Friday, February 9, 2024

Freelancers Tax


Freelancers, Take Note How to Navigate Tax Season in India

Tax season can be daunting for anyone, but it comes with unique challenges and opportunities for freelancers in India. You run your own business as a freelancer, so you must manage your finances and taxes independently. But fret not; this blog will guide you through the ins and outs of navigating tax season as a freelancer in India, ensuring you stay compliant and maximize your earnings.

 

Understanding the Basics

Before delving into the nitty-gritty of tax filing, it's crucial to have a clear understanding of the basics:

PAN Card

 The first step is to ensure you have a Permanent Account Number (PAN) card. This unique 10-digit alphanumeric code is your primary identification for tax purposes.

 

2. Income Tax Slabs:Familiarize yourself with India's current income tax slabs. Freelancers are taxed based on income, with slabs for different income ranges.

 

3. Goods and Services Tax (GST):You may need to register for GST depending on your income. If your annual turnover exceeds a certain threshold, you must charge and pay GST on your services.

 

Keep Accurate Records

Freelancers often have multiple income sources, making record-keeping crucial. Here's how you can maintain accurate financial records:

 

1. Separate Bank Account:Open a dedicated bank account for your freelance income and expenses. This separation simplifies accounting.

 

 accounting software or apps to track income and expenses. This can streamline the process and help you generate the necessary reports.

 

3. Invoices and Contracts:Maintain a record of all your invoices and contracts. It's not only good practice but also essential for tax documentation.

 

4. Expense Tracking:Keep track of your business-related expenses. These include internet and phone bills, travel expenses, and office supplies.



Filing Your Taxes

As a freelancer in India, there are different tax structures you can follow:

 

1. Presumptive Taxation:Under Section 44ADA of the Income Tax Act, you can opt for presumptive taxation. This means you'll be taxed on a presumptive income, either 50% or a higher amount, as the government deems.

 

2. Regular Taxation:Alternatively, you can choose regular taxation. Here, you'll maintain detailed financial records, claim deductions, and pay tax based on income.

 

Deductions and Expenses

To optimize your tax liability, make use of deductions available to Indian freelancers:

 

1. Section 80C:Under this section, you can claim deductions on various investments, including life insurance premiums and contributions to the Employee Provident Fund (EPF).

 

2. Section 80D:If you've purchased health insurance, you can claim deductions under Section 80D.

 

3. Home Office Deduction:If you work from a home office, you can claim a portion of your rent or housing loan interest as a business expense.

 

4. Professional Tax:Deduct the professional tax you've paid from your gross income.



 

Navigating tax season as a freelancer in India requires diligence and a good understanding of the tax laws. By keeping accurate records, understanding your tax obligations, and optimizing your deductions, you can streamline the process and ensure you stay on the right side of the law. With careful planning and compliance, you can make the most of your freelancing income and secure your financial future.

 


Narayanan M.
Want to know more
My Team will get in touch
with you. Leave your
contact details

Name

Phone nimber

Monday, February 5, 2024

Financial Independance

Finanancial Indipendan
ce,  Why?

    Our financial  status plays a leading roll in maintaining a quality life of happiness, peace and meaningfullness.   Being financially Independent is the key to such a graceful status of life.l
Freedom and Autonomy:   
 It provides you with the freedom to make choices in life.  I'll tell you a very simple example.  Suppose you go for a shopping or a restaurant. You need not look at the bottom of the product where the MRP is written or read the Menu Card from the right side to the left, where the price is written.  You got more freedom to choose what ever you like to buy or what ever you like to eat.

Reduced Stress:  
Stress affects the quality of our life! It kills the happiness factor of our life.  And many a times,  it is our "lack enough money", that makes us stressfull stressful.  Avoiding or managing Stress is a must for maintaining good health also. Financial independence reduces stress and worries. You become better equipped and we can have a more peacefull life.

Responsibilties:    
All of us has got some great responsibilities.  Looking after our family.....Father, mother, wife, children!  Children's education,  their marriage etc etc.  With Financial independance ,  we can perform all those duties in a more better, in a  guaranteed , responsible way.

Dreams and Goals
 Financial independence enables us to achieve our short term small dreams such as new dress,  new mobile,  new TV,  an outing with family.....and long-term goals such as buying a home,  higher education for you children....their marriage.....

  Retirement
 is the golden years of your life!  Time to play,  enjoy and celebrate life with our grand children using our own money!!  With out depending our son or daughter. This is possible, only with Financial Independance.aaaa

  Philanthropy and Social responsibilities are the other area,  where Financial  independance plays a great roll


In summary, financial independence offers you the ability to live life on your own terms, reduce stress, and work towards your personal and financial goals. It's a key step towards achieving a fulfilling and meaningful life.. 

An experienced Financial Consultant can guide you budget,  save and  make wise investment of your hard earned money and gain financial independance.  And I think it is a must in this days of uncertainities.

Saturday, December 30, 2023

Welcome! 2024

2024 is coming!  
Is there anything special about 2024?  Or, everything about about every year is speial.

As usual,  we are anxious over certain issues, very much hopeful and happy over certain issues and worried over certain issues.  
The mood is different with different  people.  But for many it is only achieving/ surpassing last year's Target, or meeting yearly Target.  And the Hoop-la of Ear Year End Grand Finale Sales and The New Year Bonasa!  For the Corporates, it is entering the last Three months for Balancing better,  their operating Sheet!
For National leaders,  The RedSea/ Suez Crisis and disrupted supply chain management,  The Hamass- Israel, Ukrain ....
Astrologers are busy publishing the 
 New year Nakshathra Phas.   Once I was  eager to learn my Nakshathra Phala for the coming year from latest edion of Panchanga/Almanac. And we are fortunate that that the astrologers differ in a strong way on New Ganitham and Old Ganitham!  If according to one version,  the year refered is bad,  worry not! Go to the other version!  It will be good.

 What would be a common village man's hope/ doubt?  Shall we start getting  the Bharat Rice if  the New Year is born?  Oh! Kali Kalam! Thula Varsham, in the Month of Makaram !!??  (NE Rain even ln January!!??).  


