Monday, June 26, 2023

ഉറക്കം



 
 ഉറക്കം
  
 .പകൽ മുഴുവൻ തടിയനങ്ങുന്ന പണി!  സന്ധ്യക്കൊരു തേച്ചുകൂളി! നല്ലെണ്ണ കാച്ചി(ജീരകമിട്ട്?) തലയിലും ദേഹത്തും കുളുർക്കേത്തേച്ച് കുളത്തിൽപ്പോയൊരുകുളി നാമം, കഞ്ഞി,  അരക്കാതമുലാത്തൽ,  പിന്നീടൊരുറക്കം!  അതൊരു  ഉറക്കം ആയിരിക്കും.  സുഖ സുഷുപ്തി! പക്ഷെ ഇതന്നത്തെ കാലം.  ഇന്ന് കാലം മാറി.
(പഴിപറഞ്ഞിട്ടൊരു കാര്യവുമില്ല!  അന്നങ്ങനെ.  ഇന്നിങ്ങനെ! )

 ജീവിതത്തിന്റെ ഗുണനിലവാരത്തെ വലിയനിലയിൽ സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം.  ഒരുപക്ഷെ, ഉണർച്ചയേക്കാൾ  ക്കൂടുതൽ പഠനംം ഉറക്കത്തെക്കുറിച്ചാണോ നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു.   ഉറക്കത്തിന്നത്രമാത്രം പ്രാധാന്യമുണ്ട്.  ഒരുപകൽ മനസ്സിനേയും ശരീരത്തേയും ഏല്പിച്ച
 ആഘാതങ്ങളേയും ക്ഷതങ്ങളേയും തേമാനത്തേയും ഒരുരാത്രിയുടെ വിശ്രമം,  സുഖനനിദ്ര പരിഹരിക്കുമെന്ന് പറയാം

  നല്ല ഉറക്കം ആയുസ്സിന് നല്ലതാണ്,  ശരിയായ മാനസിക പ്രവർത്തനത്തിന് നല്ലതാണ്,  സൗന്ദര്യത്തിന് നല്ലതാണ്,  പൊണ്ണത്തടി കുറക്കാൻ ആവശ്യമാണ്, ഒരു വേദന സംഹാരിയാണ്.... 
  ശരാശരി ഏഴ്/എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് കണക്ക്. പ്രായത്തിനനനുസരിച്ച് മാറ്റമുണ്ട്.  അഞ്ച്  മണിക്കൂറിൽ കുറവ്  ശരിയല്ല!
  വെളുപ്പിന് എഴുന്നേൽക്കുമ്പോൾ നല്ല ഉൻമേഷവാനായാണ്,  with full energy, എഴുന്നേൽക്കുന്നതെങ്കിൽ  ഉറക്കം "നല്ല" തായിരുന്നു.
    ഭക്ഷണത്തിന് ഉറക്കവുമായി അടുത്തബന്ധമുണ്ട്. എന്ത്, ഏത്ര,  ഏപ്പോൾ, എന്നിങ്ങനെ
രാത്രി കാർബ്  ( ഉദാ: കഞ്ഞി) കൂടുതൽ കഴിക്കുന്നത്  നല്ല ഉറക്കത്തിന് സഹായകരം എന്ന്  പഠനം.  രാത്രി ഭക്ഷണം കുറവ് കഴിക്കുക,  നേരത്തെ കഴിക്കുക  എന്നതും ശീലമാക്കേണ്ടതാണ്.
a .വാഴപ്പഴം (പൊട്ടാസ്യം, വൈറ്റമിൻ B6,  മെലാറ്റലിൻ),
  ചെറി/മുന്തിരി ജ്യൂസ് (രാവിലെ-  മെലാറ്റലിൻ),   ബദാം (മെഗ്നീഷ്യം, പ്രൊട്ടീൻ),   മധുരക്കിഴങ്ങ് (പൊട്ടാസ്യം,പ്രൊട്ടീൻ),  തണുത്ത പാൽ,  തേൻ (ഒരു ടേബിൾസ്പൂൺ മാത്രം),  ഡാർക് ചോക്കലേറ്റ്  (മിൽക് ചോക്ലേറ്റ് വേണ്ട/സെറട്ടോണിൻ)  എന്നിവ നല്ല  ഉറക്കത്തിന്   സഹായികരമാണ്
     ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക--
ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ജോലികളെല്ലാം നിര്‍ത്തിവച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുക–
ശബ്ദകോലാഹലങ്ങൾ ഒഴിവാക്കുക-- ലൈറ്റണക്കുക!
ഉറങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കിടന്ന് മാസികകളോ പുസ്തകങ്ങളോ വായിക്കാതിരിക്കുക–
ടിവി കണ്ട് ഉറങ്ങുന്ന ശീലം മാറ്റുക--
വൈകിട്ട് ആറിനു ശേഷം ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കുക---
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ലഘുവ്യായാമങ്ങൾ ശീലമാക്കാം,  (അരക്കാതമുലാത്തൽ)--
പകല്‍ ഉറങ്ങാതിരിക്കുക--
ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം ഉറക്കം  മോശമാക്കുകയേ ഉള്ളൂ!!!
ക്ളോക്കിലേക്ക്  ഇടക്കിടെ നോക്കാതിരിക്കുക--
സമ്മര്‍ദം അകറ്റുക 
(ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്  അന്നത്തെ പ്രശ്നങ്ങള്‍ ഒരു പേപ്പറില്‍ എഴുതുക. ഇതിനുള്ള പരിഹാരങ്ങളും നിങ്ങള്‍ക്കു തന്നെ ലിസ്റ്റ് ചെയ്ത് എഴുതാവുന്നതാണ്.) തെളിഞ്ഞ മനസ്സുമായി കിടക്കയിലേക്കു പോകുക!  പ്രാര്‍ഥന, നാമജപം തുടങ്ങിയവയും സമ്മര്‍ദം അകറ്റാന്‍ സഹായിക്കും!! 
  പ്രശ്നം ഗുരുതരമെങ്കിൽ വൈദ്യസഹായം തേടാൻ ഒരിക്കലും മടികാണിക്കരുത്!!
 
