Sunday, November 27, 2022

പതിനെട്ടാമത്തെ കുതിര

സ്വത്ത് വഹകൾ തന്റെമൂന്ന് മക്കൾ എങ്ങിനെ വീതിച്ചെടുക്കണമെന്ന കൃത്യമായ മാർഗ്ഗനിർദ്ദേശത്തോടെയാണ് ധനികകർഷകപ്രഭു നാടുനീങ്ങിയത്.  എല്ലാംവീതിച്ചു കഴിഞ്ഞ് കുതിരകളെ ഭാഗിക്കേണ്ട സമയമായി!  ലക്ഷണമൊത്ത അരോഗദൃഢഗാത്രരായ,  വിലയേറിയ പതിനേഴ് അറബിക്കുതിരകൾ!! ഗുരുവെഴുതിവെച്ചതിങ്ങനെ:
  പതിനേഴിൽ പകുതിയെണ്ണത്തിനെ മൂത്തപുത്രന്,   മൂന്നിലൊന്ന് രണ്ടാമന്,  ഒമ്പതിലൊന്ന് മൂന്നാമത്തെ മകന്.  
 ഇതെങ്ങിനെ സാദ്ധ്യമാകും?  തല പുകഞ്ഞാലോചിച്ചു.  ഒരുവഴിയും തെളിഞ്ഞുകിട്ടിയില്ല.  മൂവരും സഹായംതേടി ഗുരുസന്നിധിയിലെത്തി.  ഭാഗംവെക്കൽ ഗുരുവിനും അസാദ്ധ്യമായിത്തോന്നി.  ഒടുവിൽ വഴക്കൊഴിവാക്കാൻ ഗുരു ഒരുപായം കണ്ടെത്തി.  പതിനേഴിന്റെ കൂടെ തന്റെ ഒരു കുതിരയെ ചേർക്കുക!   അങ്ങിനെ മൊത്തം കുതിരകൾ പതിനെട്ടാക്കുക.  പിന്നീട് കാര്യങ്ങൾ എളുപ്പമായി.  പകുതിവേണ്ട മൂത്തമകന് ഒൻപത്,  മൂന്നിലൊന്നുകാരൻ രണ്ടാമന് ആറ്,  മൂന്നാമനൊമ്പതിലൊന്ന്: രണ്ട്.   മക്കൾ മൂന്ന്പേർക്കും സമ്മതമായി,  തൃപ്തിയായി,  സന്തോഷമായി.  തന്റെവിഹിതമായ ഒമ്പത് കുതിരകളുമായി മൂത്തമകൻ സ്ഥലം വിട്ടു.  ബാക്കി ഒമ്പത്.  രണ്ടാമൻ ആറെണ്ണത്തിനെയെടുത്തു,   ബാക്കി മൂന്ന്.  മൂന്നാം പുത്രന്റ അവകാശം രണ്ട്!!  ബാക്കി ഒന്ന്!   ഗുരുവിന്റെ പതിനെട്ടാമത്തെ കുതിര !!!!!
   
  കുട്ടികളെ നിങ്ങൾക്കുമിത്തരം കീറാമുട്ടിപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  ഗുരുസമക്ഷത്തിലെത്തിപ്പെടൂ!  അദ്ദേഹത്തിന്റെ പക്കൽ പതിനെട്ടാമത്തെ കുതിരയുണ്ട്.
                  .                         എൻമംഗലം

ഭാഗവതം, പിഭാസ്കരൻ, അല്ലാഹു

വിപദ: സന്തുനശശ്വത് തത്ര തത്ര 
                                      ജഗദ്ഗുരോ
ഭവതോ ദർശനം യസ്യാദപുനർ
                                    ഭവദർശനം

    കുന്തിയുടെ പ്രാർത്ഥനയാണ്.   ഗുരോ എനിക്ക്  അടിക്കടി വിപത്തുകൾ തന്നാലും.  ഓരോ തിരിച്ചടികൾ/കഷ്ടപ്പാടുകൾ  നേരിടേണ്ടി വരുമ്പോഴും ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും കാണുന്നു.  അങ്ങയുടെ അനുഗ്രഹം തേടുന്നു,   നേരിടാനുള്ള കരുത്ത് നേടുന്നൂ....
 