Oh! my writing goes wild!  The topic is,  how would be my 2024?  What would I do?  How would I perform? Any new resolutions? Not at all!   Im got only plans,  the continuation of December. Do I have goals?  Yes!  Of course!  Always setting! correctiing!    One thing I am sure!  I don't  have any part to play in the Red sea/The Hamas/ the Ukraiin issues. And I will never waist my time learn deep into those subjects.  There are things that I can learn and do for myself!  For my family!  and for the little circle of my society!  I am trying learning deep and acting strong in such areas, which I can influence!!  

And to end the note,  Kalapurusha is about to bundle all that has happened in 2023 and store to the  vast, infinite data space of Viswa Mahacharitha!  
And he got fresh bundle!  A bundle of mysteries!  A bundle of wonders!! Which he will unveil one by one,  moment by moment, minute by minute,  day by day.....
I am eager,  I am fasinated!  what are there in store with him!
               
             WECOME 2024 !!!

Wednesday, October 25, 2023

സാമ്പത്തിക സ്വാതന്ത്ര്യം.! എന്തിന്?

സാമ്പത്തിക സ്വാതന്ത്ര്യം   എന്തിനു്?

     നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിൽ നമ്മുടെ സാമ്പത്തികനിലക്ക് ഒരു വലിയ പങ്കുണ്ട്.  ജീവിതത്തിൽ നമുക്ക് സന്തോഷം ഉണ്ടായിരിക്കണം,  സമാധാനം ഉണ്ടായിരിക്കണം,  ഒരർത്ഥം ഉണ്ടായിരിക്കണം..... ഇത്തരമൊരു സാർത്ഥക ജീവിതത്തിേലേക്കുള്ള ഒരു താക്കോലാണ്  സാമ്പത്തിക  സ്വാതന്ത്ര്യം.

     ഇന്ന്  നമുക്ക് തിരഞ്ഞെടുക്കുവാൻ നിരവധി ഒപ്ഷനുകളുണ്ട്.  മൊബൈൽ  ഇറങ്ങിയ കാലത്തു് രണ്ടോ മൂന്നോ കമ്പനി മാത്രം.  ഇന്നോ? തിരഞ്ഞ് തിരഞ്ഞ് ഏറ്റവും ഇഷ്ടപ്പെട്ടത് സെലക്ട് ചെയ്തെടുക്കാം.  പക്ഷെ  സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമെ നമുക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ആകൂ.  ഒരു ചെറിയ ഉദാഹരണം പറയാം.  നമ്മളൊരു ഷോപ്പിങ്ങിനു പോയി. അല്ലെങ്കിൽ ഒരു റെസ്റ്റോറെന്റിൽ കയറി.   നമ്മൾ സാധനം എടുത്താൽ എന്താണ് ആദ്യം നോക്കുക?  എമ്മാർപിയാണോ അതോ സാധനത്തിന്റെ ഗുണനിലവാരമാണോ?  റെസ്റ്റാറന്റിലെ മെനു കാർഡ് വലത്തുനിന്നിടത്തോട്ട് വായിക്കേണ്ടി വരാറില്ലെ?  . സാമ്പത്തിക സ്വാന്ത്ര്യമുള്ള ഒരു വ്യക്തിക്ക് ഈ ഗതികേട് ഉണ്ടാകില്ല.  

 ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് സ്റ്റ്രസ്.  പല പല സ്റ്റ്രസ്സുകളുടേയും കാരണം സാമ്പത്തികമാണ്.  സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിൽ സ്ട്രസ്സുകളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താനാകും.  സ്റ്റ്രസ്സ് നമ്മടെ സന്തോഷം.  സമാധാനം തുടങ്ങിയവ കെടുത്തുമെന്ന് മാത്രമല്ല പല രോഗങ്ങൾക്ക് കാരണമാകുന്നു,  ആയുസ്സ് കുറയാനും കാരണമാക്കും.

   നമുക്ക് കുറെ ആവശ്യങ്ങളുണ്ട്,  ആഗ്രഹങ്ങളുണ്ട്,  മോഹങ്ങളുണ്ട്.  ചെറുതും വലുതും ഹ്രസ്വകാലം.... മൊബൈൽ മാറ്റുക,  ടി വി മാറ്റുക,  ഡ്രസ്,   ദീർഘകാലം മക്കളുടെ ഉന്നതവിദ്യാഭ്യാസം,  വീട് തുടങ്ങിയവ.  ഈ ആവശ്യാ- ഗ്രഹാഭിലാഷങ്ങളുടെ നിർവ്വഹണം സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിക്കെളുപ്പമായിരിക്കും.  

  ജീവിതത്തിൽ പലപ്പോഴും  തീരെ പ്രതീക്ഷിക്കാത്ത ആഘാതങ്ങൾ വന്നു ചേർന്നേക്കാം..... ജോലി നഷ്ടം ,  ബിസിനസ്സ് തകർച്ച,  കഠിനരോഗബാധ,  അകാല മരണം..... ഇത്തരം ആഘാതങ്ങളെ നേരിടാൻ സാമ്പത്തിക സ്വാതന്ത്ര്യം ഒഴിp കൂടാത്തവയാണ്.  നമ്മുടെ ഭാഗ്യമെന്നു പറയട്ടെ,  ഇന്നത്തെ കാലത്ത്  ഇതിന്നു വ്യക്തമായ വഴികളുണ്ട്.   

  നാം നിറവേറ്റേണ്ട കുറെയേറെ ഉത്തരവാദിത്തങ്ങളുണ്ട്.  മാതാപിതാക്കൻമാർക്ക് വേണ്ട , സംരക്ഷണം, സന്തോഷം കൊടുക്കുക,   കുടുംബം വേണ്ട പോലെ നോക്കി നടത്തുക,  കുട്ടികളുടെ പഠനം,  വിവാഹം..... സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിലാണ് ഇവയെല്ലാം ഭംഗിയായി നടത്താനാകുക.

      ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തപ്പെട്ട ഏതൊരു വ്യക്തിയും പിൻ തുടരേണ്ട
കടമകളാണ്.   ഇവിടെയും സാമ്പത്തിക സ്വാതന്ത്ര്യം നമ്മുടെ സഹായത്തിനുണ്ട്.   