 (അവലംബം:  വികാസ് പീഡിയ ലേഖനം):

::

വ്യായാമം

   വ്യായാമം
  
നമ്മുടെ ആരോഗ്യത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളിൽ  ഒരു പ്രധാന തൂണാണ് വ്യായാമം . വ്യായാമത്തിന്റെ പ്രാധാന്യം അറിയുന്നവരാണ്  വലിയ ഒരു വിഭാഗം ജനങ്ങളും, ഇന്ന് .  :പക്ഷെ ചെയ്യുന്നവർ അധികമില്ല.
  എന്താണ് വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ ? 
      ശരീര ഭാരം വർദ്ധിക്കാതിരിക്കാൻ സഹായിക്കുന്നു.   ശരീര ഭാരം 
 നിയന്ത്രിച്ചു നിർത്തുന്നവർക്ക് കാൻസർ,   ഹാർട്ടറാക്ക് തുടങ്ങി പല മാരക രോഗങ്ങളും  വരാനുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ് കാണുന്നു.
   '
      എല്ലുകളും  പേശികളും .  ബലവത്താകുന്നു. അതുകൊണ്ട്
 നമ്മുടെ കായികക്ഷമത വർദ്ധിക്കുന്നു.  നടുവേദന, കഴുത്ത് കടച്ചിൽ എന്നിവ കുറയുന്നു.
      രാവിലെ വ്യായാമം ചെയ്ത് തുടങ്ങുന്ന ദിവസങ്ങൾ ഉന്മേഷത്തോടെ തുടങ്ങാൻ ആകന്നു.  ഉത്‌സാഹത്തോടെ നമ്മുടെ കർമ്മങ്ങളിൽ മുഴുകാനാകുന്നു.
  വ്യായാമം ഉറക്കത്തെ സഹായിക്കുന്നു.
       റെഗുലറായി വ്യായാമം ചെയ്യുന്നവരുടെ ആകാര ഭംഗി വർദ്ധിക്കുന്നു.  സുന്ദരൻമാരും  സുന്ദരികളും ആയിത്തീരുന്നു.
    എന്തിനും മീതെ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാനുള്ള സാദ്ധ്യത കൂടുന്നു.
 
