  അതാ വരുന്നൂ,  ദാഹജലം.  കുളിരു നിറഞ്ഞ ജീവജലം!!!!

കഥ പറഞ്ഞുതീർത്ത ഗുരു ചോദിച്ചു :  " കുട്ടികളേ ഈകഥയിൽ നിന്ന്  നിങ്ങൾ എന്ത് പഠിച്ചൂ?"


Thursday, April 30, 2020

ഗുരകഥാവലി 8

മഴയുടെ ദേവൻ ദേവേന്ദ്രൻ പണ്ടൊരിക്കൽ കർഷകരുമായൊന്നിടഞ്ഞു.

" പന്ത്രണ്ട്കൊല്ലം  മഴയില്ലാതെ പോകട്ടെ!!"   ദേവേന്ദ്രൻ ശപിച്ചു. കർഷകർക്ക് വിഷമമായി. മഴയില്ലാതെ എങ്ങിനെ കൃഷിയിറക്കും?   അവർ ശാപമോക്ഷത്തിനായി അപേക്ഷിച്ചു.  
" ശരി. ഇളവു തരാം.  ശിവൻ എന്ന് ഡമരു മുഴക്കുന്നുവോ,  അന്ന് മഴ പെയ്യും"
എന്നാൽ ദേവേന്ദ്രൻ ശിവനെ നേരത്തെത്തന്നെ കണ്ട് ഒരു രഹസ്യധാരണ ഉണ്ടാക്കിയിരുന്നു :  പന്ത്രണ്ട് കൊല്ലം അദ്ദേഹം ഡമരു മുഴക്കില്ല!  

കൃഷിക്കാർ ശിവനെ കണ്ടു.  ഡമരുമുഴക്കാൻ ശിവനോടപേക്ഷിച്ചു.  ശിവന്റെ ഉത്തരം നിരാശാജനകം.  കർഷകർ ഹതാശരായി മടങ്ങി.
ഒന്നും ചെയ്യാനില്ലാതെ,  എന്ത് ചെയ്യണമെന്നറിയാതെ കൃഷിക്കാർ വീടുകളിൽ മടിപിടിച്ചിരുപ്പായി.  എന്നാൽ ഒരുകൃഷിക്കാരൻമാത്രം വെറുതെയിരുന്നില്ല.  അയാൾ വരണ്ട മണ്ണുഴുതുമറിച്ചൂ, വരമ്പ്ചെത്തിക്കോരി.... അയാൾ ദിവസവും 
കൃഷിപ്പണികൾ  തുടർന്നുകൊണ്ടേയിരുന്നു.  ഇത്കണ്ട മറ്റുകൃഷിക്കാർക്ക് തമാശയായി.  അവർ ചോദിച്ചു  "പന്ത്രണ്ടു കൊല്ലം കഴിഞ്ഞു കൃഷിയിറക്കാൻ ഇന്നേ നിലമൊരുക്കണോ?"
അയാൾ ഉത്തരം നൽകി
"പന്ത്രണ്ടു കൊല്ലം പണിയെടുക്കാതിരുന്നാൽ നമ്മൾ പണി മറന്നുപോകില്ലേ?  മഴവരുമ്പോഴേക്കും പണികൾ മറന്നാൽ പിന്നെ എങ്ങിനെ നാം കൃഷിയിറക്കും??

കൃഷിക്കാരന്റ ഈ മറുപടി ശ്രീപാർവ്വതി കേൾക്കാനിടയായി.  അവർക്ക് ഭയമായി,..പന്ത്രണ്ട് കൊല്ലം ഡമരു മുഴക്കാതിരുന്നാൽ തന്റെ ഭർത്താവ് ഡമരുമുഴക്കൽ മറന്നുപോകില്ലേ? 
ശ്രീപാർവ്വതി പ്രിയതമന്റെ  അടുത്തെത്തി വിഷയം അവതരിപ്പിച്ചു....... ശരിയാണല്ലൊ,  ശിവനും തോന്നി.  പരമശിവൻ ഡമരു കയ്യിലെടുത്തൊന്ന് ചലിപ്പിച്ചുനോക്കി,  താൻ മറന്നിട്ടില്ലല്ലൊ? 
ഡ്ം..ഡ്ം.. ദിക്ക്പൊട്ടുമ്മട്ട് പ്രപഞ്ചതാളത്തിൽ ഡമരുമുഴങ്ങാൻ തുടങ്ങി!!  മഴമേഘങ്ങൾ ജീവജലമായി, കുളിർനീരിയി മണ്ണിലേക്കിറങ്ങിവന്നൂ....

(നിലമൊരുക്കാൻ മറക്കേണ്ട!!  കോവിഡ്  പടിയിറങ്ങും......)