   ഇത്തരം വ്യക്തികളെ കാണാറില്ലേ?  എണ്ണത്തിൽ ചുരുക്കമാണ്.   എങ്കിലും ഉണ്ട്.  എങ്ങിനെ അവരങ്ങനെയായി?  ആകസ്മികം?  ഭാഗ്യം?ഒരിക്കലുമല്ല.  അവരത് പ്ലാൻ ചെയ്ത് പ്രാവർത്തികം
 ആക്കിയവരാണ്.  ഏതൊരാൾക്കും ഇത്തരമൊരു  സ്ഥിതിയിൽ എത്തിച്ചേരാനാകും 
 തീരുമാനമെടുക്കണം എന്ന് മാത്രം!
   കൂടുതൽ ഡിസ്കസ്‌ ചെയ്യാം....👍

.......പക്ഷെ  സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമെ നമുക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ആകൂ.  ഒരു ചെറിയ ഉദാഹരണം പറയാം.  നമ്മളൊരു......
ഏതൊരാൾക്കും ഇത്തരമൊരു  സ്ഥിതിയിൽ എത്തിച്ചേരാനാകും......

Friday, September 29, 2023

നിരോക്സീകാരികൾ

നിരോക്സീകാരികൾ

     കോടാനുകോടി കോശങ്ങളാൽ നിർമ്മിച്ചതാണ് നമ്മുടെ ശരീരം.  ഈ കോശങ്ങൾക്കോരോന്നിനും  പുറത്തുനിന്നുള്ള ചില ശത്രുക്കളെ നേരിടേണ്ടി വരുന്നു.  അവയെ നമ്മൾ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിങ്ങനെ വിളിക്കുന്നു.  അവയെ നേരിടാനുള്ള ശക്തമായ രോഗപ്രതിരോധ സംവിധാനം നമുക്കുണ്ട്.   എന്നാൽ നമ്മുടെ കോശങ്ങളെക്കേടാക്കുന്ന,  നമ്മുടെ ഉള്ളിൽ നിന്നു തന്നെയുള്ള കുറെ ശത്രുക്കൾ നമുക്കുണ്ട്.  ഫ്രീറാഡിക്കൽ എന്നു വിളിക്കുന്ന ഈ ശത്രുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.   നാമേറെ ഭയപ്പെടുന്ന ഹാർട്ടറ്റാക്ക്,  കാൻസർ എന്നിവക്ക് പോലും ഇവ കാരണമാകുന്നു.

ഓക്സിജൻ ജീവവായുവാണ്.  ഇല്ലാതെ ജീവൻ നിലനിൽക്കില്ല.  ഇതേ ഓക്സിജൻ ചില സാഹചര്യങ്ങളിൽ ഒരു നാശക രൂപമെടുക്കുന്നു.  ശരീരത്തിൽ സദാസമയത്തും നടന്നുകൊണ്ടിരിക്കുന്ന പല അവശ്യ പ്രവർത്തനങ്ങളുടേയും ഉപോൽപ്പന്നമാണ് ഫ്രീ റാഡിക്കലുകൾ.   ഫ്രീ റാഡിക്കലുകൾ റിയാക്ടീവ് ഓക്സിജൻ ആറ്റങ്ങളാണ്. 
ഇവ നല്ല ആരോഗ്യമുള്ള കോശങ്ങളിൽ നിന്നും ഇലക്ട്രോണുകൾ മോഷ്ടിച്ചെടുക്കുന്നു.  ഈ ഇലക്ട്രോൺ മോഷണം ആരോഗ്യമുള്ള കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു-  അങ്ങിനെ അവയുടെ ഘടനയും പ്രവർത്തന ശേഷിയും നഷ്ടപ്പെടുന്നു.   ഫ്രീ റാഡിക്കലുകൾ  ശരീരത്തിലെ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ഡിഎൻഎ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

  ഫ്രീറാഡിക്കലുകൾക്കെതിരെയും നമുക്കൊരു  പ്രതിരോധ സംവിധാനമുണ്ട്.   വെള്ളം തീ കെടുത്തുന്ന പോലെ  ഫ്രീ റാഡിക്കലുകളെ നിർവ്വീര്യമാക്കുന്ന ചില തൻമാത്രകളെ ശരീരം,  ഉൽപ്പാദിപ്പിക്കുന്നുണ്ട്.  പ്രധാനമായുംനമ്മുടെ ഭക്ഷണത്തിൽനിന്നുൽപ്പാദിക്കപ്പെടുന്ന ഈ പോരാളികളെ നിരോക്സീകാരികൾ എന്ന് വിളിക്കുന്നു.   

     നിരോക്സീകാരികൾ എലക്ട്രോൺ ദാതാക്കളാണ്.  എലക്ട്രോൺ കൊള്ളക്കാരായ ഫ്രീറാഡിക്കലുകൾക്കെതിരെ  എലക്ട്രോണുകളുടെ വെടിയുതിർത്ത്  അവയെ നിർവ്വീര്യരാക്കുന്ന പോരാളികളാണ്  നീരോക്സീകാരികൾ.  ഫ്രീറാഡിക്കൽ ആക്രമണത്തിൽപ്പെട്ട് എലക്ട്രോൺ ചേതം വന്ന കോശങ്ങളുടെ കേടു പാടുകൾ നിരോക്സീകാരികൾ പരിഹരിക്കുകയും ചെയ്യുന്നു.   

  (19ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ  ലോഹങ്ങളുടെ കൊറോഷൻ,   റബ്ബർ വ്യവസായം,  എൻജിനുകളിൽ ഉപയോഗിക്കുന്ന ഇന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട്   വ്യവസായരംഗത്ത് നിരോക്സീകാരികളുടെ പലവിധ പഠനങ്ങൾ നടത്താൻ തുടങ്ങിയിരുന്നു.)
   
    ഫ്രീ റാഡിക്കലുകളും ആന്റിഓക്‌സിഡന്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ആരോഗ്യകരമായ ശാരീരിക പ്രവർത്തനത്തിന് ആവശ്യമാണ്.  ഫ്രീ റാഡിക്കലുകളുകളുടെ എണ്ണത്തിന്നനുസരിച്ച്  ആന്റിഓക്‌സിഡന്റ് ശേഷി ഇല്ലാത്ത,  അവസ്ഥയെ ഓക്സിഡേറ്റീവ് സ്ട്രെസ് എന്ന് വിളിക്കുന്നു.