   പറയട്ടെ,  നടത്തം വ്യായാമമുറ അല്ല.  ഒന്നും ചെയ്യാതിരിക്കുന്നതിലൂം ഭേദമാണെന്ന് മാത്രം.  വ്യായാമത്തിന് ഒരു ചിട്ടയുണ്ട്. അതു് പാലിക്കണം.
   തുടക്കം വാമിംഗ് അപ്പ് .  ഉറങ്ങിക്കിടക്കുന്ന നമ്മുടെ സന്ധികളേയും പേശികളേയും ഒന്നുണർത്തിയെടുക്കുകയാണ് ഉദ്ദേശം. 
      രണ്ടാമതത്തേതു് എയറോബിക് . 
ഇത് പ്രധാനമായും ഹൃദയാരോഗ്യം ലക്ഷ്യമാക്കിയുള്ളതാണ്.  ഹൃദയം ഒരു മസിൽ ആണ് .  പ്രവർത്തിക്കുമ്പോൾ കൂടുതൽ ബലവാനാകന്നും -
      അടുത്തത്  പേശികളെ ബലപ്പെടുത്താനുള്ള
 സ്റ്റ്രെങ്ത് ട്രെയിനിങ്. ഓവർ വെയ്റ്റ്,  ഒബേസിറ്റി എന്നീ നിലയിലേക്കെത്തിപ്പെടാതിരിക്കാനും, പ്രായംകൂടും തോറും പേശികൾക്ക് ഉണ്ടായേക്കാവുന്ന ബലക്ഷയത്തെ നേരിടാനും ഇതേറെ ഉപകരിക്കും. 
  അടുത്തത്  സ്റ്റ്രെച്ചിങ്:  എല്ലാ പേശികളയും ഒന്നു വലിച്ചുവിടുക . പരിക്കുകൾ വരാതിരിക്കാനാണ്. 
          അവസാനം വിശ്രമിക്കുക!
നീണ്ട് നിവർന്ന് സുഖമായി കിടക്കുക! കാൽപ്പാദം മുതൽ ഓരോശരീര ഭാഗങ്ങളും പരിപൂർണ്ണ വിശ്രമം പ്രാപിക്കുന്നതായി സങ്കൽപ്പിക്കാം,  പുതുദിവസത്തിന്റെ പുത്തൻപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ബുദ്ധിയുംതന്നനുഗ്രഹിക്കണേ എന്ന്
 പ്രാർത്ഥിക്കാം ...

 ഇത്തരമൊരു വ്യായാമമുറ ആഴ്ച്ചയിൽ 150 മിനുട്ടെങ്കിലം അനുവർത്തിക്കണമെന്നാണ്  നമ്മുടെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതു്.

Friday, June 23, 2023

അന്നവിചാരം....


അന്നവിചാരം  മുന്നവിചാരം !
 പണ്ടേയുള്ള പ്രയോഗമാണ്! അന്നന്നത്തെ വിശപ്പടക്കാനുള്ള വഹ എവിടെ നിന്ന് കിട്ടും? ഇതായിരുന്നു അന്നത്തെ വിചാരമെങ്കിൽ ഇന്നത്തേത് തികച്ചും വ്യത്യസ്തമാണ്.    "ഔട് സൈഡ് ഫുഡ്" മതി,  സ്റ്റ്രീട് ഫുഡ് ഒന്ന് ട്രൈ ചെയ്താലോ?"   "അവന് നൂഡിൽസ് നല്ല ഇഷ്ടമാണ്,  ഇന്നത്കൊടുക്കാം"...എന്നെല്ലാമാണ് ഇന്നത്തെ അന്നവിചാരം.  വലിയ വലിയ അറിവിന്റെ ഭണ്ഡാരമെന്ന് തെളിയിച്ചവരിൽ പലരും പോലും,  മനുഷ്യന്റെ ശക്തമായ നിലനിൽപ്പിന്റെ പ്രധാന അടിത്തറകളിൽ ഒന്നായ ഭക്ഷണത്തെപ്പറ്റി അത്രക്കൊന്നും ബോധവാൻമാരല്ല,  