ഇനി നമുക്ക് ഭാസ്കരൻ മാസ്റ്ററിലേക്ക് വരാം.  അദ്ദേഹം പാടി:  
 അല്ലാഹുവെച്ചതാം   അല്ലലൊന്നില്ലെങ്കിൽ  അല്ലാഹുവെപ്പോലും മറക്കില്ലെ!
    നമ്മൾ   അല്ലാഹുവേപ്പോലും 
                            .             മറക്കില്ലെ
 എല്ലാർക്കുമെപ്പോഴുമെല്ലാം   തികഞ്ഞാൽ സ്വർല്ലോകത്തെയും 
               .                     വെറുക്കില്ലേ!
 നമ്മൾ സ്ർല്ലോകത്തെയും....!!!

                                        എൻമംഗലം



 

Sunday, November 13, 2022

മിനുങ്ങും മിന്നാമിനുങ്ങേ.....

പൂരംകാണാൻ പോയപയ്യൻ ഓടക്കുഴൽ വിൽക്കുന്ന കൊച്ചുചേട്ടനെകണ്ടു.  ചേട്ടൻ തന്റെ കയ്യിലെ ഓടക്കുഴലിൽ  "മിനുങ്ങും മിന്നാമിനുങ്ങേ🎼🎼🎼🎶🎶...."  തനിക്കേറെയിഷ്ടപ്പെട്ട മനോഹരഗാനം!! അതിമനോഹരമായി ആലപിച്ചുകൊണ്ടിരിക്കുന്നു.  ഒരോടക്കുഴൽവാങ്ങി തനിക്കും ആ കൊച്ചുചേട്ടനെപ്പോലെ "മിനുങ്ങും  മിന്നാ.....".  
വാശിപിടിച്ച് അമ്മയെക്കൊണ്ട് ഒരെണ്ണം വാങ്ങിപ്പിച്ചു.  ഓടക്കുഴൽഭാഗ്യത്തിൽ മുഴുകി ഉറക്കംപോലും ശരിയായില്ല.  പ്രഭാതകൃത്യങ്ങളും പ്രാതലും ധൃതിയിൽ തീർത്ത് പയ്യൻ ഓടക്കുഴലെടുത്തു:   ഒരുവട്ടമൂതി:  "മിനുങ്ങും..."   ഇരുവട്ടമൂതി,  പലവട്ടമൂതി,  വീണ്ടും വീണ്ടും ഊതിനോക്കി.  ഒരുരക്ഷയുമില്ല അപശ്രുതിമാത്രം.  ഒടുവിൽ സഹികെട്ട്  മടുത്ത് പയ്യൻ പുറത്തേക്കിറങ്ങി.  മൈതാനത്ത് കുട്ടികൾ പഴയചക്രമുപയോഗിച്ച് വട്ടുരുട്ടിക്കളിക്കുന്നു:  കട്ടതേഞ്ഞ സ്കൂട്ടർ ടയറിന്റെപിന്നിൽ ഒരുകോലു കൊണ്ട് തട്ടി ചക്രമുരുട്ടി പിന്നാലെ ഓടുക!!! പയ്യന്നാവേശമായി.  ഓടിവീട്ടൽ തിരിച്ചെത്തി.  അച്ഛന്റെ സ്കൂട്ടറിന്റെ തേയട്ടയറൊന്ന് തപ്പിയെടുത്തു.  തട്ടിയുരുട്ടാനുള്ള കോൽ തന്റെ കയ്യിൽ തന്നെയുണ്ട്,  നമ്മുടെ പൂരത്തിന്റെ   "മിനുങ്ങും മിന്നാമിനുങ്ങേ......."
     (ഇത് quitters ന്റെ കഥയല്ല ട്ടൊ!)
                                      
                                       എൻമംഗലം