 ഫ്രീ റാഡിക്കലുകൾക്ക് കാരണമായ ശരീരത്തിന്നകത്തെ ചില പ്രവർത്തനങ്ങൾ:  
      ശരീരം പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്.  ഓരോ കോശത്തിന്നകത്തും മൈറ്റോകോൺഡ്രിയ എന്ന ചൂളയിൽ,  ഭക്ഷണത്തിലടങ്ങിയ ഗ്ലൂക്കോസ് കത്തുന്നതിലൂടെയാണ് ഈ ഊർജ്ജോൽപാദനം നടക്കുന്നത്.   ഈ പ്രക്രിയയുടെ പാ ശ്വോൽപ്പന്നമായി ഫ്രീ റാഡിക്കലുകൾ ഉൽപ്പാദിക്കപ്പെടുന്നു.
        സദാ സമയവും നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ബാക്ടീരിയ,  വൈറസ് തുടങ്ങിയ സൂക്ഷ്‌മജീവികളെ ചെറുത്തു തോല്പിക്കുന്ന പ്രക്രിയയും ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്നു
    വ്യായാമം,  കഠിനാദ്‌ധ്‌വാനം എന്നിവയാണ് മറെറാരു കാരണം.
      കൂടാതെ ശരീരത്തിന് ഒഴിവാക്കാൻ കഴിയാത്ത മറ്റ് പല ആന്തരിക പ്രവർത്തനങ്ങളും  ഫ്രീ റാഡിക്കലിന് കാരണമാകുന്നുണ്ട്.

    ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്ന ചില ബാഹ്യ ഘടകങ്ങൾ.
       പരിസ്ഥിതി മലിനീകരണം (നാം ദിവസം തോറും ശ്വസിക്കുന്നത് 11,000 ലിറ്റർ വായുവാണത്രെ!)
       സിഗരറ്റ് പുക --(മറ്റൊരാൾ
               വലിച്ചു വിടുന്ന പുക  
               കൂടുതൽ അപകടം)
      ഓസോൺ 
      റേഡിയേഷൻ
      അൾട്രാ വൈലറ്റ് രശ്മികൾ
      ചില മരുന്നുകൾ
      കീടനാശിനികൾ
      വീട്ടിൽ ഉപയോഗിക്കുന്ന
                               കെമിക്കൽസ്
       വ്യാവസായിക ലായകങ്ങൾ
   
  പ്രധാന നിരോക്സീകാരികൾ
     
    വിറ്റാമിൻ A, , വിറ്റാമിൻ C,  വൈറ്റമിൻ E,  ബീറ്റാ കരോട്ടിൻ,  
അനുബന്ധ കരോട്ടിനോയിഡുകൾ,   സെലിനിയം, മാംഗനീസ്, സിങ്ക് എന്നിവയുമാണ്  പോഷകങ്ങളിൽ ഉൾപ്പെട്ട നിരോക്സീകാരികൾ.
 ശരീരത്തിന് ഈ ആന്റിഓക്‌സിഡന്റുകൾ നിർമ്മിക്കാൻ കഴിയില്ല.  ഗ്ലൂട്ടത്തയോൺ, കോഎൻസൈം ക്യു 10, ലിപ്പോയിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ,   പോളിഫെനോൾസ്, ഫൈറ്റോ ഈസ്ട്രജൻ എന്നിങ്ങനെ പല പേരുകളിലറിയപ്പെട്ടുന്ന മറ്റു നിരോക്സീകാരികളുമുണ്ട്.
 ഓക്സിഡേറ്റീവ് സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് ഭക്ഷണത്തിൽ ഇവയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

    വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്):  അടിക്കടി ബാധിക്കുന്ന ഫ്ലൂ,  ജലദോഷം എന്നിവ ഇതിന്റെ കുറവു മൂലമായേക്കാം.  മിക്ക പച്ചക്കറി-പഴവർഗ്ഗങ്ങളിലും സി വൈറ്റമിൻ അടങ്ങിയിരിക്കുന്നു.  എന്നാൽ അസറോള ചെറി,  ചെറുനാരങ്ങ എന്നിവ മികച്ച അളവിലുള്ള സ്റോതസ്സാണ്.   വൈറ്റമിൻ സി
 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കാനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ ഇ: കായ്കൾ, വിത്തുകൾ, സസ്യ എണ്ണകൾ, ഇലക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കോശ സ്തരങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.  വിറ്റാമിൻ സിയുമായി സഹകരിച്ചാണ് വൈറ്റമിൻ ഇ യുടെ പ്രധാന പ്രവർത്തനം.  മുഖകാന്തിക്കു നിദാനമായതിനാൽ ഇവയെ ബ്യൂട്ടീ വൈററമിൻ എന്ന് വിളിക്കുന്നു.
   ബീറ്റാ കരോട്ടിൻ: വിറ്റാമിൻ എയുടെ മുൻഗാമിയായ ബീറ്റാ കരോട്ടിൻ കാരറ്റ്, മധുരക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയ വർണ്ണാഭമായ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു പിഗ്മെന്റാണ്.  ആരോഗ്യകരമായ ചർമ്മം, കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം എന്നിവ നിലനിർത്താൻ  ഇവ അത്യാവശ്യമാണ്.

  സെലിനിയം:   
 കടൽ മത്സ്യം,  കക്ക,   ധാന്യങ്ങൾ,  പയർവർഗ്ഗങ്ങൾ,  ബ്രസീൽ പരിപ്പ്, എന്നിവയിൽ നിന്നുമാണ് സെലെനിയം ലഭ്യമാകുന്നതു്.    ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രതിരോധ സംവിധാനത്തിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ്ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്  സെലെനിയം ആവശ്യമാണ്.

 ഫ്ലേവനോയ്ഡുകൾ: വിവിധ പഴങ്ങൾ, പച്ചക്കറികൾ, ചായ, കൊക്കോ,  സോയ എന്നിവയിൽ കാണപ്പെടുന്ന ഫൈറ്റോകെമിക്കലുകളുടെ (ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രാസപദാർത്ഥങ്ങളുടെ) ഒരു കൂട്ടമാണിത്.  ഫ്ലേവനോയ്ഡുകൾ നിരോക്സീകാരികളാണ്.  കൂടാതെ നീർക്കെട്ട് തടയാനും ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയാനും  സഹായിക്കുന്നു.