എന്താണ് ഭക്ഷണം എന്നല്ലാ,  എന്തിനാണ് ഭക്ഷണം എന്ന് നാമാദ്യം അറിയേണ്ടതു്.  ശരീരത്തിന്റെ നിർമ്മാണം&വളർച്ച,  പ്രവർത്തനശേഷി(ഊർജ്ജം/ഇന്ധനം), രോഗ പ്രതിരോധം... ഇവയാണ് ഭക്ഷണത്തിന്റെ പ്രധാന ധർമ്മം.  അതിപ്രധാനമായ ഈ പ്രവർത്തനങ്ങൾ വേണ്ടപോലെ നടക്കാൻ ആവശ്യമായ  ഭക്ഷണത്തിലടങ്ങിയ ഘടകങ്ങളെ പോഷകങ്ങൾ എന്നു പറയാം.
 
ജോലി ചെയ്യാൻ നമുക്ക് ഊർജ്ജം ആവശ്യ മാണ്. കലോറി ക്കണക്കിലാണ് ഊർജ്ജത്തെ അളക്കുന്നത്.  ശരാശരി മനുഷ്യന് ദിവസം 2000/2500 കാലൊറി ഈർജ്ജം ആവശ്യമാണ്.  ദക്ഷണത്തിലടങ്ങിയിരിക്കുന്ന  അന്നജം /carbohydrate,  കൊഴുപ്പ് എന്നിവയിൽ നിന്നാണ് ഊർജ്ജം ലഭിക്കന്നത്.  ഒരു ഗ്രാം കാർബിൽ നിന്നും 4 കലോറി ഊർജ്ജം ലഭിക്കന്നു.  ഒരു ഗ്രാം കൊഴുപ്പിൽ നിന്നും ഒമ്പതു് കലോറിയും.  ധാന്യങ്ങൾ,  കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയിൽ നിന്നാണ്  നമുക്ക് അന്നജം ലഭിക്കുന്നത്.  എണ്ണ,  നെയ്യ്,  മുട്ടയുടെ മഞ്ഞ,  മീൻ എന്നിവയാണ്  കൊഴുപ്പിന്റെ ഉറവിടം.  കൂടാതെ നാം കഴിക്കുന്ന അന്നജത്തെ കൊഴുപ്പാക്കി മാറ്റുന്ന ഒരു  പ്രക്രിയയും  നമ്മുടെ ശരീരത്തിൽ നടക്കുന്നുണ്ട്.  നമ്മുടെ ഭക്ഷണത്തിൽ നിബ്ബന്ധമായും  ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉണ്ടായിരിക്കണം
:
ശരീരത്തിന്റനിർമ്മാണം,  വളർച്ച എന്നിവക്ക് അവശ്യ‌ം
 ആവശ്യമായ പോഷകമാണ് പ്രൊട്ടീൻ.  കെട്ടിടം കട്ടകളെക്കൊണ്ട് എന്നതുപോലെ ശരീരം സെല്ലുകൾ/കോശങ്ങൾ കൊണ്ടാണ് അടുക്കിയടുക്കി ഉണ്ടാക്കിയെടുത്തിരിക്കുന്നത്.  ഈ സെല്ലുകളുടെ ഒരു പ്രധാനനിർമ്മാണ ചേരുവ  പ്രൊടീൻ  ആണ്.  സിമന്റും പൂഴിയും തമ്മിലുള്ള അനുപാതം പോലെ പ്രൊട്ടീനും കൊഴുപ്പും തമ്മിലും ഒരു അനുപാതം
 സൂക്ഷിക്കേണ്ടതുണ്ട്.  ഒരു ചുവന്ന രക്താണു (RBC) വിന്റെ  സെൽ മെംബ്രേന്റെ 23 ശതമാനം പ്രോട്ടീൻ ആണ് . ഒരു ശരാശരി മനുഷ്യന് ഏകദേശം 60gm പ്രെട്ടീൻ ലഭിക്കണം. പയർ, പരിപ്പ്, കടല,  മുട്ട., പാൽ, മീൻ  എന്നിവയാണ് പ്രൊട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ .  ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്തവയാണ്  പയർ, പരിപ്പ്,  മുട്ട,  മീൻ, മീറ്റ് എന്നിവ.

