Wednesday, December 21, 2022

No Headline

തൂണിലും തുരുമ്പെടുത്തവാളിലൂം
വിടർന്നുപുഞ്ചിരിച്ചുനിന്ന
പൂവിലും,  വിളങ്ങിടും വിളക്കിലും,
കറുത്തകൂരിരുട്ടിലും നിറഞ്ഞു-
നിന്ന നിത്യസത്യമെന്തഹോ!!

Friday, December 9, 2022

ഓട്ടക്കുടത്തിന്റെ പുണ്യം

ഗ്രാമീണൻ ദിവസേന വീട്ടിലേക്ക് രണ്ട്  കുടത്തിൽ വെള്ളം കൊണ്ട്  വരും.  രണ്ടിൽ ഒന്നൊരു ഓട്ടക്കുടമായിരുന്നു.  വഴിതാണ്ടി വീട്ടിലെത്തുമ്പോഴേക്കും ഓട്ടക്കുടത്തിലെ വെള്ളം പകുതിയും കാലിയായിരിക്കും.  ലേശംപോലും തുളുമ്പാത്ത നിറകുടം ഇതുപറഞ്ഞ് ഓട്ടക്കുടത്തെ കളിയാക്കുക പതിവായിരുന്നു.  സങ്കടം സഹിക്കാനാവാതെ ഒരു ദിനം ഓട്ടക്കുടം കർഷകന്റെ മുന്നിൽ എത്തിh ya കരച്ചിലായി.  ഓട്ടക്കുടത്തോട് കർഷകൻ ഒന്നേപറഞ്ഞുള്ളൂ:  നമുക്കൊന്ന് നടന്ന് വരാം!!  
ദിവസേന വെള്ളം കൊണ്ട് വരുന്ന വഴിയിലൂടെ  ഓട്ടക്കുടത്തെയും കൊണ്ട്  കർഷകൻ നടക്കാനിറങ്ങി.   വഴിയുടെ രണ്ട് വശവുംശ്രദ്ധിക്കാൻ ഓട്ടക്കുടത്തോട് കർഷകൻ പറഞ്ഞു.  ഒരു വശത്ത് മനോഹരമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന നാട്ടുചെടികൾ വരിവരിയായി  കാറ്റിൽ ആടിയുലഞ്ഞ് ആഹ്ളാദിച്ചു നിൽക്കുന്നു!  മറ്റേ വശം ഉണങ്ങിവരണ്ട് കട്ടവിണ്ട പാഴ്ത്തരിശ്ഭൂമി!  കർഷകൻ പറഞ്ഞു:  ചിരിച്ചാടി നീൽക്കുന്ന ഈ ചെടികൾ നീ കണ്ടില്ലെ??!!  നീ ജീവജലം നൽകി വളർത്തിയെടുത്ത പുണ്യമാണ്,  നീ താണ്ടിയ ജീവിതപ്പാതയാണ്!!!

അറിയുക:
 തുളുമ്പാത്ത നിറകുടവും പകർന്നുകൊടുക്കാത്ത വിദ്യയും...,.,, ഒരുപോലെ വ്യർത്ഥം!!!
                                 എൻമംഗലം