നിരോക്സീകാരികളുടെ വിവിധ പ്രയോജനങ്ങൾ:

 വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.  
ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദ്രോഗം, കാൻസർ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ  അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

രോഗപ്രതിരോധം: ആന്റിഓക്‌സിഡന്റുകൾ ഓക്സീകരണത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.  കൂടാതെ
  പനി,  ജലദോഷം തുടങ്ങിയ . വൈറസ്,  ബാക്ടീരിയ തുടങ്ങിയവയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.   

 ചർമ്മത്തിന്റെ ആരോഗ്യം: അൾട്രാവയലറ്റ് വികിരണത്തിന്റെയും പാരിസ്ഥിതിക മലിനീകരണത്തിന്റെയും ദോഷകരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.  മുഖ സൌന്ദര്യത്തെബ്ബാധിക്കുന്ന ചുളിവുകൾ,  കരിമംഗല്യം എന്നിവ വരാതെ സംരക്ഷിക്കാൻ സഹായകരമാകുന്നു.  ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.  

 പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു: ഓക്‌സിഡേറ്റീവ് സ്ട്രെസ് വാർദ്ധക്യ കാല ജരാനരകൾക്ക് കാരണമാകുന്നു.  ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് കേടുപാടുകൾ നിയന്ത്രിച്ച്,   ഈ ജരാനരകളെ മന്ദഗതിയിലാക്കുന്നു,  സുഖകരമായ വാർദ്ധക്യത്തിന് സഹായകരമാകന്നു. 
     
    പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം,   തടിയനങ്ങുന്ന ജീവിതക്രമം,  വേണ്ടത്ര ഉറക്കം,  സ്ട്രെസ് മാനേജ്മെന്റ് എന്നിവയ്‌ക്കൊപ്പമേ നിരോക്സീകാരികൾ  ശരിയായി പ്രവർത്തിക്കൂ !

ഉപസംഹാരം
    നിരോക്സീകാരി സമൃദ്ധമായ പച്ചക്കറി- പഴവർഗ്ഗങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളുമടങ്ങിയ ഭക്ഷണം ശീലമാക്കിയവർക്ക് അല്ലാത്തവരേക്കാൾ രോഗസാദ്ധ്യത
കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
     ദിവസേന 400 ഗ്രാം വിവിധതരം,  പഴക്കം ചെല്ലാത്ത  പച്ചക്കറി-പഴവർഗ്ഗങ്ങൾ ദക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്  ലോകാരോഗ്യ സംഘടനയുടെ ശുപാർശ.

Wednesday, September 27, 2023

Anti Oxidents

Anti Oxidents


Our body is built by trillions of cells. Each of these cells face some enemies  from outside which we call bacteria,  fungus and viruses etc. In  But we are blessed with a strong immune system to deal with them.    There are some internal enemies which damages our cells and cause serious health issues. And those enemies are free radicals.   Oxygen, an element indispensable for life,  under certain situations takes a destroyer roll on the human body.
 Free radicals are reactive oxygen atoms, generated by our own lbody as a by-product of energy metabolism and exposure to different pollution,  harmful chemicals,  UV ray radiation etc.  They steal electrons from healthy cells.  This electron theft leads to damaging of healthy cells-  they loose their structure and functional capacity.  Free radicals adversely alter lipids, proteins, and DNA and trigger a number of human diseases

    We aren’t defenseless against free radicals. The body, long used to this relentless attack, produces many molecules that quench free radicals as  water douses fire. We extract free-radical fighters from food. These defenders are labeled “antioxidants.”
    An antioxidant is a molecule stable enough to donate an electron to a rampaging free radical and neutralize it, thus reducing its capacity to damage. These antioxidants delay or inhibit cellular damage mainly through their free radical scavenging capacity.

(In the late 19th and early 20th century, extensive study was devoted to the uses of antioxidants in important industrial processes, such as the prevention of metal corrosion, the vulcanization of rubber, and the polymerization of fuels in the fouling of internal combustion engine)

     A balance between free radicals and antioxidants in our body is necessary for proper physiological function.  If free radicals exceed the body's antioxidant capacity,   that condition is known as oxidative stress.

Some internal functions where Free Radicals are produced
     Mitochondria,  where glucose is converted into energy
     Phagocytosis,  the process dealing with bacteria, viruses and other infections.
     Exercise
     And many other body functions which we cannot live without.

   Some external Factors where Free Radicals are produced
      Environmental polutions ( We breath11,000 ltrs of air a day)
      Cigaret smoke -- the secondary smoke is more injurious
      Ozone
      Radiation
      UV Rays
      Certain Drugs
      Pesticides
      House hold chemicals
      Industrial Solvents
    
    The principal micronutrient  antioxidants are vitamin E , vitamin C , and B-carotene and other related carotenoids, along with the minerals selenium, manganese and zink. The body cannot manufacture these antioxidents.  They’re joined by glutathione, coenzyme Q10, lipoic acid, flavonoids, phenols, polyphenols, phytoestrogens, and many more.  Most are naturally occurring, and their presence in food is a must for dealing with oxidative stress.  
     
       Vitamin C (ascorbic acid): Found in citrus fruits, berries, and leafy green vegetables, vitamin C is a powerful antioxidant that helps boost the immune system, promotes collagen synthesis, and protects cells from oxidative damage.

: Vitamine E Present in nuts, seeds, vegetable oils, and leafy green vegetables, vitamin E protects cell membranes from oxidative damage and works synergistically with vitamin C.

Beta-carotene: A precursor to vitamin A, beta-carotene is a pigment found in colorful fruits and vegetables like carrots, sweet potatoes, spinach, and tomatoes. It helps maintain healthy skin, vision, and immune function.

Selenium: This mineral is found in Brazil nuts, seafood, whole grains, and legumes. It plays a crucial role in the body's antioxidant defense system and supports thyroid function.

Flavonoids: These are a group of phytochemicals found in various fruits, vegetables, tea, and cocoa. Flavonoids possess antioxidant and anti-inflammatory properties and are associated with a lower risk of chronic diseases, such as heart disease and certain types of cancer.

   
The benefits of antioxidants include:

Protecting against chronic diseases: Antioxidants help reduce the risk of chronic conditions like heart disease, cancer, and neurodegenerative disorders by neutralizing free radicals and reducing oxidative stress.