  മൂന്നാമത്തേത്  രോഗപ്രതിരോധം,  നാം കഴിക്കുന്ന 
ദക്ഷണത്തിലെ വൈറ്റമിനുകളും ധാതുക്കളുമാണ്  രോഗ പ്രതിരേധത്തിന്നാവശ്യമായ പ്രധാന പോഷകങ്ങൾ.   പഴം പച്ചക്കറികളാണ് വൈറ്റമിനുകളുടേയും ധാതുക്കളുടേയും പ്രധാന സ്രോതസ്സ്.  പകർച്ചവ്യാധികളെ നേരിട്ടുന്നതിൽ സി വിറ്റാമിനുകളുടെ പ്രാധാന്യം നാം കോവിഡുകാലത്തു പഠിച്ചു.   ഫ്രീ റാഡിക്കൽ ഡാമേജ് ഓക്സിഡേറ്റീവ് സ്റ്റ്രസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന,  നമ്മുടെ ശരീര കോശങ്ങളിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ഓക്സീകരണം എന്ന നാശ പ്രക്രിയയെ നേരിടാൻ പഴം പച്ചക്കറികളിലടങ്ങിയ നിരോക്സീകാരികൾ സ്വഹായിക്കുന്നു.  കാൻസറടക്കമുള്ള പല മാരക രോഗങ്ങൾ പ്രതിരോധിക്കാനും പഴം പച്ചക്കറികളിൽ അടങ്ങിയ ഈ . നിരോക്സീകാരികൾ ആവശ്യമാണ്.  ഇതിനെല്ലാം പുറമെ ഭക്ഷണത്തിലെ പോഷകങ്ങളുടെ ആഗിരണവും ബാക്കി ഭക്ഷ്യ ഭാഗങ്ങളുടെ വിഗിരണവും വേണ്ട പോലെ നടക്കണമെങ്കിൽ പഴം പച്ചക്കറികളിലടങ്ങിയ സൊല്യൂബിൾ ഫൈബർ അത്യാവശ്യമാണു .   മലബന്ധത്തിന്റെ കാരണം ഇതിന്റെ കുറവാണ്.  ദിവസേന 400 ഗ്രാമിൽ കുറയാതെ പലതരം പഴക്കം ചെല്ലാത്ത പഴം പച്ചക്കറികൾ ദക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്.  ഇതിൽ അമ്പത് ഗ്രാം ഇലക്കറിവർഗ്ഗമായിരിക്കണം എന്നും  
 പറയുന്നു.  കഴിയുന്നതും നമ്മുടെ നാട്ടിൽ ഉണ്ടാകന്നവയണ് കൂടുതൽ ഗുണപ്രദം. നാട്ടിൻപുറത്തുകാർക്ക്  താള്,  തകര,  വാഴക്കൂമ്പ്, ഉണ്ണിപ്പിണ്ടി തുടങ്ങിയവ വീണ്ടും ശീലമാക്കാം. 

   വളരെ പ്രധാനപ്പെട്ട മറ്റൊരു പോഷ കമാണ് വെള്ളം.  ശരീരത്തിന്റെ 65 ശതമാനവും വെള്ളമാണ്.  . ശരീരോഷ്മാവ് ക്രമപ്പെടുത്തുക, രക്തത്തിന്റെ സാന്ദ്രത നിലനിർത്തുക,  വിഷാംശങ്ങളെ പുറംതള്ളാൻ കിഡ്‌നിയെ സഹായിക്കുക തുടങ്ങി. വെള്ളത്തിന്റെ ആവശ്യം നിരവധിയാണ്.  ദിവസം രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
 ഒന്നിച്ച് രണ്ട് ലിറ്റർ കുടിക്കയല്ല, പലതവണയായി കുറേശ്ശ കുറേശ്ശ കുടിക്കുകയാണ് വേണ്ടത്.
 
   ധാന്യങ്ങൾ,  പയർ , പാൽ,  മുട്ട, മീൻ ,  പഴം പച്ചക്കറികൾ എന്നിവ അടങ്ങിയവ ആയിരിക്കണം  നമ്മുടെ ഓരോ നേരത്തേയും ഭക്ഷണം.  ഇതായിരിക്കട്ടെ നമ്മുടെ ഇന്നത്തെ അന്നവിചാരം.




