Wednesday, October 25, 2023

സാമ്പത്തിക സ്വാതന്ത്ര്യം.! എന്തിന്?

സാമ്പത്തിക സ്വാതന്ത്ര്യം   എന്തിനു്?

     നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിൽ നമ്മുടെ സാമ്പത്തികനിലക്ക് ഒരു വലിയ പങ്കുണ്ട്.  ജീവിതത്തിൽ നമുക്ക് സന്തോഷം ഉണ്ടായിരിക്കണം,  സമാധാനം ഉണ്ടായിരിക്കണം,  ഒരർത്ഥം ഉണ്ടായിരിക്കണം..... ഇത്തരമൊരു സാർത്ഥക ജീവിതത്തിേലേക്കുള്ള ഒരു താക്കോലാണ്  സാമ്പത്തിക  സ്വാതന്ത്ര്യം.

     ഇന്ന്  നമുക്ക് തിരഞ്ഞെടുക്കുവാൻ നിരവധി ഒപ്ഷനുകളുണ്ട്.  മൊബൈൽ  ഇറങ്ങിയ കാലത്തു് രണ്ടോ മൂന്നോ കമ്പനി മാത്രം.  ഇന്നോ? തിരഞ്ഞ് തിരഞ്ഞ് ഏറ്റവും ഇഷ്ടപ്പെട്ടത് സെലക്ട് ചെയ്തെടുക്കാം.  പക്ഷെ  സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമെ നമുക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ആകൂ.  ഒരു ചെറിയ ഉദാഹരണം പറയാം.  നമ്മളൊരു ഷോപ്പിങ്ങിനു പോയി. അല്ലെങ്കിൽ ഒരു റെസ്റ്റോറെന്റിൽ കയറി.   നമ്മൾ സാധനം എടുത്താൽ എന്താണ് ആദ്യം നോക്കുക?  എമ്മാർപിയാണോ അതോ സാധനത്തിന്റെ ഗുണനിലവാരമാണോ?  റെസ്റ്റാറന്റിലെ മെനു കാർഡ് വലത്തുനിന്നിടത്തോട്ട് വായിക്കേണ്ടി വരാറില്ലെ?  . സാമ്പത്തിക സ്വാന്ത്ര്യമുള്ള ഒരു വ്യക്തിക്ക് ഈ ഗതികേട് ഉണ്ടാകില്ല.  

 ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് സ്റ്റ്രസ്.  പല പല സ്റ്റ്രസ്സുകളുടേയും കാരണം സാമ്പത്തികമാണ്.  സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിൽ സ്ട്രസ്സുകളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താനാകും.  സ്റ്റ്രസ്സ് നമ്മടെ സന്തോഷം.  സമാധാനം തുടങ്ങിയവ കെടുത്തുമെന്ന് മാത്രമല്ല പല രോഗങ്ങൾക്ക് കാരണമാകുന്നു,  ആയുസ്സ് കുറയാനും കാരണമാക്കും.

   നമുക്ക് കുറെ ആവശ്യങ്ങളുണ്ട്,  ആഗ്രഹങ്ങളുണ്ട്,  മോഹങ്ങളുണ്ട്.  ചെറുതും വലുതും ഹ്രസ്വകാലം.... മൊബൈൽ മാറ്റുക,  ടി വി മാറ്റുക,  ഡ്രസ്,   ദീർഘകാലം മക്കളുടെ ഉന്നതവിദ്യാഭ്യാസം,  വീട് തുടങ്ങിയവ.  ഈ ആവശ്യാ- ഗ്രഹാഭിലാഷങ്ങളുടെ നിർവ്വഹണം സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിക്കെളുപ്പമായിരിക്കും.  

  ജീവിതത്തിൽ പലപ്പോഴും  തീരെ പ്രതീക്ഷിക്കാത്ത ആഘാതങ്ങൾ വന്നു ചേർന്നേക്കാം..... ജോലി നഷ്ടം ,  ബിസിനസ്സ് തകർച്ച,  കഠിനരോഗബാധ,  അകാല മരണം..... ഇത്തരം ആഘാതങ്ങളെ നേരിടാൻ സാമ്പത്തിക സ്വാതന്ത്ര്യം ഒഴിp കൂടാത്തവയാണ്.  നമ്മുടെ ഭാഗ്യമെന്നു പറയട്ടെ,  ഇന്നത്തെ കാലത്ത്  ഇതിന്നു വ്യക്തമായ വഴികളുണ്ട്.   

  നാം നിറവേറ്റേണ്ട കുറെയേറെ ഉത്തരവാദിത്തങ്ങളുണ്ട്.  മാതാപിതാക്കൻമാർക്ക് വേണ്ട , സംരക്ഷണം, സന്തോഷം കൊടുക്കുക,   കുടുംബം വേണ്ട പോലെ നോക്കി നടത്തുക,  കുട്ടികളുടെ പഠനം,  വിവാഹം..... സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിലാണ് ഇവയെല്ലാം ഭംഗിയായി നടത്താനാകുക.

      ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തപ്പെട്ട ഏതൊരു വ്യക്തിയും പിൻ തുടരേണ്ട
കടമകളാണ്.   ഇവിടെയും സാമ്പത്തിക സ്വാതന്ത്ര്യം നമ്മുടെ സഹായത്തിനുണ്ട്.   

   ഇത്തരം വ്യക്തികളെ കാണാറില്ലേ?  എണ്ണത്തിൽ ചുരുക്കമാണ്.   എങ്കിലും ഉണ്ട്.  എങ്ങിനെ അവരങ്ങനെയായി?  ആകസ്മികം?  ഭാഗ്യം?ഒരിക്കലുമല്ല.  അവരത് പ്ലാൻ ചെയ്ത് പ്രാവർത്തികം
 ആക്കിയവരാണ്.  ഏതൊരാൾക്കും ഇത്തരമൊരു  സ്ഥിതിയിൽ എത്തിച്ചേരാനാകും 
 തീരുമാനമെടുക്കണം എന്ന് മാത്രം!
   കൂടുതൽ ഡിസ്കസ്‌ ചെയ്യാം....👍

.......പക്ഷെ  സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമെ നമുക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ആകൂ.  ഒരു ചെറിയ ഉദാഹരണം പറയാം.  നമ്മളൊരു......
ഏതൊരാൾക്കും ഇത്തരമൊരു  സ്ഥിതിയിൽ എത്തിച്ചേരാനാകും......

No comments:

Post a Comment