Supporting immune function: Antioxidants, particularly vitamin C, play a vital role in supporting immune health and protecting against infections.

Promoting skin health: Antioxidants help counteract the damaging effects of UV radiation and environmental pollutants on the skin, keeping it healthy, youthful, and reducing the risk of skin cancer.

Slowing down the aging process: Oxidative stress contributes to aging. Antioxidants help mitigate oxidative damage and may help slow down the aging process, promoting longevity and overall well-being.

While antioxidants offer numerous health benefits, it's important to note that they work synergistically with other nutrients and lifestyle factors. A balanced diet rich in fruits, vegetables, whole grains, and lean proteins, along with regular physical activity, adequate sleep, and stress management, is essential for optimal health and maximizing the benefits of antioxidants.
  
 Conclusion
   Some studies showed that people with low intakes of antioxidant-rich food were at greater risk for developing  chronic diseases than people who ate plenty of those foods. 


Monday, September 4, 2023

പ്രൊട്ടീൻ

പ്രൊട്ടീൻ

 പ്രോട്ടീൻ

  പ്രധാനപ്പെട്ട മൂന്ന് മാക്രോ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ.  18-ആം നൂറ്റാണ്ടിലെ സ്വീഡിഷ് രസതന്ത്രജ്ഞനായ ജോൺസ് ബെർസെലിയസ്, പ്രാഥമികം എന്നർത്ഥം വരുന്ന "പ്രോട്ടീയോസ്" എന്ന ഗീക്ക് വാക്കിൽ നിന്നാണ്  പ്രോട്ടീൻ പേര് നൽകിയിരിക്കുന്നത്.   ജലതൻമാത്രകളെപ്പോലെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള തന്മാത്രകളാണ് പ്രോട്ടീൻ തൻമാത്രകൾ!   ഇവ ശരീരത്തിലുടനീളം  കാണപ്പെടുന്നു.    ശരീരത്തിലെ എല്ലാ കോശങ്ങളുടെയും പ്രധാന ഘടനാപരമായ നിർമ്മാണ വസ്തുവാണ് പ്രോട്ടീൻ:   പേശികൾ, അസ്ഥികൾ, ചർമ്മം, മുടി, കൂടാതെ  ഫലത്തിൽ മറ്റെല്ലാ ശരീരഭാഗങ്ങളുടേയൂം ടിഷ്യൂകളുടേയും ഭാഗമാണ്.  നിരവധി രാസപ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന എൻസൈമുകളും ഹോർമോണുകളും,   രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിനും ഉണ്ടാക്കുന്നതിൽ പ്രൊട്ടീൻ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു
 
   അമിനോ ആസിഡുകൾ എന്ന് വിളിക്കപ്പെടുന്ന ഓർഗാനിക് തന്മാത്രകളാലാണ്  പ്രൊട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത്.  കുറഞ്ഞത് ഇരുപത് അമിനോ ആസിഡുകളെങ്കിലും ഉണ്ട്.  ഈ ഇരുപതിൽ ഒമ്പതെണ്ണം അവശ്യ അമിനോ ആസിഡുകളാണ്.  അവയെ നമ്മുടെ ശരീരത്തിന് ജൈവ സംശ്ലേഷണം ചെയ്യാൻ (ഉൽപ്പാദിപ്പിക്കാൻ) കഴിയില്ല.   അമിനോ ആസിഡുകളുടെ പല ക്രമത്തിലുള്ള സംയോജനങ്ങളിലൂടെ 
(26 അക്ഷരങ്ങൾ കൊണ്ട് നിരവധി നിരവധി വാക്കുകൾ ഉണ്ടാക്കുന്നതു പോലെ) വ്യത്യസ്ത പ്രവർത്തനങ്ങളുള്ള പതിനായിരക്കണക്കിന് വ്യത്യസ്ത പ്രോട്ടീനുകൾ ഉണ്ടാക്കുന്നു.   വൈവിദ്ധ്യമാർന്ന ഈ പ്രൊട്ടീൻ തൻമാത്രകളാണ് നമുക്ക് രൂപവും ഭാവവും നൽകി നമ്മളായി നിലനിർത്തുന്നത്.

   നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ ഏകദേശം 43% പേശീവ്യൂഹങ്ങളാണ് ഉപയോഗിക്കുന്നത്.  ചർമ്മവും രക്തവും പോലെയുള്ള ഘടനാപരമായ ടിഷ്യൂകളിൽ ഓരോന്നിനും മൊത്തം പ്രോട്ടീന്റെ ഏകദേശം 15% അടങ്ങിയിരിക്കുന്നു.  വൃക്കകൾ, കരൾ തുടങ്ങിയ ഉപാപചയ പ്രവർത്തനങ്ങളിൽ സജീവമായ  ടിഷ്യൂകളിൽ ഏകദേശം 10% അടങ്ങിയിരിക്കുന്നു,  മസ്തിഷ്കം, ശ്വാസകോശം, അസ്ഥി തുടങ്ങിയ അവയവങ്ങളിൽ ബാക്കിയുള്ളവ അടങ്ങിയിരിക്കുന്നു.

 പ്രോട്ടീന്റെ പ്രവർത്തനങ്ങൾ

   ദഹനത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന പ്രൊട്ടീൻ  അമിനോ ആസിഡുകളായി വിഘടിക്കപ്പെടുന്നു.  ഇവ  പേശികൾ,  അസ്ഥികൂട-വ്യവസ്ഥകൾ,  ചർമ്മം, മുടി,  നഖങ്ങൾ തുടങ്ങിയവയുടെ നിർമാണ ബ്ലോക്കുകളായി മാറുന്നു. ശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീന്റെ സാന്നിദ്ധ്യം ഉണ്ട്. പ്രത്യേകിച്ച് പേശികൾ.
     ഡിഎൻഎയുടെയും ആർഎൻഎയുടെയും നിയന്ത്രണത്തെ പ്രോട്ടീൻ പിന്തുണയ്ക്കുന്നു.
    എൻസൈമുകളുടെ അവശ്യ ഘടകമാണ് പ്രോട്ടീൻ.   നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിക്കുന്നതും പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നതും എൻസൈമുകളാണ്
    പ്രോട്ടീൻ പേശികളുടെ സങ്കോചത്തെ പിന്തുണയ്ക്കുന്നു
    നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്നാവശ്യമായ ആന്റിബോഡികളുടെ ഒരു  പ്രധാന ഭാഗമാണ് പ്രോട്ടീൻ.
     ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന  ഹോർമോണുകളുടെ നിർമ്മാണത്തിനും  പ്രോട്ടീൻ ആവശ്യമാണ്.
   ഹീമോഗ്ലോബിൻ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജനെ എത്തിക്കലാണ് പ്രൊട്ടീന്റെ മറെറാരു ധർമ്മം.