  






 


മാനസിക പിരിമുറുക്കം

മാനസിക പിരിമുറക്കം എന്ന സ്റ്റ്രസ് 

  ഇന്നത്തെ കാലത്ത് സ്റ്റ്രസ് ഒഴിവാക്കീ ജീവിക്കാനാകുമെന്ന് തോന്നുന്നില്ല!  സ്റ്റ്രസ്സിനുള്ള കാരണങ്ങൾ  നിരവധിയാണ്.  ജോലി സംബന്ധമായ പ്രശ്നങ്ങൾ,  ഗാർഹിക പ്രശ്നങ്ങൾ തുടങ്ങി യഥാർത്ഥ വിഷയങ്ങൾ മുതൽ കാര്യമേ അല്ലാത്ത നിസ്സാര കാര്യങ്ങൾ വരെ നമ്മുടെ മനസ്സിനെ പീഡിപ്പിക്കുന്നു.  കിൻറ്റർഗാർട്ടനിൽ പഠിക്കന്ന കുട്ടിക്ക് വർഷാന്ത
പരീക്ഷ വന്നാൽ വേവലാതി കൊള്ളുന്നവരുണ്ട്.  കുട്ടി പത്താം ക്ലാസിലോ പ്ലസ് ടുവിലോ ആണെ ങ്കിൽ പറയുകയും വേണ്ട.  കടബാദ്ധ്യത,  ജോലി നഷ്ടപ്പെടുക,  പ്രതീക്ഷിക്കാതെ വന്നുചേരുന്ന ആഘാതങ്ങൾ തുടങ്ങി പലതും നമ്മെ .ആടിയുലക്കും,  മാനസിക പിരി മുറുക്കത്തിന്റെ പാരമ്യത്തിൽ എത്തിക്കും.  ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ  സ്റ്റ്രസ്സിനെ നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ!
      1.  ശ്വാസരീതി ശ്രദ്ധിക്കുക,  നിങ്ങൾ നെഞ്ചിലേക്ക് വലിച്ചുകയറ്റുന്നരീതിയാണോ അതോ വയറ്റിലേക്കാണോ. രണ്ടായാലും രീതിമാറ്റുക, ശ്വാസത്തിന്റെ താളം മാറ്റുക!
  2. വെള്ളം കുടിക്കുക
  3. ചലിച്ചുകൊണ്ടിരിക്കുക/നടക്കുക!  Motion creats emotions!!  മീരാഭായ്ഛാനു ഭാരം പൊക്കുന്ന പോസ്റ്ററിൽ നിന്ന് മുകളിലേക്ക് നോക്കുക!
  4 മുറിവിട്ട് പുറത്തിറങ്ങി ച്ചുറ്റും വീക്ഷിക്കുക ! പരിസരത്തെങ്ങാനും കുസൃതിക്കുറുമ്പൻമാരും
കറുമ്പിക്കുടുക്കകളും കളിച്ചുകൊണ്ടിരിരിക്കുന്നുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കുക!  ഇല്ലെങ്കിൽ പ്രകൃതിയെ കാണുക,  ആസ്വദിക്കുക
 5 പാട്ടിഷ്ടമെങ്കിൽ കേൾക്കുക/പാടുക.  കുളിമുറിയിൽക്കയറി ഒരു കോമാളിനൃത്തം ട്രൈ ചെയ്യുക! 
  6. സ്റ്റ്രസ്സിന്നുള്ള കാരണങ്ങൾ സ്വയമൊന്ന് യുക്തിസഹമായി  അനലൈസ് ചെയ്യാൻ ശ്രമിക്കുക!  പേനയെടുത്ത് എഴുതി വിശകലനം ചെയ്യുക.  പരിഹരങ്ങൾ തേടുക.
   7 പ്രശ്നം ഉറവരുമായി പങ്കിടുക
   8 ആവശ്യമെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുതു്.
   
  ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ പല മാർഗ്ഗങ്ങളും ഇനിയും ലഭിക്കും!പിരിമുറുക്കം നിയന്ത്രിക്കുക എന്നത് മാനസികാരോഗ്യത്തിന്റെ ഒരു ഭാഗമാണ്,  ശാരീരിക ആരോഗ്യത്തിന്റേയും . നാം
 നിർബ്ബന്ധമായും പരിശീലിച്ചെടുക്കേണ്ടതുമാണ്.