പ്രോട്ടീനുകൾ എവിടെ നിന്ന്?

   പയർവർഗ്ഗങ്ങൾ,  ധാന്യങ്ങൾ,  പരിപ്പ്,  വിത്തുകൾ, ധാന്യങ്ങൾ എന്നിവയാണ് പ്രോട്ടീന്റെ സസ്യജന്യ ഉറവിടങ്ങൾ.  കൂടാതെ, ചില കടൽപ്പായലുകളും പ്രോട്ടീന്റെ  സമ്പന്നമായ ഉറവിടമാണ്.
      ഡയറി ഉൽപ്പന്നങ്ങൾ,  മാംസം,  മത്സ്യം, മുട്ട, ഭക്ഷ്യയോഗ്യമായ പ്രാണികൾ എന്നിവ പ്രോട്ടീന്റെ  ജന്തുജന്യ ഉറവിടങ്ങളാണ്.

 പ്രോട്ടീന്റെ ഗുണനിലവാരം

 നാം കഴിക്കുന്ന പ്രോട്ടീന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഘടകങ്ങൾ കണക്കിലെടുക്കണം.  ഒന്ന്,  ഇത് ഒരു സമ്പൂർണ്ണ പ്രോട്ടീൻ ആണോ എന്നതാണ്.  ഒരു സമ്പൂർണ്ണ പ്രോട്ടീൻഎന്നാൽ, അതിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.  പൊതുവേ, സസ്യാധിഷ്ഠിത പ്രോട്ടീനുകളെ അപേക്ഷിച്ച് അവശ്യ അമിനോ ആസിഡുകളുടെ ഉയർന്ന അനുപാതം അടങ്ങിയിരിക്കുന്നത്  മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകളിലാണ്.  ഈ അടിസ്ഥാനത്തിൽ മൃഗപ്രാട്ടീനകൾ ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്  എന്ന് പറയാം.
എന്നാൽ സോയപ്പയർ ഒരു അപവാദമാണ്.  ഇതിൽ ഒമ്പത് ആവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.
   രണ്ടാമത്തേതു് ആഗിരണശേഷിയാണ്.  നിങ്ങൾ കഴിക്കുന്ന പ്രോട്ടീൻ എത്രകണ്ട് ആഗിരണം ചെയ്യപ്പെട്ട്  ഉപയോഗിക്കപ്പെടുന്നു എന്നതാണ്..  യുഎന്നിന്റെ ഫുഡ ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ഇതിനെ പ്രോട്ടീന്റെ ദഹനക്ഷമത എന്നാണ് വിശേഷിപ്പിക്കുന്നത്.  PDCAAS,  (പ്രോട്ടീൻ ഡൈജസ്റ്റബിലിറ്റി  കറക്ടഡ് .അമിനോ ആസിഡ് സ്‌കോർ)  ദഹനക്ഷമതയുടെ ഒരു അളവുകോലാണ്
 സ്കോർ 1 ആണ് ഏറ്റവും ഉയർന്ന സ്കോർ.   ഡൈജസ്റ്റബിൾ ഇൻഡിസ്പെൻസബിൾ അമിനോ ആസിഡ് സ്കോർ (DIAAS) മറ്റൊരു ഡൈജസ്റ്റബിലിറ്റി സ്കോർ ആണ്.  100 പ്ലസ് സ്‌കോർ ആണ് ഏറ്റവും മികച്ചത്.  മൃഗസ്രോതസ്സ് ഈ കണക്കിലും വളരെ മികച്ച ഉറവിടമാണ്.  സോയ പ്രോട്ടീൻ ഇവിടേയും ഒരു അപവാദമാണ്, കാരണം അതിന്റെ സ്കോർ ഒന്നാണ്.

 നമ്മൾ ദിവസവും എത്ര പ്രോട്ടീൻ കഴിക്കണം?

 ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം പ്രൊട്ടീന്റ എന്ന കണക്കിൽ പ്രോട്ടീൻ കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഒരു ശുപാർശ.   എന്നിരുന്നാലും, ഈ ശുപാർശ ഘടനാപരമായ ആവശ്യകതകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഊർജ്ജ പരിണാമം എന്ന അവസ്ഥയെ ഇത് കണക്കിലെടുക്കുന്നില്ല.   അലസ ജീവിതം നയിക്കുന്ന (sedentary) ഒരാൾക്കാവശ്യമായ പ്രൊട്ടീന്റെ അളവാണിത്.  അത്‌ലറ്റുകൾക്കും കായികതാരങ്ങൾക്കും endurance exercise,  strength training എന്നിവയിൽ ഏർപ്പുന്നവരും 1.4 മുതൽ 2 ഗ്രാം/കിലോ ശരീരഭാരം എന്ന കണക്കിൽ കഴിക്കണമെന്ന് ആണ് പറയുന്നത്.   ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കൂടുതൽ പ്രോട്ടീൻ കഴിക്കണം.  വളർച്ചയുടെ ഘട്ടമായതിനാൽ കുട്ടികൾക്ക് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്.
 കൊഴുപ്പിനെ പോലെ  ഭാവി ആവശ്യങ്ങൾക്കായി ശരീരം പ്രോട്ടീൻ ശേഖരിച്ചു വെക്കുന്നില്ല.   ദീർഘകാല പ്രോട്ടീന്റെ കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെയും രോഗപ്രതിരോധ സംവിധാനത്തെയും വൃക്കകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു.  പേശികളീലെ പ്രൊട്ടീനിന് ശോഷണം സംഭവിക്കുകയും ചെയ്യുന്നു.

പ്രോട്ടീന്റെ  അധികഗുണങ്ങൾ

 വേണ്ട അളവിൽ  പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും പ്രധാനമാണ്.  എന്നാൽ ആളവിലും കൂടുതൽ പ്രൊട്ടീൻ കഴിച്ച് ലഭ്യമാക്കാവുന്ന ചില അധിക പ്രയോജനങ്ങൾ ഉണ്ട്.  കൂടിയ അളവിൽ പ്രോട്ടീൻ കഴിച്ചാൽ പെട്ടെന്ന് വയറ് നിറഞ്ഞ പ്രതീതിയുണ്ടാകുന്നു.  അങ്ങിനെ ഭക്ഷണത്തിലെ നമ്മുടെ അന്നജ/ കൊഴുപ്പ്കളുടെ അളവ് കുറയുന്നു,  ശരീരഭാരവും പൊണ്ണത്തടിയും കുറയാൻ ഇത് സഹായിക്കുന്നു. 
     സാർകോപീനിയ എന്നത് ഒരു വാർദ്ധക്യ കാല അവസ്ഥയാണ്.  പേശികളിലെ പ്രൊട്ടീനുകളുടെ അളവ് കുറഞ്ഞ് പേശികൾക്ക്  ബലക്ഷയം സംഭവിക്കുന്ന ഒരവസ്ഥയാണിത്.  വീഴാനുള്ള സാധ്യതയും വർദ്ധിക്കുന്നു. കൂടുതൽ പ്രോട്ടീൻ  കഴിക്കുന്നതോടൊപ്പം
 ലഘുവ്യായാമ മുറകൾ (light exercise) ശീലിച്ച് സർക്കോപീനിയ നിയന്ത്രിക്കാനാകും.
        അധിക പ്രോട്ടീൻ അത്ലറ്റിക്കുകളെ ഏറെ സഹായിക്കുമെന്ന് പണ്ടേ നമുക്കറിയുന്നതാണ്.  ശരിയായ അളവിലുള്ള കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയ്‌ക്കൊപ്പം ഒപ്റ്റിമൽ ലെവലിൽ പ്രോട്ടീൻ കഴിക്കുന്നത്  പേശി,  ടിഷ്യൂകൾ,  അസ്ഥിവ്യൂഹം എന്നിവയുടെ കേടുപാടുകൾ തീർക്കാനും  ശക്തിപ്പെടുത്താനും സഹായിക്കുന്നു.  അതുവഴി അത്ലറ്റിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു.

പ്രോട്ടീനിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ

 അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു:
 "പലപ്പോഴും അധിക പ്രോട്ടീൻ,  പൂരിത കൊഴുപ്പ് കൂടുതലുള്ള മാംസത്തിൽ നിന്നാണ് വരുന്നത് എന്നതാണ് പ്രധാന പ്രശ്നം, ഇത് എൽഡിഎൽ  എന്ന"മോശം" - കൊളസ്ട്രോളിന്റെ  അളവ് വർദ്ധിക്കാനിടയാക്കും.  അങ്ങിനെ ഹൃദ്രോഗ സാദ്ധ്യതയും വർദ്ധിപ്പിക്കും.
      IARC (WHO),  ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും,   അമേരിക്കൻ ഇൻസ്റ്റിട്യൂട്ട് ഫോർ കാൻസർ റിസർച്ചും നടത്തിയ 800 ൽ അധികം പഠനങ്ങൾ പറയുന്നതു്,  സംസ്കരിച്ച മാംസം (processed meet),  വൻകുടലിലെ കാൻസറടക്കമുള്ള പലകാൻസറുകൾക്കും കാരണമായ,  അസ്ബസ്റ്റോസ്,  സിഗരറ്റ് എന്നിവക്ക് തുല്യമായ No1 കാർസിനോജനാണെന്നാണ്.  അതുകൊണ്ടു തന്നെ അവയെ പൂണ്ണമായും വർജ്ജിക്കണം എന്നാണ്.  മറ്റു മാസങ്ങൾ കുറയ്ക്കണമെന്നും പറയുന്നു.
    
The American Heart Association reviewed the scientific literature, including original research and meta-analyses, to conclude that “in the majority of 22 randomized trials, isolated soy protein with isoflavones, as compared with milk or other proteins, decreased LDL cholesterol concentrations.    (ഐസോഫ്ലേ വോൺ നഷ്ടപ്പെടാത്ത സോയ പ്രൊട്ടിൻ,  എൽ ഡിഎൽ  കോളസ്റ്റർ കുറയാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പഠനം തെളിയിച്ചിട്ടുണ്ട്.)
      “അർബുദ രോഗികൾക്ക് കൂടുതൽ പ്രോട്ടീൻ ആവശ്യമാണെന്ന്  അമേരിക്കൻ കാൻസർ സൊസൈറ്റി പ്രസ്‌താവിക്കുന്നു.  ശസ്ത്രക്രിയ, കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയ്ക്ക് ശേഷം, ടിഷ്യൂകളെ സുഖപ്പെടുത്താനും അണുബാധയെ ചെറുക്കാനും അധിക പ്രോട്ടീൻ  ആവശ്യമാണ്.
  മൃഗപ്രൊട്ടീൻ ശരീരത്തിൽ ഓക്സലേറ്റ്റുകൾ വർദ്ധിപ്പിക്കുന്നു.   ഇവ കാൽസ്യവുമായി സംയോജിച്ച്   വൃക്കയിൾ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കിയേക്കാം.   വൃക്കയിൽ കല്ലിന്റെ  സ്വഭാവമുള്ളവർ
 മൃഗ പ്രോട്ടീൻ കഴിക്കുന്നത് കുറക്കാൻ  NIDDK നിർദ്ദേശിക്കുന്നു.  (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസ്)
     നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, പരിസ്ഥിതിയെയും ബാധിക്കുന്നു.  പൊതുവേ, മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകളായ ബീഫ്, ഡയറി, ആട് എന്നിവയ്ക്ക് ഉയർന്ന പാരിസ്ഥിതിക ആഘാതം ഉണ്ട്, അതായത് കൂടുതൽ വിഭവങ്ങൾ ഉപയോഗിക്കുകയും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ Green Gas Effect) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.   സസ്യാധിഷ്ടിത പ്രൊട്ടീനാണ് കൂടുതൽ പരിസ്ഥിതിക്ക് നല്ലതെന്ന് ചുരുക്കം